കുടിവെള്ളക്ഷാമം പരിഹരിക്കാനെന്ന പേരിൽ  തോട്ടിൽ കളയുന്നത് കോടികൾ: വേനൽക്കാലത്ത് ചെയ്യേണ്ട പണികൾ ചെയ്യുന്നത് മഴക്കാലത്ത്

കുടിവെള്ളക്ഷാമം പരിഹരിക്കാനെന്ന പേരിൽ തോട്ടിൽ കളയുന്നത് കോടികൾ: വേനൽക്കാലത്ത് ചെയ്യേണ്ട പണികൾ ചെയ്യുന്നത് മഴക്കാലത്ത്

തേർഡ് ഐ ബ്യൂറോ

കോട്ടയം: കുടിവെള്ള ക്ഷാമം പരിഹരിക്കാനെന്ന പേരിൽ അധികൃതർ തോട്ടിൽ കലക്കുന്നത് കോടികൾ. നാട്ടുകാരുടെ കണ്ണിൽപൊടിയിടുന്നതിനു വേണ്ടിയാണ് കൊറോണക്കാലത്ത് തട്ടിപ്പു നടത്തുന്നത്.

നഗരസഭയിലെ പുത്തേട്ട്, നട്ടാശ്ശേരി ഭാഗത്തെ ജനങ്ങളുടെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ എന്ന വ്യാജേനെയാണ് മഴക്കാലത്ത്, വെള്ളം നിറഞ്ഞു കിടക്കുമ്പോൾ തോട്ടിൽ ആഴം കൂട്ടുന്ന പണി നടത്തുന്നത്. അക്ഷരാർത്ഥത്തിൽ നാട്ടുകാരുടെ കണ്ണിൽപൊടിയിടുന്ന നടപടിയാണ് ഇപ്പോൾ നടക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒന്നരക്കിലോമീറ്ററോളം നീളത്തിൽ തോടിന്റെ ആഴം കൂട്ടിയശേഷം മീനച്ചിലാറ്റിൽ നിന്നും മോട്ടോർ ഉപയോഗിച്ച് ജലം പമ്പ് ചെയ്യാനാണ് പദ്ധതി. കനത്ത മഴയിൽ തോടുകൾ നിറഞ്ഞു കിടക്കുമ്പോഴാണ് ഇത്തരത്തിൽ വെള്ളം പമ്പ് ചെയ്യാനുള്ള പദ്ധതിയുമായി അധികൃതർ രംഗത്ത് എത്തിയിരിക്കുന്നത്. തോട്ടിൽ നിന്നും ചെളി വാരിമാറ്റുന്നത് തന്നെ വലിയ ദുരിതമായി മാറിയിരിക്കുമ്പോഴാണ് ഇത്തരത്തിൽ മഴക്കാലത്ത് തന്നെ ആഴം കൂട്ടുന്ന ജോലികൾ നടക്കുന്നത്. ഇതിനു പിന്നിൽ ഇറിഗേഷൻ വകുപ്പ് വൻ അഴിമതിയാണ് നടത്തുന്നത് എന്ന ആരോപണവും ഉയർന്നിട്ടുണ്ട്.

ഇത്തരത്തിൽ ആഴംകൂട്ടുന്ന നടപടികൾ ജനുവരിയിൽ ചെയ്തിരുന്നു എങ്കിൽ ചെളി കൃത്യമായി നീക്കം ചെയ്യുകയും വെള്ളം എത്തിക്കുകയും ചെയ്യാൻ സാധിക്കുമായിരുന്നു.ഇത് ജനങ്ങൾക്ക് ഉപകാരവുമായേനേ , എന്നാൽ അധികൃതരുടെ അനാസ്ഥയും അഴിമതിയുമാണ് ഇപ്പോൾ ഇത്തരത്തിൽ പെരു മഴയത്തു തന്നെ തോടിന്റെ ആഴംകൂട്ടി കുടിവെള്ളമെത്തിക്കുന്ന ജോലികൾ ചെയ്യുന്നതിന് പിന്നിൽ.

നല്ല മഴ ലഭിച്ചതിനാൽ പ്രദേശത്ത് കുടിവെള്ളക്ഷാമം നിലവിലില്ല. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈ കൊറോണകാലത്തും ഇത്തരത്തിൽ അഴിമതി അരങ്ങേറുന്നു. എട്ടു മീറ്റർ വീതിയുണ്ടായിരുന്ന നാട്ടുതോട് എന്നറിയപ്പെടുന്ന ഈ തോട് കയ്യേറ്റം മൂലം മൂന്ന് മീറ്ററിലേക്ക് മെലിഞ്ഞുണങ്ങുകയായിരുന്നു.

 

റെഡ് സോൺ നിയന്ത്രണങ്ങൾക്കിടയിലാണ് ധൃതി പിടിച്ച് ഉദ്യോഗസ്ഥർ തോട് താക്കുന്നത്തിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കി പദ്ധതിയ്ക്കു അനുമതി നൽകിയത്. മൈനർ ഇറിഗേഷൻ വിഭാഗമാണ് ഇപ്പോൾ ഈ പദ്ധതിയ്ക്കായി അനുവാദം നൽകി ജോലികൾ ചെയ്യുന്നത്.

ആറാം വാർഡ് അംഗം വിനു ആർ മോഹന്റെ ശ്രമഫലമായാണ് ഇത്ര വേഗത്തിൽ കാര്യങ്ങൾ നീങ്ങുന്നത്.
തോടിലെ കയ്യേറ്റം പൂർണമായി ഒഴിവാക്കണം എന്നു പൊതുപ്രവർത്തകനും വിവരാവകാശ പ്രവർത്തകനുമായ മഹേഷ് വിജയൻ പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ താലൂക്ക് സർവയർ ജനുവരിയിൽ വന്ന് ഒരു ഭാഗം അളന്ന് , അഞ്ച് മീറ്റർ കയ്യേറ്റം കണ്ടെത്തിയിരുന്നു.

തുടർ അളവെടുപ്പിനു റിപ്പോർട്ട് നൽകിയിരുന്നെങ്കിലും പിന്നീട് നടപടി ഉണ്ടായില്ല. ആറ്റിൽ നിന്നും വെള്ളം കേറേണ്ട ഭാഗം പൂർണമായി കയ്യേറിയാതിനാൽ, ഒരു തുള്ളി വെള്ളം ആറ്റിൽ നിന്നും ഈ തോട്ടിലേക്ക് പ്രവേശിക്കില്ല.