കോവിഡ് ബാധിച്ച പാറമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരനായ വടവാതൂർ സ്വദേശിയുടെ റൂട്ട്മാപ്പ് പുറത്തു വിട്ടു: പ്രാഥമികാരോഗ്യ കേന്ദ്രം മുതൽ പൊൻപള്ളി വരെ റൂട്ട് മാപ്പിൽ

കോവിഡ് ബാധിച്ച പാറമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരനായ വടവാതൂർ സ്വദേശിയുടെ റൂട്ട്മാപ്പ് പുറത്തു വിട്ടു: പ്രാഥമികാരോഗ്യ കേന്ദ്രം മുതൽ പൊൻപള്ളി വരെ റൂട്ട് മാപ്പിൽ

തേർഡ് ഐ ബ്യൂറോ

കോട്ടയം: കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച കോട്ടയത്തെ ആരോഗ്യ പ്രവർത്തകന്റെ സഞ്ചാരപഥം ജില്ലാ ഭരണകൂടം പുറത്തു വിട്ടു. ആശുപത്രിയിൽ നിന്നും വിവിധ സ്ഥലങ്ങളിൽ ഇദ്ദേഹം സഞ്ചരിച്ചതായാണ് റൂട്ട്മാപ്പിലൂടെ പുറത്തു വന്നിരിക്കുന്ന വിവരം. ഇദ്ദേഹം സഞ്ചരിച്ച വഴികളിൽ ഇതേ ദിവസം ഇതേ സമയത്ത് ഉണ്ടായിരുന്നവർ ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെട്ട് രോഗമില്ലെന്ന് ഉറപ്പാക്കണ്ടതാണെന്നു ജില്ലാ ഭരണകൂടം അറിയിച്ചു.

മുള്ളങ്കുഴിയിലെ വീട്ടിൽ നിന്നും പാറമ്പുഴ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ സഹപ്രവർത്തകന്റെ കാറിലാണ് ഇദ്ദേഹം ഏപ്രിൽ 13 മുതൽ 23 വരെ സഞ്ചരിച്ചിരിക്കുന്നത് എന്ന് റൂട്ട് മാപ്പ് വ്യക്തമാക്കുന്നു. 23 ന് 11.30 ന് മുള്ളങ്കുഴിയിലെ ലേഡീസ് സ്റ്റോറും, ജോയിമോന്റെ കടയും ഇദ്ദേഹം സന്ദർശിച്ചിട്ടുണ്ട്. തുടർന്നു 12.30 ന് കൊറോണ പോസ്റ്റീവായി തെളിച്ച രോഗിയുടെ കൊശമറ്റത്തെ വീട്ടിൽ സന്ദർശനം നടത്തി. കോട്ടയം മാർക്കറ്റിലെ ചുമട്ടുതൊഴിലാളിയുടെ കൊശമറ്റത്തെ വീട്ടിലാണ് ഇദ്ദേഹം എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

24 ന് രാവിലെ പത്തു മുതൽ വൈകിട്ട് നാലു വരെ ഇദ്ദേഹം പാറമ്പുഴ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്നു. 25 ന് ഉച്ചയ്ക്കു പന്ത്രണ്ടു മണി മുതൽ രണ്ടു വരെ കൊശമറ്റം ഏരിയയിൽ രോഗ നിയന്ത്രണ പ്രവർത്തനങ്ങളിൽ ഇദ്ദേഹം പങ്കെടുത്തു.

26 ന് രാവിലെ 10.30 മുതൽ പന്ത്രണ്ടു വരെ പാറമ്പുഴ സി.എച്ച്.സിയിൽ ജോലി ചെയ്യുന്നുണ്ടായിരുന്നു. മൂന്നിനു കളത്തിപ്പടി ക്രിസ്റ്റീൻ ധ്യാന കേന്ദ്രത്തിൽ എത്തി രോഗിയുടെ കോൺടാക്ടുകളെ കണ്ടെത്തി. വൈകിട്ട് അഞ്ചിന് പൊൻപള്ളി പള്ളിയ്ക്കു സമീപം തമ്പിയുടെ കടയിലും എത്തി.

തുടർന്നു രോഗ ലക്ഷണങ്ങൾ കണ്ടെത്തിയതോടെ ഗവ.ജനറൾ ആശുപത്രിയിൽ എത്തി സാമ്പിൾ നൽകി. രോഗം സ്ഥിരീകരിച്ചതോടെ 27 ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു ഇദ്ദേഹത്തെ മാറ്റി.