യുകെയിൽ കോവിഡ് ബാധിച്ച് മലയാളി മരിച്ചു; മരിച്ചത് മോനിപ്പള്ളി സ്വദേശിയായ നഴ്‌സ്; രോഗം ബാധിച്ചത് രോഗികളെ പരിചരിക്കുന്നതിനിടെ

തേർഡ് ഐ ബ്യൂറോ ലണ്ടൻ: യുകെയിൽ രോഗികളെ പരിചരിക്കുന്നതിനിടെ കോവിഡ് 19 ബാധിച്ച മലയാളി നഴ്‌സ് മരിച്ചു. ഒരു മാസത്തോളമായി രോഗം ബാധിച്ച് ചികിത്സയിലായിരുന്ന മോനിപ്പള്ളി സ്വദേശിയായ നഴ്‌സമാണ് യുകെയിൽ മരിച്ചത്. കുറവിലങ്ങാട് സ്വദേശിയും മോനിപ്പള്ളിയിലെ വീട്ടിലെ താമസക്കാരിയുമായിരുന്ന ഫിലോമിനയാണ് (62) മരിച്ചത്. ഓക്‌സ്‌ഫോർഡിലെ സ്വകാര്യ ആശുപത്രിയിൽ നഴ്‌സായിരുന്നു ഫിലോമിന. ഇവിടെ ആശുപത്രിയിൽ കോവിഡ് രോഗികളെ പരിചരിക്കുന്നതിനിടെയാണ് ഇവർക്ക് രോഗം സ്ഥിരീകരിച്ചത്. തുടർന്നു ഇവർ വീട്ടിലും, ആശുപത്രിയിലുമായി ചികിത്സയിൽ കഴിയുകയായിരുന്നു. ഇതിനിടെയാണ് വെള്ളിയാഴ്ച പുലർച്ചയോടെ ഇവരുടെ മരണം സംഭവിച്ചത്. മൃതദേഹം യുകെയിൽ തന്നെ സംസ്‌കരിക്കും. […]

കോട്ടയം പൂവൻതുരുത്തിൽ പായിപ്പാട് മോഡൽ സമരത്തിന് ഒരുങ്ങി അതിഥി തൊഴിലാളികൾ: തെരുവിലിറങ്ങിയ തൊഴിലാളികളെ പൊലീസ് തുരത്തിയോടിച്ചു; പൂവൻതുരുത്തിൽ പൊലീസിന്റെ റൂട്ട് മാർച്ച്

തേർഡ് ഐ ബ്യൂറോ കോട്ടയം: പൂവൻതുരുത്തിൽ പായിപ്പാട് മോഡൽ സമരത്തിനായി അതിഥി തൊഴിലാളികൾ രംഗത്തിറങ്ങി. ട്രെയിൻ ബുക്കിംങ് ആരംഭിച്ചതായും, നാട്ടിലേയ്ക്കു പോകണമെന്നും ആവശ്യപ്പെട്ടാണ് അതിഥി തൊഴിലാളികൾ വെള്ളിയാഴ്ച രാവിലെ 11 മണിയോടെ പൂവൻതുരുത്തിൽ റോഡിലിറങ്ങിയത്. പൊലീസ് രഹസ്യാന്വേഷണ വിഭാഗം വിവരമറിഞ്ഞ് കൃത്യസമയത്ത് ഇടപെട്ടതോടെയാണ് അതിഥി തൊഴിലാളികൾ മുറിയിലേയ്ക്കു മടങ്ങിയത്. ഇതേ തുടർന്നു പൊലീസ് സ്ഥലത്ത് റൂട്ടമാർച്ചും നടത്തി. വെള്ളിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു നൂറോളം വരുന്ന അതിഥി തൊഴിലാളികൾ സംഘടിച്ച് റോഡിലിറങ്ങിയത്. നാട്ടിലേയ്ക്കു പോകാനുള്ള ട്രെയിൻ ബുക്കിംങ് ആരംഭിച്ചതായി പ്രചാരണം നടന്നതിനു പിന്നാലെയാണ് നൂറിലേറെ […]

രാജ്യത്തെ 130 ജില്ലകൾ റെഡ് സോണിൽ: കോട്ടയം വീണ്ടും ചുവപ്പ് പട്ടികയിൽ: നിയന്ത്രണങ്ങൾ തുടരും

