ജില്ലാ പൊലീസിന്റെ കുറ്റാന്വേഷണ സിംഹം ഇന്ന് തൊപ്പിയഴിയ്ക്കും: കേസുകൾ തെളിയിക്കുന്നതിൽ മികവ് തെളിയിച്ച ജില്ലാ ക്രൈം സ്‌ക്വാഡിലെ പി.വി വർഗീസ് ഇന്ന് വിരമിക്കുന്നു..!

ജില്ലാ പൊലീസിന്റെ കുറ്റാന്വേഷണ സിംഹം ഇന്ന് തൊപ്പിയഴിയ്ക്കും: കേസുകൾ തെളിയിക്കുന്നതിൽ മികവ് തെളിയിച്ച ജില്ലാ ക്രൈം സ്‌ക്വാഡിലെ പി.വി വർഗീസ് ഇന്ന് വിരമിക്കുന്നു..!

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: ജില്ലയിലെ ഒരു പ്രമാദമായ കൊലക്കേസ്.. പ്രതിയെ അന്വേഷിക്കാൻ ജില്ലാ പൊലീസ് മേധാവി പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുന്നു. സംഘത്തിൽ ജില്ലാ ക്രൈം സ്‌ക്വാഡിലെ പി.വി വർഗീസും.. ഈ സമയം വർഗീസിന്റെ ഭാര്യ ഗുരുതരമായ രോഗം ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലാണ്. ജില്ലാ പൊലീസ് മേധാവിയുടെ ആസ്ഥാനത്തു നിന്നും കോൾ വന്നതും വർഗീസ് ഒന്നും ആലോചിച്ചില്ല.. ഭാര്യയ്‌ക്കൊപ്പം ഇരിക്കാൻ ഒരു ബന്ധുവിനെ വിളിച്ചറിയിച്ച്, ഇയാൾ ആശുപത്രിയിലേയ്ക്ക് എത്തും മുൻപ് പൊലീസ് വാഹനത്തിൽ കുറ്റാന്വേഷണത്തിലേയ്ക്ക്…!

കുറ്റാന്വേഷണ രംഗത്ത് ജില്ലാ പൊലീസിന്റെ സിംഹമായിരുന്ന പി.വി വർഗീസ് ഇന്ന് തൊപ്പിയഴിയ്ക്കും. ജില്ലാ പൊലീസ് സ്‌പെഷ്യൽ ബ്രാഞ്ചിലെ എസ്.ഐ ആയ പി.വി വർഗീസാണ് കുറ്റാന്വേഷണ രംഗത്ത് മികവിനുള്ള തലപ്പാവ് തലയിൽ അണിഞ്ഞു തന്നെ സർവീസിൽ നിന്നും വിരമിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2005 മുതൽ 2019 വരെ തുടർച്ചയായി ഡിജിപിമാരുടെയും ജില്ലാ പൊലീസ് മേധാവിമാരുടെയും പ്രശംസാപത്രങ്ങൾ നേടിയിട്ടുണ്ട്. 2003 ൽ ചെറുവള്ളി എസ്റ്റേറ്റിലെ ഇരട്ടക്കൊലപാതകം, 2006 ൽ മാർവാഡികളെ വെട്ടിപ്പരിക്കേൽപ്പിച്ച് സ്വർണം കവർന്ന കേസ്, 2007 ൽ കോട്ടയം നാഗമ്പടത്ത് ഒറീസ ദമ്പതിവധം, 2007 ൽ കൊമ്പുകുത്തി വിനോദ് വധം, 2015 ലെ പാറമ്പുഴയിലെ കൊലപാതകം, 2017 ലെ മാങ്ങാനം സന്തോഷ് വധം, പഴയിടം ഇരട്ടക്കൊലപാതകം, ചാത്തൻപള്ളി അമ്മിണിയുടെയും മകളുടെയും വധക്കേസ് എന്നിവ തെളിയിച്ച അന്വേഷണ സംഘത്തിൽ പി.വി വർഗീസുണ്ടായിരുന്നു.

മുഖ്യമന്ത്രിയുടെ പൊലീസ്  മെഡൽ ഇദ്ദേഹത്തിന് രണ്ടു തവണ ലഭിച്ചിട്ടുണ്ട്. ബാഡ്ജ് ഓഫ് ഓണറും, 200 തവണ ഗുഡ് സർവീസ് എൻട്രികളും ഇദ്ദേഹം നേടിയെടുത്തിട്ടുണ്ട്.

റാന്നി അടിച്ചിപ്പുഴ തൂങ്ങുപാലയ്ക്കൽ ലിൻസിയാണ് ഭാര്യ.ചെന്നൈയിൽ എൻജിനീയറായ മകൻ ബിബിൻ വർഗീസും, സിനിമാ എഡിറ്ററായ എബിൻ വർഗീസുമാണ് മക്കൾ. സാനിയ ജോസഫാണ് മരുമകൾ.