അന്ന് ആ ഡിവിഡി തെരഞ്ഞെടുത്തില്ലായിരുന്നെങ്കില്‍, എന്റെ ജീവിതം മാറ്റി മറിച്ച ആ നടനെ കണ്ടില്ലായിരുന്നെങ്കില്‍ ഞാനിത്ര ദൂരം എത്തുമായിരുന്നില്ല : ഇര്‍ഫാന്‍ ഖാനെ അനുസ്മരിച്ച് ഫഹദ് ഫാസില്‍

സ്വന്തം ലേഖകന്‍ കൊച്ചി : കൊറോണക്കാലത്ത് എല്ലാവരെയും ഏറെ ഞെട്ടിച്ച ഒന്നായിരുന്നു ഇര്‍ഫാന്‍ ഖാന്റെ മരണവാര്‍ത്ത. അഭിനയസിദ്ധികൊണ്ട് സിനിമാ പ്രേമികളെ വിസ്മയിപ്പിച്ചൊരു താരമായിരുന്നു ഇര്‍ഫാന്‍ ഖാന്‍. അദ്ദേഹം ലോകത്തോട് വിട പറഞ്ഞുവെന്ന് പലര്‍ക്കും ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല എന്നതാണ് സത്യം. ഇര്‍ഫാനെക്കുറിച്ചുള്ള ഓര്‍മ്മകളാണ് സോഷ്യല്‍ മീഡിയകളിലലടക്കം ഇന്നലെ മുതല്‍ നിറയുന്നത്. ഇപ്പോഴിതാ തന്റെ എക്കാലത്തെയും പ്രിയപ്പെട്ട അഭിനേതാവിനെ കുറിച്ചുള്ള അനുസ്മരിച്ച് ഫഹദ് ഫാസിലും രംഗത്ത് എത്തിയിരിക്കുകയാണ്.   അമേരിക്കയില്‍ പഠിച്ചു കൊണ്ടിരുന്ന എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയില്‍ നിന്നും ഇന്ന് കാണുന്ന നിലയിലലെത്തുന്നതിന് കാരണമായത് ഇര്‍ഫാന്‍ ഖാന്‍ എന്ന […]

ബന്ധുക്കളെ കാണാൻ ആയി ഈ അവസരം ഉപയോഗിക്കരുത്..! വിദേശത്തു നിന്നും വരാൻ ഒരുങ്ങി നിൽക്കുന്നവർക്കു മുഖ്യമന്ത്രിയുടെ താക്കീത്

തേർഡ് ഐ ബ്യൂറോ തിരുവനന്തപുരം: പ്രവാസികളായി വിദേശരാജ്യങ്ങളിൽ കഴിയുന്നവരെ നാട്ടിൽ എത്തിക്കാനുള്ള നടപടികളുമായി സംസ്ഥാന സർക്കാർ പുരോഗമിക്കുകയാണ്. മൂന്നര ലക്ഷത്തോളം ആളുകളാണ് ഇപ്പോൾ സംസ്ഥാനത്തേയ്ക്കു എത്തുന്നതിനായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാൽ, ഇത്തരത്തിൽ നാട്ടിലേയ്ക്കു വരാൻ എത്തുന്നവരുടെ മുൻഗണന പട്ടിക തയ്യാറാക്കുകയാണ് സംസ്ഥാന സർക്കാർ. ഇത്തരത്തിൽ എത്താൻ തയ്യാറായി നിൽക്കുന്നവരിൽ ചിലരെ ഇപ്പോൾ വരേണ്ട ആവശ്യമുണ്ടോ എന്ന് ഓർമ്മിപ്പിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. വിദേശ രാജ്യത്ത് കുടുംബമായി താമസം നടത്തുന്ന കുടുംബങ്ങളെയും പ്രവാസികളെയുമാണ് ഇപ്പോഴത്തെ സാഹചര്യത്തിൽ നാട്ടിലേയ്ക്കു വരുന്നതിൽ നിന്നും മുഖ്യമന്ത്രി വിലക്കുന്നത്. വിദേശങ്ങളിലെ പ്രവാസികളെ […]

ലോക് ഡൗണില്‍ ജോലി ചെയ്യാതെ വീട്ടില്‍ കഴിയുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ ആറ് ദിവസത്തെ മാത്രമല്ല 30 ദിവസത്തെയും ശമ്പളം കട്ട് ചെയ്യണം : പ്രതികരണവുമായി പി.സി ജോര്‍ജ്