തേർഡ് ഐ ബ്യൂറോ ന്യൂഡൽഹി: കൊറോണ വ്യാപന തോത് വീണ്ടും വർദ്ധിച്ച കോട്ടയത്തെ ചുവപ്പ് പട്ടികയിൽ പെടുത്തി കേന്ദ്ര സർക്കാർ പട്ടിക. രാജ്യത്തെ 130 ജില്ലകളെ റെഡ്സോണില്‍ ഉൾപ്പെടുത്തി കേന്ദ്ര സർക്കാർ പുതുക്കിയ പട്ടികയിൽ സംസ്ഥാനത്ത് നിന്ന് കോട്ടയും കണ്ണൂരുമാണ് ഉള്ളത്. ഇവിടെ മെയ് മൂന്ന് തിങ്കളാഴ്ചയ്ക്കുശേഷവും കടുത്ത നിയന്ത്രണങ്ങള്‍ തുടരുമെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ജില്ല ഏപ്രിൽ 20 വരെ ഗ്രീൻ സോണിലായിരുന്നു. എന്നാൽ രണ്ട് ദിവസം കൊണ്ടാണ് ജില്ല റെഡ് സോണിൽ എത്തിയത്. നിലവിൽ കോട്ടയത്ത് 18 കേസുകൾ ഉണ്ട്. […]

ജസ്‌നയെവിടെ…! നിർണ്ണായകമായ ഈ സൂചനകൾ പൊലീസിന്; പ്രതീക്ഷയ്ക്കു വകയുണ്ടെന്ന നിലപാടുമായി കൂടത്തായി ഫെയിം എസ്.പി സൈമൺ; ജസ്‌നയെ കണ്ടെത്താൻ സ്വീകരിച്ചത് കൂടത്തായി മോഡൽ അന്വേഷണം

തേർഡ് ഐ ബ്യൂറോ ചെന്നൈ: രണ്ടു വർഷം മുൻപ് ദുരൂഹ സാഹചര്യത്തിൽ മുക്കൂട്ടുതറയിൽ നിന്നും കാണാതായ ജസ്‌ന എന്ന പെൺകുട്ടിയെ തമിഴ്‌നാട്ടിൽ നിന്നു കണ്ടെത്തിയെന്നതിന് വ്യക്തമായ സൂചന പുറത്ത്. ജസ്‌നയെവിടെയെന്നതിന് അന്വേഷണ സംഘം കൃത്യമായ സൂചനകൾ നൽകുന്നില്ലെങ്കിലും, പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി കെ.ജി സൈമണുമായി തേർഡ് ഐ ന്യൂസ് ലൈവ് സംഘം സംസാരിച്ചതിൽ നിന്നും ജസ്‌ന തമിഴ്‌നാട്ടിൽ തന്നെ ഒരു സുഹൃത്തിന്റെ വീട്ടിൽ ജീവനോടെ ഉണ്ട് എന്ന വിവരമാണ് ലഭിച്ചിരിക്കുന്നത്. തമിഴ്‌നാട് കർണ്ണാടക അതിർത്തിയിലെ തിരക്ക് ഏറെ കുറഞ്ഞ പ്രദേശത്ത് രൂപമാറ്റം വരുത്തിയാണ് […]

ഇടുക്കി മുന്‍ രൂപതാദ്ധ്യക്ഷന്‍ മാർ മാത്യു ആനിക്കുഴിക്കാട്ടില്‍ അന്തരിച്ചു

ഇടുക്കി: ഇടുക്കി സീറോ മലബാര്‍ രൂപതയുടെ പ്രഥമ മെത്രാനും ബിഷപ്പ് എമിറേറ്റസുമായ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ നിര്യാതനായി. ഇന്ന് രാവിലെ 1.38 ന് കോലഞ്ചേരി ആശുപത്രിയിലായിരുന്നു അന്ത്യം. ഭൗതിക ശരീരം മൂവാറ്റുപുഴ നിര്‍മ്മല മെഡിക്കല്‍ സെന്ററില്‍ സൂക്ഷിച്ചിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാര്‍ധക്യ സഹജമായ അസുഖം മൂലം അദ്ദേഹം ചികിത്സയിലായിരുന്നു. കഴിഞ്ഞ ഒരുവര്‍ഷമായി അനാരോഗ്യത്തെ തുടര്‍ന്നണ് ബിഷപ് സ്ഥാനത്തു നിന്നും മാറി വിശ്രമ ജീവിതം തെരഞ്ഞെടുത്തത്. ഇടുക്കി രൂപത രൂപം കൊണ്ടപ്പോള്‍ പോപ് ജോണ്‍പോള്‍ രണ്ടാമനാണ് അദ്ദേഹത്തെ ഇടുക്കിയിലെ ആദ്യത്തെ ബിഷപ്പായി നിയോഗിച്ചത്. രണ്ടാഴ്ച […]