കേരള ഹൈക്കോടതി സീനിയര്‍ ജസ്റ്റിസ് സി.കെ അബ്ദുള്‍ റഹീം ഇന്ന് വിരമിക്കും ; ഹൈക്കോടതിയുടെ ചരിത്രത്തില്‍ ആദ്യമായി യാത്രയപ്പ് നല്‍കുക വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ

സ്വന്തം ലേഖകന്‍ കൊച്ചി : കേരള ഹൈക്കോടതി സീനിയര്‍ ജഡ്ജിയും കേരള ലീഗല്‍ സര്‍വീസ് അതോറിട്ടി (കെല്‍സ) ചെയര്‍മാനുമായ ജസ്റ്റിസ് സി.കെ. അബ്ദുള്‍ റഹീം ഇന്ന് വിരമിക്കും. വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയായിരിക്കും യാത്രയപ്പ് നല്‍കുക.. ഹൈക്കോടതിയുടെ ചരിത്രത്തില്‍ ആദ്യമായി വീഡിയോ കോണ്‍ഫറന്‍സിംഗ് മുഖേനയാണ് ഇന്ന് ഫുള്‍കോര്‍ട്ട് റഫറന്‍സും യാത്രഅയപ്പും സംഘടിപ്പിച്ചിട്ടുള്ളത്. കൊറോണ വൈറസ് ഭീഷണിയെത്തുടര്‍ന്ന് ജയിലുകളില്‍ കഴിയുന്നവര്‍ക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള വിധി, ഒന്നര വയസുകാരിയായ അലിയ ഫാത്തിമയുടെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ സാദ്ധ്യമാക്കിയ വിധി തുടങ്ങി ശ്രദ്ധേയമായ നിരവധി സുപ്രധാന വിധികള്‍ ജസ്റ്റിസ് അബ്ദുള്‍ റഹീം […]

കോട്ടയം മാർക്കറ്റ് താല്കാലികമായി തുറന്നു: തുറന്ന് സാധനങ്ങൾ മാറ്റുന്നതിനു വേണ്ടി മാത്രം; മാർക്കറ്റ് പ്രവർത്തിക്കാൻ ഇനിയും വൈകും

തേർഡ് ഐ ബ്യൂറോ കോട്ടയം: ചുമട്ടു തൊഴിലാളികൾക്കും ലോറി ഡ്രൈവർക്കും കൊറോണ ബാധ സ്ഥിരീകരിച്ചതിനു പിന്നാലെ അഞ്ചു ദിവസം മുൻപ് അടച്ച കോട്ടയത്തെ മാർക്കറ്റ് വ്യാഴാഴ്ച താല്കാലികമായി തുറന്നു. വ്യാഴാഴ്ച മൂന്നു മണിവരെയാണ് മാർക്കറ്റ് തുറന്നു പ്രവർത്തിക്കുക. ഇവിടെയുള്ള വ്യാപാരികൾക്കു സാധനങ്ങൾ നീക്കം ചെയ്യുന്നതിനും, അവശ്യസാധനങ്ങൾ ആളുകൾക്കു വാങ്ങി സൂക്ഷിക്കുന്നതിനുമാണ് മാർക്കറ്റ് തുറക്കുക. ചെറുകിട മാർക്കറ്റുകളിലേയ്ക്കു സാധനങ്ങൾ കൈമാറ്റം ചെയ്യുന്നതിനു വേണ്ടി മാത്രമാണ് മാർക്കറ്റ് തുറക്കുന്നത് എന്നു ജില്ലാ കളക്ടർ പി.കെ സുധീർ ബാബു തേർഡ് ഐ ന്യൂസ് ലൈവിനോടു പറഞ്ഞു. ചെറുകിട വ്യാപാരികൾക്ക് […]

ജില്ലാ പൊലീസിന്റെ കുറ്റാന്വേഷണ സിംഹം ഇന്ന് തൊപ്പിയഴിയ്ക്കും: കേസുകൾ തെളിയിക്കുന്നതിൽ മികവ് തെളിയിച്ച ജില്ലാ ക്രൈം സ്‌ക്വാഡിലെ പി.വി വർഗീസ് ഇന്ന് വിരമിക്കുന്നു..!

