ബന്ധുക്കളെ കാണാൻ ആയി ഈ അവസരം ഉപയോഗിക്കരുത്..! വിദേശത്തു നിന്നും വരാൻ ഒരുങ്ങി നിൽക്കുന്നവർക്കു മുഖ്യമന്ത്രിയുടെ താക്കീത്

ബന്ധുക്കളെ കാണാൻ ആയി ഈ അവസരം ഉപയോഗിക്കരുത്..! വിദേശത്തു നിന്നും വരാൻ ഒരുങ്ങി നിൽക്കുന്നവർക്കു മുഖ്യമന്ത്രിയുടെ താക്കീത്

തേർഡ് ഐ ബ്യൂറോ

തിരുവനന്തപുരം: പ്രവാസികളായി വിദേശരാജ്യങ്ങളിൽ കഴിയുന്നവരെ നാട്ടിൽ എത്തിക്കാനുള്ള നടപടികളുമായി സംസ്ഥാന സർക്കാർ പുരോഗമിക്കുകയാണ്. മൂന്നര ലക്ഷത്തോളം ആളുകളാണ് ഇപ്പോൾ സംസ്ഥാനത്തേയ്ക്കു എത്തുന്നതിനായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാൽ, ഇത്തരത്തിൽ നാട്ടിലേയ്ക്കു വരാൻ എത്തുന്നവരുടെ മുൻഗണന പട്ടിക തയ്യാറാക്കുകയാണ് സംസ്ഥാന സർക്കാർ.

ഇത്തരത്തിൽ എത്താൻ തയ്യാറായി നിൽക്കുന്നവരിൽ ചിലരെ ഇപ്പോൾ വരേണ്ട ആവശ്യമുണ്ടോ എന്ന് ഓർമ്മിപ്പിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. വിദേശ രാജ്യത്ത് കുടുംബമായി താമസം നടത്തുന്ന കുടുംബങ്ങളെയും പ്രവാസികളെയുമാണ് ഇപ്പോഴത്തെ സാഹചര്യത്തിൽ നാട്ടിലേയ്ക്കു വരുന്നതിൽ നിന്നും മുഖ്യമന്ത്രി വിലക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിദേശങ്ങളിലെ പ്രവാസികളെ നാട്ടിൽ എത്തിക്കുന്നതിനു പദ്ധതിയുണ്ട്. വിദേശരാജ്യങ്ങളിൽ നിന്നും മടങ്ങി എത്തുകയും ലോക്ക് ഡൗൺ കാരണം തൊഴിലിടങ്ങളിലേയ്ക്കു മടങ്ങിയെത്താൻ സാധിക്കാത്തവർക്കും, ഈ കാലയളവിൽ വിസാ കാലവധി കഴിഞ്ഞവർക്കും അയ്യായിരം രൂപ ധനസഹായം നൽകും.

വിദേശ മലയാളികൾക്കു മടങ്ങാനായി നോർക്കയുടെ രജിസ്‌ട്രേഷൻ സംവിധാനത്തിൽ 201 രാജ്യങ്ങളിൽ നിന്നും 3.5 ലക്ഷം പേർ രജിസ്റ്റർ ചെയ്തു. ഏറ്റവും കൂടുതൽ 1.53 ലക്ഷം പേർ യുഎഇയിൽ നിന്നും, സൗദിയിൽ നിന്നും 47268 പേരും രജിസ്റ്റർ ചെയ്തിട്ടുണ്ട്. യുകെയിൽ നിന്നും 2112 പേർ, അമേരിക്കയിൽ നിന്നും 1895 പേരും, ഉക്രെയിനിൽ നിന്നും 1764 പേരും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ രജിസ്റ്റർ ചെയ്തവരുടെ കൂട്ടത്തിൽ മുൻഗണന അനുസരിച്ചും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഈ ലിസ്റ്റ് കേന്ദ്ര സർക്കാരിനും അതത് രാജ്യങ്ങളിലെ എംബസിയ്ക്കും നൽകിയിട്ടുണ്ട്. ഈ ലിസ്റ്റ് മുഴുവൻ കേന്ദ്ര സർക്കാരിന് കൈമാറാൻ നടപടി സ്വീകരിക്കും. ഇതര സംസ്ഥാന പ്രവാസികൾക്ക് ആരംഭിച്ച രജിസ്‌ട്രേഷൻ സംവിധാനത്തിൽ 94483 പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കർണ്ണാടകയിൽ 30,000, തമിഴ്‌നാട് 29000, മഹാരാഷ്ട്ര 13000 പേർ എന്നിവർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

താല്കാലികമായി പോയി കുടുങ്ങിപ്പോയവർക്കാണ് മുൻഗണന നൽകുന്നത്. ഗർഭിണികൾ ആയ സ്ത്രീകൾ പഠിക്കുന്ന വിദ്യാർത്ഥിനി വിദ്യാർത്ഥികൾ, പ്രായമായവർ എന്നിവർക്കാണ് മുൻഗണന നൽകുന്നത്. നാട്ടിലുള്ള ബന്ധുക്കളെ കാണാനുള്ള അവസരമായി ഇതിനെ ഉപയോഗിക്കേണ്ടതില്ലന്നും അദ്ദേഹം വ്യക്തമാക്കി.