സ്വന്തം ലേഖകന്‍ കാഞ്ഞിരപ്പള്ളി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ദുരിതാശ്വാസ ഫണ്ടിലേക്കായി സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം കട്ട് ചെയ്യുമെന്ന് ഉത്തരവ് വന്‍ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. അധ്യാപക സംഘടനകള്‍ സാലറി ചലഞ്ചിനുള്ള ഉത്തരവ് കത്തിച്ച് കൊണ്ട് പ്രതിഷേധിച്ചിരുന്നു. ഇത് നിരവധി വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്തിരുന്നു. സാലറി ചലഞ്ചില്‍ പങ്കെടുക്കില്ലെന്ന് പറഞ്ഞവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പി..സി ജോര്‍ജ്ജ് എം.എല്‍.എ രംഗത്ത് എത്തിയിരിക്കുകയാണ്. ജോലി ചെയ്യാതെ വീട്ടില്‍ സുഖിച്ച് കുത്തിയിരിക്കുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ മുഴുവന്‍ ദിവസത്തേയും ശമ്പളം കട്ട് ചെയ്യണമെന്ന് കേരള ജന പക്ഷം നേതാവ് പി സി […]

സംസ്ഥാനത്ത് ഇന്ന് രണ്ടു പേർക്ക് കോവിഡ് സ്ഥിരീകരിച്ചു: 14 പേർക്ക് നെഗറ്റീവ്; കോട്ടയത്ത് ഇന്നും കേസുകൾ ഇല്ല; സംസ്ഥാനത്തിന് ആശ്വാസ ദിനം

തേർഡ് ഐ ബ്യൂറോ തിരുവന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ടു പേർക്ക് കോവിഡ് പോസിറ്റീവ്. മലപ്പുറവും കാസർകോടും, ഒരാൾ മഹാരാഷ്ട്ര നിന്ന് എത്തിയതും, ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥീരീകരിച്ചത്. പാലക്കാട് നാല് , കൊല്ലം മൂന്ന് കണ്ണൂർ, കാസർകോട് രണ്ടു വീതം, പത്തനംതിട്ട മലപ്പുറം കോഴിക്കോട് ഓരോരുത്തർ വീതം നെഗറ്റീവായിട്ടുണ്ട്. രോഗം സ്ഥീരീകരിച്ച കോട്ടയം ജില്ലയിലെ ഉദയനാപുരം പഞ്ചായത്തിനെ കൂടി ഹോട്ട് സ്‌പോട്ടായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് കൂടാതെ ജില്ലയിൽ നിയന്ത്രണം അതീവ കർശനമാക്കാനും തീരുമാനമായിട്ടുണ്ട്. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവർക്കെതിരെ നിയമനടപടി കർശനമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി […]

ലോക് ഡൗണിനെ തുടര്‍ന്ന് സര്‍വീസ് നിര്‍ത്തിവെച്ച എയര്‍ ഇന്ത്യാ വിമാനങ്ങള്‍ മെയ് പകുതിയോടെ പറന്നേക്കും ; ജീവനക്കാരോട് തയ്യാറാവാന്‍ നിര്‍ദ്ദേശം

സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: കൊറണ വൈറസ് വ്യാപനം തടയുന്നതിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് സമ്പൂര്‍ണ്ണ അടച്ചിടല്‍ പ്രഖ്യാപിച്ചതോടെ നിര്‍ത്തിവെച്ച സര്‍വീസ് പുനരാരംഭിക്കാന്‍ പ്രമുഖ പൊതുമേഖല വിമാന കമ്പനിയായ എയര്‍ ഇന്ത്യ നീക്കം ആരംഭിച്ചു. ലോക് ഡൗണ്‍ പിന്‍വലിച്ചാല്‍ മെയ് പകുതിയോടെ ഭാഗികമായി സര്‍വീസ് പുനരാരംഭിക്കാനുളള ശ്രമങ്ങളാണ് എയര്‍ ഇന്ത്യയില്‍ നടന്നുവരുന്നത്. വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ മെയ് 3 ന് അവസാനിക്കും. എന്നാല്‍ രോഗ വ്യാപനം ഏറെയുള്ള ലോക്ക്ഡൗണ്‍ നീട്ടണമെന്നാണ് വിവിധ സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടത്. മെയ് പകുതിവരെ ലോക്ക്ഡൗണ്‍ നീട്ടാനുളള സാധ്യതയാണ് നിലനില്‍ക്കുന്നത്. […]