തേർഡ് ഐ ബ്യൂറോ കോട്ടയം: ജില്ലയിലെ ഒരു പ്രമാദമായ കൊലക്കേസ്.. പ്രതിയെ അന്വേഷിക്കാൻ ജില്ലാ പൊലീസ് മേധാവി പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുന്നു. സംഘത്തിൽ ജില്ലാ ക്രൈം സ്‌ക്വാഡിലെ പി.വി വർഗീസും.. ഈ സമയം വർഗീസിന്റെ ഭാര്യ ഗുരുതരമായ രോഗം ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലാണ്. ജില്ലാ പൊലീസ് മേധാവിയുടെ ആസ്ഥാനത്തു നിന്നും കോൾ വന്നതും വർഗീസ് ഒന്നും ആലോചിച്ചില്ല.. ഭാര്യയ്‌ക്കൊപ്പം ഇരിക്കാൻ ഒരു ബന്ധുവിനെ വിളിച്ചറിയിച്ച്, ഇയാൾ ആശുപത്രിയിലേയ്ക്ക് എത്തും മുൻപ് പൊലീസ് വാഹനത്തിൽ കുറ്റാന്വേഷണത്തിലേയ്ക്ക്…! കുറ്റാന്വേഷണ രംഗത്ത് ജില്ലാ പൊലീസിന്റെ സിംഹമായിരുന്ന പി.വി […]

ഇര്‍ഫാന്‍ ഖാന്റെ മരണത്തിന് പിന്നാലെ ഋഷി കപൂറിന്റെ മരണവും ; ഞെട്ടലില്‍ ഇന്ത്യന്‍ സിനിമാ ലോകം ; വിടവാങ്ങിയത് ബോളിവുഡിലെ പ്രണയരാജകുമാരന്‍

സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി : കൊറോണക്കാലം ഏറെ തീരാനഷ്ടമാണ് എല്ലാവര്‍ക്കും നല്‍കിയത്. ഇന്ത്യന്‍ സിനിമയ്ക്കും കൊറോണക്കാലം തീരാ നഷ്ടടങ്ങളുടേത് കൂടിയാണ്. മലയാള സിനിമയിലെയും ബോളിവുഡിലെ മുന്‍നിര താരങ്ങളുടെ ഈ ലോക് ഡൗണ്‍ കാലത്ത് മരണത്തിന് കീഴടങ്ങിയിരുന്നു. കഴിഞ്ഞ ദിവസം അന്തരിച്ച് ഇര്‍ഫാന്‍ ഖാന്റെ മരണത്തിന്റെ ഞെട്ടല്‍ മാറുന്നതിന് മുന്‍പ് തന്നെ മുതിര്‍ന്ന ബോളിവുഡ് താരം ഋഷി കപൂര്‍ അന്തരിച്ച വാര്‍ത്ത ഇന്ത്യന്‍ സിനിമാ ലോകം ഏറെ ഞെട്ടലോടെയാണ് കേട്ടത്. 67 വയസായിരുന്നു ഋഷി കപൂറിന്. ശ്വാസതടസ സംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് മുംബൈയിലെ എച്ച്.എന്‍ റിലയന്‍സ് […]

ഫെയ്‌സ്ബുക്കിലെ സിപിഎം സൈബർ പോരാളി: നാട്ടുകാർക്ക് മുഴുവൻ ഫെയ്‌സ്ബുക്കിലൂടെ സൗജന്യ ഉപദേശം; അർദ്ധ നഗ്ന ചിത്രങ്ങളുമായി സോഷ്യൽ മീഡിയയിൽ നിറയുന്ന മോഡൽ രശ്മിനായർ ലോക്ക് ഡൗൺ ലംഘിച്ചു; തടഞ്ഞ ആരോഗ്യ പ്രവർത്തകന് അസഭ്യ വർഷം

എ.കെ ജനാർദനൻ കൊല്ലം: ഫെയ്‌സ്ബുക്കിലെ സിപിഎം സൈബർ പോരാളിയും, പ്ലേബോയ് മോഡൽ എന്ന പേരിൽ സ്വന്തം നഗ്നചിത്രങ്ങൾ സൈബർ ഇടങ്ങളിൽ വിൽക്കുകയും ചെയ്യുന്ന വിവാദ മോഡൽ രശ്മി നായർ ലോക്ക് ഡൗൺ ചട്ടം ലംഘിച്ച് യാത്ര ചെയ്തു. ലോക്ക് ഡൗൺ ലംഘിച്ച രശ്മിയെയും ഭർത്താവ് രാഹുൽ പശുപാലനെയും ആരോഗ്യ പ്രവർത്തകർ തടഞ്ഞതിനെച്ചൊല്ലി തർക്കവും രൂക്ഷമായി. തുടർന്നു പൊലീസ് ഇടപെട്ടാണ് ഇവരെ തിരിച്ചയച്ചത്. ബുധനാഴ്ച ഉച്ചയോടെ പത്തനാപുരം കല്ലുംകടവിലായിരുന്നു സംഭവം. ടൗണിലേക്ക് പോകാൻ എത്തിയതായിരുന്നു രശ്മി നായരും ഭർത്താവ് രാഹുൽ പശുപാലനും. വാഹനപരിശോധനയുടെ ഭാഗമായി കല്ലുംകടവിൽ […]

