ഗള്‍ഫ് രാജ്യങ്ങളില്‍ കൊറോണ വൈറസ് ബാധിച്ച് നാല് മലയാളികള്‍ കൂടി മരിച്ചു ; മരിച്ചവരില്‍ പത്തനംതിട്ട സ്വദേശിനിയായ അധ്യാപികയും

ഗള്‍ഫ് രാജ്യങ്ങളില്‍ കൊറോണ വൈറസ് ബാധിച്ച് നാല് മലയാളികള്‍ കൂടി മരിച്ചു ; മരിച്ചവരില്‍ പത്തനംതിട്ട സ്വദേശിനിയായ അധ്യാപികയും

സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ലോകരാജ്യങ്ങളില്‍ കൊറോണ വൈറസ് ബാധ പിടിച്ചു കെട്ടാനാവാതെ കുതിക്കുമ്പോള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ വൈറസ് ബാധിച്ച്
നാലു മലയാളികള്‍ കൂടി മരിച്ചു.

പത്തനംതിട്ട ഇടയാറന്മുള സ്വദേശി രാജേഷ് കുട്ടപ്പന്‍, തൃശൂര്‍ വലപ്പാട് സ്വദേശി അബ്ദുള്ള ഗഫൂര്‍ എന്നിവരാണ് കുവൈറ്റില്‍ കൊറോണ ബാധിച്ച് മരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൃശൂര്‍ തിരുവന്ത്ര സ്വദേശി പി കെ കരീം ഹാജി അബുദാബിയില്‍ മരിച്ചത്. പത്തനംതിട്ട കോഴഞ്ചേരി സ്വദേശി പ്രിന്‍സി റോയ് മാത്യുവാണ് (46) മരിച്ച മറ്റൊരാള്‍. രോഗം ബാധിച്ച് അബുദാബിയില്‍ ചികിത്സയിലായിരുന്നു പ്രിന്‍സി (46) .

പത്തനം തിട്ട കോഴഞ്ചേരി പേള്‍ റീന വില്ലയില്‍ റോയ് മാത്യു സാമുവലിന്റെ ഭാര്യയാണ് ഭാര്യ പ്രിന്‍സി റോയ് മാത്യു. അബൂദബി ഇന്ത്യന്‍ സ്‌കൂളിലെ അധ്യാപികയാണ്.

മൃതദേഹം ശൈഖ് ഷഖ്ബൂത്ത് മെഡിക്കല്‍ സിറ്റിയിലെ മോര്‍ച്ചറിയില്‍. മക്കള്‍: ഷെറിള്‍ സാറ മാത്യു, റയാന്‍ സാമുവേല്‍ മാത്യു, ഫിയാന്‍ ജേക്കബ് മാത്യു.

അതേസമയം കൊറോണ വൈറസ് ബാധിച്ച് ഒന്‍പത് പേര്‍ കൂടി പേര്‍ കൂടി യു.എ.ഇയില്‍ മരിച്ചു. ഇതോടെ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 98 ആയി. 549 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 11,929 ആയി. 2329 പേരാണ് യു.കെ.ഇയില്‍ ഇതുവരെ രോഗമുക്തതരായത്.