ലോക് ഡൗണില്‍ പച്ചക്കറി വാങ്ങാന്‍ പോയ മകന്‍ മടങ്ങിയെത്തിയത് രഹസ്യമായി വിവാഹം ചെയ്ത ഭാര്യയുമായി ; മകന്റെ രഹസ്യവിവാഹത്തില്‍ ഞെട്ടിയ അമ്മ പരാതിയുമായി പൊലീസ് സ്റ്റേഷനില്‍

\സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി : ലോക് ഡൗണില്‍ പച്ചക്കറി വാങ്ങാന്‍ വീട്ടില്‍ നിന്നും പുറത്തേക്ക് പോയ മകന്‍ തിരിച്ചെത്തിയപ്പോള്‍ കൂടെ കൊണ്ടുവന്നത് പച്ചക്കറിക്ക് പകരം കൊണ്ടുവന്നത് ഭാര്യയെയാണ്. ഇതോടെ മകന്റെ രഹസ്യവിവാഹത്തില്‍ ഞെട്ടിയ അമ്മ, ഇയാളെയും ഭാര്യയെയും വീട്ടില്‍ കയറാന്‍ അനുവദിച്ചില്ലെന്ന് മാത്രമല്ല മകനെക്കുറിച്ച് പരാതിയുമായി അമ്മ പൊലീസ് സ്റ്റേഷനിലുമെത്തി. ഗാസിയാബാദില്‍ സഹിബബാദിലാണ് സംഭവം നടന്നതെന്ന് ന്യൂസ് ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ‘ഞാന്‍ എന്റെ മകനെ വീട്ടില്‍ നിന്നും അത്യാവശ്യസാധനങ്ങള്‍ വാങ്ങാന്‍ അയച്ചതാണ്. പക്ഷേ അവന്‍ തിരിച്ചുവന്നപ്പോള്‍ അവന്റെ കൂടെ അവന്റെ ഭാര്യയുമുണ്ടായിരിന്നു.അതുകൊണ്ട് […]

കേരളാ കോണ്‍ഗ്രസ്സ് (എം) നേതാക്കള്‍ ഗവര്‍ണ്ണറെ കണ്ടു പ്രവാസികളെ നാട്ടിലെത്തിക്കാന്‍ കേന്ദ്രത്തില്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തണം

സ്വന്തം ലേഖകൻ തിരുവനന്തപുരം: ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ വിദേശരാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ തിരിച്ചെത്തിക്കല്‍, വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കാൻ , കര്‍ഷകര്‍ക്ക് അടിയന്തര ആശ്വാസമേകല്‍ എന്നീ പ്രശ്‌നങ്ങളില്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് ആവശ്യപ്പെട്ട്  ചെയര്‍മാന്‍ ജോസ് കെ.മാണി എം.പിയുടെ നേതൃത്വത്തില്‍ കേരളാ കോണ്‍ഗ്രസ്സ് (എം) ജനപ്രതിനിധികള്‍ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ്ഖാനെ കണ്ട് നിവേദനം നല്‍കി. തോമസ് ചാഴിക്കാടന്‍ എം.പി, എം.എല്‍.എമാരായ റോഷി അഗസ്റ്റിന്‍, എന്‍.ജയരാജ് എന്നിവരാണ് ഗവര്‍ണ്ണറെ സന്ദര്‍ശിച്ചത്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ട് ഒരു മാസം കഴിഞ്ഞിരിക്കന്ന സാഹചര്യത്തില്‍ വിവിധ രാജ്യങ്ങളില്‍ കഴിയുന്ന പ്രവാസി മലയാളികളെ […]

ഓപ്പറേഷന്‍ സാഗര്‍ റാണി : സംസ്ഥാനത്ത് കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായി നടത്തിയ പരിശോധനയില്‍ പിടികൂടി നശിപ്പിച്ചത് 9347 കിലോ പഴകിയ മത്സ്യം