മെയ് മൂന്നിന് ശേഷം സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ തുറക്കാന്‍ സാധ്യത ; ജീവനക്കാരോട് തയ്യാറായിരിക്കാന്‍ ബെവ്കോ എംഡിയുടെ ഉത്തരവ് : ഔട്ട്‌ലെറ്റുകള്‍ തുറക്കില്ലെന്ന് എക്‌സൈസ് മന്ത്രി

സ്വന്തം ലേഖകന്‍ തിരുവനന്തപുരം : കൊറൊണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിന്‍ രാജ്യത്ത് പ്രഖ്യാപിച്ചിരുന്ന സമ്പൂര്‍ണ്ണ ലോക് ഡൗണ്‍ പിന്‍വലിച്ചാല്‍ സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ പ്രവര്‍ത്തനമാരംഭിക്കാന്‍ സാധ്യത. ലോക് ഡൗണിന് ശേഷം ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ പ്രവര്‍ത്തനം ആരംഭിക്കാനുള്ള സാധ്യത പരിഗണിച്ച് തയ്യാറായിരിക്കണമെന്ന് ബിവറേജസ് ഔട്ട്‌ലെറ്റ് മാനേജര്‍മാര്‍ക്ക് ബെവ്‌കോ എംഡി സ്പര്‍ജന്‍ കുമാര്‍ നിര്‍ദ്ദേശം നല്‍കി. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് മാനേജര്‍മാര്‍ക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്.   എന്നാല്‍ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക് ഡൗണിന് ശേഷം ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ തുറക്കുന്നതിന് മുന്‍പ് അണുനശീകരണം നടത്തണമെന്നും നിര്‍ദ്ദേശങ്ങള്‍ പാലിച്ച് […]

വാഹനങ്ങളില്‍ എ.സി കഴിവതും ഒഴിവാക്കുക, വിന്‍ഡോ ഷീല്‍ഡ് താഴ്ത്തി വയ്ക്കുക : ലോക് ഡൗണിന് ശേഷവും പാലിക്കാന്‍ ആരോഗ്യ വിദഗ്ധര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങളിങ്ങനെ

സ്വന്തം ലേഖകന്‍ തിരുവനന്തുപുരം : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന സമ്പൂര്‍ണ്ണ അടച്ചിടല്‍ മെയ് മൂന്നിന് അവസാനിക്കുകയാണ്. രോഗ വ്യാപനം കുറഞ്ഞ, റെഡ് സോണ്‍ അല്ലാത്ത പ്രദേശങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിക്കാന്‍ സാധ്യത ഉണ്ട്. ഈ സാഹചര്യത്തില്‍ ലോക് ഡൗണ്‍ അവസാനിച്ചാലും പാലിക്കുന്നതിനായി കണ്ണൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. നാരായണ നായ്ക് മുന്നോട്ട് വയ്ക്കുന്ന ചില നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ. വ്യക്തികള്‍ പാലിക്കേണ്ട മുന്‍കരുതലുകള്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്ന എല്ലാവരും പുനരുപയോഗസാധ്യമായ മാസ്‌ക് ധരിക്കണം. ഉപയോഗിച്ച മാസ്‌ക് 10 മിനുട്ട് നേരം സോപ്പില്‍ […]

ബോളിവുഡ് താരം ഋഷി കപൂര്‍ അന്തരിച്ചു

  സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി : കൊറോണക്കാലം ഇന്ത്യന്‍ സിനിമയ്ക്ക് തീരാനഷ്ടങ്ങളുടേത് കൂടിയാണ്. ഇര്‍ഫാന്‍ ഖാന്റെ മരണത്തിന്റെ ഞെട്ടല്‍ മാറുന്നതിന് മുന്‍പ് തന്നെ മുതിര്‍ന്ന ബോളിവുഡ് താരം ഋഷി കപൂര്‍ അന്തരിച്ചു. 67 വയസ്സായിരുന്നു. ശ്വാസതടസ സംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് മുംബൈയിലെ എച്ച്.എന്‍ റിലയന്‍സ് ഫൗണ്ടേഷന്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. 2018 ല്‍ അര്‍ബുദം സ്ഥിരീകരിച്ച ഋഷി കപൂര്‍ ഒരു വര്‍ഷത്തിലേറെ യു. എസില്‍ അര്‍ബുദ ചികിത്സ തേടിയിരുന്നു. കഴിഞ്ഞ സെപ്റ്റംബറിലാണ് അര്‍ബുദ ചികിത്സ കഴിഞ്ഞ് യുഎസില്‍ നിന്നും ഇന്ത്യയില്‍ തിരികെ എത്തിയത്. ഡല്‍ഹിയില്‍ […]

