സംസ്ഥാനത്ത് ഇന്ന് രണ്ടു പേർക്ക് കോവിഡ് സ്ഥിരീകരിച്ചു: 14 പേർക്ക് നെഗറ്റീവ്; കോട്ടയത്ത് ഇന്നും കേസുകൾ ഇല്ല; സംസ്ഥാനത്തിന് ആശ്വാസ ദിനം

സംസ്ഥാനത്ത് ഇന്ന് രണ്ടു പേർക്ക് കോവിഡ് സ്ഥിരീകരിച്ചു: 14 പേർക്ക് നെഗറ്റീവ്; കോട്ടയത്ത് ഇന്നും കേസുകൾ ഇല്ല; സംസ്ഥാനത്തിന് ആശ്വാസ ദിനം

തേർഡ് ഐ ബ്യൂറോ

തിരുവന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ടു പേർക്ക് കോവിഡ് പോസിറ്റീവ്. മലപ്പുറവും കാസർകോടും, ഒരാൾ മഹാരാഷ്ട്ര നിന്ന് എത്തിയതും, ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥീരീകരിച്ചത്. പാലക്കാട് നാല് , കൊല്ലം മൂന്ന് കണ്ണൂർ, കാസർകോട് രണ്ടു വീതം, പത്തനംതിട്ട മലപ്പുറം കോഴിക്കോട് ഓരോരുത്തർ വീതം നെഗറ്റീവായിട്ടുണ്ട്.

രോഗം സ്ഥീരീകരിച്ച കോട്ടയം ജില്ലയിലെ ഉദയനാപുരം പഞ്ചായത്തിനെ കൂടി ഹോട്ട് സ്‌പോട്ടായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് കൂടാതെ ജില്ലയിൽ നിയന്ത്രണം അതീവ കർശനമാക്കാനും തീരുമാനമായിട്ടുണ്ട്. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവർക്കെതിരെ നിയമനടപടി കർശനമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് വ്യാഴാഴ്ച മാത്രം 954 പേർക്കെതിരെ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോവിഡ് അവലോകന യോഗത്തിന് ശേഷം ചേർന്ന പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് രോഗ വിവരങ്ങൾ വ്യക്തമാക്കിയത്. മന്ത്രി ഇ.ചന്ദ്രശേഖരൻ, മന്ത്രി കെ.കെ ശൈലജ, ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

ഇതുവരെ 497 പേർക്കാണ് രോഗം സ്ഥീരീകരിച്ചത്. ഇതിൽ 111 പേർ ഇപ്പോൾ ചികിത്സയിലുണ്ട്. 20711 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്.

കാസർകോട് കളക്ടർ സജിത് ബാബു, ഐജിമാരായ വിജയ് സാഖറെ അശോക് യാദവ് എന്നിവർ ക്വാറന്റൈനിൽ പ്രവേശിച്ചു. ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച മാധ്യമപ്രവർത്തകനുമായി സമ്പർക്കം പുലർത്തിയതിനെ തുടർന്നാണ് ഇത്. കോട്ടയം, കൊല്ലം, ഇടുക്കി, തിരുവനന്തപുരം ജില്ലകളിൽ നിയന്ത്രണം കൂടുതൽ കർശനമാക്കി.

ജില്ലാ ഡിസാസ്റ്റർ മാനേജ്‌മെന്റുകളുമായി ബന്ധപ്പെട്ട് നിയന്ത്രണം കർശനമാക്കും. ഹോട്ട് സ്‌പോട്ടുകളിൽ ഒരു റോഡ് ഒഴിവാക്കി എല്ലാ റോഡുകളും അടയ്ക്കും. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരെയും അയൽവാസികളെയും ഫോണിലോ നേരിട്ടോ ബന്ധപ്പെട്ട് ക്ഷേമം അന്വേഷിക്കും.

ഇന്നു മാത്രം 1508 സാമ്പിളുകൾ ശേഖരിച്ചു. ഇതിൽ 898 കേസുകൾ നെഗറ്റീവാണ്. സം്സ്ഥാനത്ത് ഏറ്റവും കൂടുതൽ രോഗികൾ ചികിത്സയിലുള്ളത് കണ്ണൂരിലാണ്. 47 പേർ ചികിത്സയിലുള്ളത്. കോട്ടയം 18 , ഇടുക്കി 14, കൊല്ലം പന്ത്രണ്ട്, കാസർകോട് ഒൻപത്, കോഴിക്കോട് നാല്, മലപ്പുറം തിരുവനന്തപുരം രണ്ടു വീതം എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്ഥിതി.

അതിഥി തൊഴിലാളികളെ നാട്ടിലേയ്ക്കു മടക്കുന്നതിനായി നോൺ സ്‌റ്റോപ്പ് ട്രെയിൻ അനുവദിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. 3.60 ലക്ഷം അതിഥി തൊഴിലാളികളുണ്ട്. ഇവർ ഇരുപതിനായിരത്തോളം ക്യാമ്പുകളിലായാണ് കഴിയുന്നത്. ഇവരെ തിരികെ എത്തിക്കാൻ നടപടി സ്വീകരിക്കണമെന്നാണ് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

തിരുവനന്തപുരത്ത് നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയും, കോട്ടയത്ത് ഉദയനാപുരം പഞ്ചായത്ത് ഹോട്ട് സ്‌പോട്ട് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.