സ്വന്തം ലേഖകന്‍ തിരുവനന്തപുരം : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ അന്യ സംസ്ഥാനങ്ങളില്‍ നിന്നും വലിയ അളവിലാണ് പഴകിയ മത്സ്യം കേരളത്തിലേക്ക് എത്തുന്നത്. അന്യസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് എത്തുന്ന പഴകിയ മത്സ്യം പിടികൂടാന്‍ ഭക്ഷ്യ സുരക്ഷാ അധികൃതര്‍ അശ്രാന്തം പരിശ്രമിക്കുകയും ചെയ്യുന്നുന്നുണ്ട്. ഭക്ഷ്യ സുരക്ഷാവകുപ്പിന്റെ ഓപ്പറേഷന്‍ സാഗര്‍ റാണിയിലൂടെ സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിലായി കഴിഞ്ഞ അഞ്ച് ദിവസങ്ങളില്‍ നടത്തിയ പരിശോധനയില്‍ പിടികൂടിയത്് 9347 കിലോ ഗ്രാം പഴകിയ മത്സ്യമാണ്. കഴിഞ്ഞ അഞ്ച് ദിവസങ്ങളില്‍ നടത്തിയ പരിശോധനയില്‍ യഥാക്രമം 366, […]

കോവിഡ് ബാധിച്ച പാറമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരനായ വടവാതൂർ സ്വദേശിയുടെ റൂട്ട്മാപ്പ് പുറത്തു വിട്ടു: പ്രാഥമികാരോഗ്യ കേന്ദ്രം മുതൽ പൊൻപള്ളി വരെ റൂട്ട് മാപ്പിൽ

തേർഡ് ഐ ബ്യൂറോ കോട്ടയം: കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച കോട്ടയത്തെ ആരോഗ്യ പ്രവർത്തകന്റെ സഞ്ചാരപഥം ജില്ലാ ഭരണകൂടം പുറത്തു വിട്ടു. ആശുപത്രിയിൽ നിന്നും വിവിധ സ്ഥലങ്ങളിൽ ഇദ്ദേഹം സഞ്ചരിച്ചതായാണ് റൂട്ട്മാപ്പിലൂടെ പുറത്തു വന്നിരിക്കുന്ന വിവരം. ഇദ്ദേഹം സഞ്ചരിച്ച വഴികളിൽ ഇതേ ദിവസം ഇതേ സമയത്ത് ഉണ്ടായിരുന്നവർ ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെട്ട് രോഗമില്ലെന്ന് ഉറപ്പാക്കണ്ടതാണെന്നു ജില്ലാ ഭരണകൂടം അറിയിച്ചു. മുള്ളങ്കുഴിയിലെ വീട്ടിൽ നിന്നും പാറമ്പുഴ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ സഹപ്രവർത്തകന്റെ കാറിലാണ് ഇദ്ദേഹം ഏപ്രിൽ 13 മുതൽ 23 വരെ സഞ്ചരിച്ചിരിക്കുന്നത് എന്ന് റൂട്ട് […]

റെഡ് സോൺ തുടരും : കോട്ടയം ജില്ലയിലെ മാര്‍ക്കറ്റുകളിൽ കൂടുതല്‍ നിയന്ത്രണങ്ങള്‍: നടപടി കർശനമാക്കും: കോട്ടയം മാർക്കറ്റിൽ നശിക്കുന്നത് ലക്ഷങ്ങളുടെ സാധനങ്ങൾ

സ്വന്തം ലേഖകൻ കോട്ടയം : കോവിഡ് റെഡ് സോണായി പ്രഖ്യാപിക്കപ്പെട്ട കോട്ടയം ജില്ലയിലെ മുനിസിപ്പാലിറ്റികളിലെയും ഗ്രാമപഞ്ചായത്തുകളിലെയും മാര്‍ക്കറ്റുകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. അഞ്ചു ദിവസത്തിലേറെയായി തുറക്കാത്ത കോട്ടയം മാർക്കറ്റിൽ സാധനങ്ങൾ കെട്ടിക്കിടന്ന് നശിക്കുകയാണ്. സവാളയും , പച്ചക്കറിയും , ഏത്തപ്പഴവും അടക്കം സാധനങ്ങൾ നശിക്കുകയാണ്. നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതിന് ഇന്‍സിഡന്‍റ് കമാന്‍ഡര്‍മാരായ തഹസില്‍ദാര്‍മാര്‍ക്ക് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു ചുമതല നല്‍കി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെയും സംസ്ഥാന സര്‍ക്കാരിന്‍റെയും നിര്‍ദേശങ്ങള്‍ പരിഗണിച്ചാണ് തീരുമാനം. നിയന്ത്രണങ്ങള്‍ ചുവടെ ———– 🔸മാര്‍ക്കറ്റിലേക്ക് […]