കുടുംബസുഹൃത്തിന്റെ വിവാഹത്തില്‍ വച്ച് ആദ്യമായി കണ്ടുമുട്ടി, വീണ്ടും കാണുന്നത് പ്രശാന്തിന്റെ മുത്തശ്ശിയുടെ സംസ്‌കാര ചടങ്ങിനിടെ ; പ്രശാന്തുമായുള്ള പ്രണയം കൊലപാതകത്തില്‍ കലാശിച്ചത് ഒരു കുഞ്ഞിനെ വേണമെന്ന സുചിത്രയുടെ ആവശ്യം : കൊല്ലത്തെ ബ്യൂട്ടിഷന്‍ സുചിത്ര പിള്ളയുടെ കൊലപാതകത്തിന് പിന്നിലെ കാരണങ്ങള്‍ ഇങ്ങനെ

സ്വന്തം ലേഖകന്‍ കൊല്ലം: ജോലിസ്ഥലത്ത് നിന്നും പാലക്കാട്ടെ വീട്ടിലേക്ക് പോകുന്നതിനിടയില്‍ കാണാതാവുകയും പിന്നീട് കഴിഞ്ഞ ദിവസം മൃതദേഹം കുഴിച്ചുമൂടിയ നിലയിലല്‍ കണ്ടെത്തിയ സംഭവത്തിലെ ദുരൂഹതകള്‍ നീങ്ങുന്നു. സുചിത്രയുടെ രണ്ട് വിവാഹവും പരാജയമായിരുന്നു. കുടുംബസുഹൃത്തിന്റെ ഭര്‍ത്താവിനൊപ്പം ജീവിതം മോഹിച്ച സുചിത്രപിള്ളയ്ക്ക് ഒടുവില്‍ കാമുകന്റെ കൈ കൊണ്ടുതന്നെ അന്ത്യം. സ്വന്തം കാമുകനില്‍ നിന്നും ഒരു കുഞ്ഞിനെ പ്രസവിക്കണമെന്ന മോഹമാണ് മുഖത്തല നടുവിലക്കര ശ്രീ വിഹാറില്‍ വിജയലക്ഷ്മിയുടെ മകള്‍ സുചിത്ര പിള്ളയെ മരണത്തിലേയ്ക്ക് കൊണ്ടു ചെന്ന് എത്തിച്ചത്. രണ്ട് വിവാഹ ബന്ധങ്ങളും പരാജയമായതോടെ അഞ്ചുവര്‍ഷത്തോളം ഏകയായി കഴിഞ്ഞ സുചിത്ര […]

ഗള്‍ഫ് രാജ്യങ്ങളില്‍ കൊറോണ വൈറസ് ബാധിച്ച് നാല് മലയാളികള്‍ കൂടി മരിച്ചു ; മരിച്ചവരില്‍ പത്തനംതിട്ട സ്വദേശിനിയായ അധ്യാപികയും

സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: ലോകരാജ്യങ്ങളില്‍ കൊറോണ വൈറസ് ബാധ പിടിച്ചു കെട്ടാനാവാതെ കുതിക്കുമ്പോള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ വൈറസ് ബാധിച്ച് നാലു മലയാളികള്‍ കൂടി മരിച്ചു. പത്തനംതിട്ട ഇടയാറന്മുള സ്വദേശി രാജേഷ് കുട്ടപ്പന്‍, തൃശൂര്‍ വലപ്പാട് സ്വദേശി അബ്ദുള്ള ഗഫൂര്‍ എന്നിവരാണ് കുവൈറ്റില്‍ കൊറോണ ബാധിച്ച് മരിച്ചു. തൃശൂര്‍ തിരുവന്ത്ര സ്വദേശി പി കെ കരീം ഹാജി അബുദാബിയില്‍ മരിച്ചത്. പത്തനംതിട്ട കോഴഞ്ചേരി സ്വദേശി പ്രിന്‍സി റോയ് മാത്യുവാണ് (46) മരിച്ച മറ്റൊരാള്‍. രോഗം ബാധിച്ച് അബുദാബിയില്‍ ചികിത്സയിലായിരുന്നു പ്രിന്‍സി (46) . പത്തനം തിട്ട […]