ദേവസ്വം ബോർഡ് തീരുമാനം പ്രതിഷേധാർഹം: ഹിന്ദു ഐക്യവേദി .

ദേവസ്വം ബോർഡ് തീരുമാനം പ്രതിഷേധാർഹം: ഹിന്ദു ഐക്യവേദി .

സ്വന്തം ലേഖകൻ

കോട്ടയം:സാമ്പത്തിക പ്രതിസന്ധിയെന്ന പേരിൽ ഭക്തർ വഴിപാടായി സമർപ്പിച്ച നിലവിളക്കുകളും ഓട്ടുപാത്രങ്ങളും വിൽക്കാനും, ദേവഹരിതം പദ്ധതി എന്ന പേരിൽ ദേവസ്വം ഭൂമി ലേലം ചെയ്ത് പാട്ടത്തിനു കൊടുക്കാനുമുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തീരുമാനം പ്രതിഷേധാർഹമാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻറ് ജി.രാമൻ നായർ ആരോപിച്ചു.

ഈ വിഷയത്തിൽ ഗവർണ്ണർ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ ദേവസ്വം ബോർഡ് ഓഫീസുകൾക്ക് മുന്നിൽ നടന്ന ഭക്തജന ധർണ്ണ കോട്ടയം തിരുനക്കരയിൽ ദേവസ്വം അസി.കമ്മീഷണർ ഓഫീസിനു മുന്നിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദേവസ്വം ബോർഡിന്റെ ക്ഷേത്ര വിരുദ്ധ ഉത്തരവുകൾക്കെതിരെയായിരുന്നു ഭക്തജന ധർണ്ണ. ഹിന്ദു ഐക്യവേദി കോട്ടയം ജില്ലാ ജനറൽ സെക്രട്ടറി രാജേഷ് നട്ടാശേരി, താലൂക്ക് പ്രസിഡൻറ് എസ്. ശങ്കർ, വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാർ,

താലൂക്ക് സെക്രട്ടറി കെ.പി.ജയമോൻ, സുമേഷ് കിളിരൂർ, ഉണ്ണികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. കോവിഡ് മാർഗ്ഗ നിർദ്ദേശങ്ങൾ പാലിച്ചായിരുന്നു ധർണ്ണ.

വൈക്കത്ത് ഡെപ്യൂട്ടി ദേവസ്വം ഓഫീസിനു മുന്നിൽ കെ.പി.എം.എസ്.മുൻ സംസ്ഥാന അദ്ധ്യക്ഷൻ എൻ.കെ. നീലകണ്ീൻ, മുണ്ടക്കയത്ത് ഹിന്ദു ഐക്യവേദി സംസ്ഥാന ഉപാദ്ധ്യക്ഷൻ പി.ആർ.ശിവരാജൻ, എരുമേലിയിൽ ജില്ലാ വർക്കിംഗ് പ്രസിഡൻറ് പ്രൊഫ.റ്റി.ഹരിലാൽ,

പാലാ ളാലം ദേവസ്വം സബ് ഗ്രൂപ്പ് ഓഫിസിനു മുന്നിൽ മഹിളാ ഐക്യവേദി സംസ്ഥാന സെക്രട്ടറി അനിതാ ജനാർദ്ദനൻ, ചങ്ങനാശ്ശേരിയിൽ ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡൻറ് പി.ഡി.ബാലകൃഷ്ണൻ എന്നിവർ ഉദ്ഘാടനം ചെയ്തു.

പരിപാടികൾക്ക് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ്.ബിജു, മഹിളാ ഐക്യവേദി സംസ്ഥാന ജന.സെക്രട്ടറി ബിന്ദു മോഹൻ, ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് വി.മുരളീധരൻ, ജനറൽ സെക്രട്ടറി കെ.പി.ഗോപിദാസ്, സംഘടനാ സെക്രട്ടറി പി.എസ്.സജു, വൈസ് പ്രസിഡൻറ് റ്റി.ആർ.രവീന്ദ്രൻ എന്നിവർ നേതൃത്വം നൽകി.