കുട്ടികളെ ബന്ദിയാക്കിയ കൊലക്കേസ് പ്രതിയുടെ ഭാര്യയെ നാട്ടുകാർ തല്ലിക്കൊന്നു

സ്വന്തം ലേഖകൻ ലഖ്‌നൗ : ഉത്തർപ്രദേശിൽ വ്യാഴാഴ്ച കുട്ടികളെ ബന്ദിയാക്കിയ കൊലക്കേസ് പ്രതിയുടെ ഭാര്യയെ നാട്ടുകാർ തല്ലിക്കൊന്നു. ഇവരുടെ മകൾ നോക്കി നിൽക്കെയായാണ് നാട്ടുകാർ ആക്രമിച്ചത്. ഗുരുതരമായി തലയ്ക്ക് അടക്കം പരിക്കേറ്റ ഇവരെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കുട്ടികളെ ബന്ദിയാക്കിയ സുഭാഷ് ബഥമിനെ വെള്ളിയാഴ്ച പുലർച്ചെ പൊലീസ് വെടിവച്ച് കൊന്നിരുന്നു. കുട്ടികളെയെല്ലാവരെയും സുരക്ഷിതമായി പുറത്തേക്ക് എത്തിക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് പ്രതിയുടെ വീട്ടിലെത്തി നാട്ടുകാർ അക്രമം കാണിച്ചത്. നാട്ടുകാർ മർദ്ദിക്കുന്നത് തടയാൻ ശ്രമിച്ച മൂന്ന് പൊലീസുകാർക്ക് പരിക്കേറ്റിട്ടുണ്ട്. ഒരു നാട്ടുകാരനും തിക്കിലും തിരക്കിലും […]

സഞ്ജു സാംസൺ ഇന്ത്യയ്ക്കായി ഓപ്പൺ ചെയ്യാനെത്തുന്നു: ടോസ് നേടിയ ന്യൂസിലാൻഡ് ഇന്ത്യയെ ബാറ്റിങിനയച്ചു

  സ്വന്തം ലേഖകൻ വെല്ലിങ്ടൺ: സഞ്ജു സാംസൺ ഇന്ത്യയ്ക്കായി ഓപ്പൺ ചെയ്യാനെത്തുന്നു. ഇന്ത്യയ്ക്കെതിരായ ട്വന്റി 20 പരമ്ബരയിലെ നാലാം മത്സരത്തിൽ ടോസ് നേടിയ ന്യൂസീലൻഡ് ഇന്ത്യയെ ബാറ്റിങ്ങിനു വിട്ടു. രോഹിത് ശർമയ്ക്ക് വിശ്രമം അനുവദിച്ചതോടെയാണ് സഞ്ജുവിന് കുറി അടിച്ചത്. സഞ്ജുവിന്റേതടക്കം മൂന്ന് മാറ്റങ്ങളാണ് ടീമിലുള്ളത്. മുഹമ്മദ് ഷമി, ജഡേജ എന്നിവർക്ക് പകരം നവ്ദീപ് സെയ്നിയും വാഷിങ്ടൺ സുന്ദറും ടീമിലെത്തി. ആദ്യം ബാറ്റ് ചെയ്ത ഈ പരമ്പരയിൽ രണ്ട് മത്സരങ്ങൾ ജയിച്ച ഇന്ത്യ അത് തുടരാനാണ് ഇന്ത്യയുടെ ശ്രമം എന്ന് വിരാട് കോഹ്ലി പറഞ്ഞു. അതെ […]

പ്രേംനസീർ ടെലിവിഷൻ അവാർഡ് അജയ് തുണ്ടത്തിൽ ഏറ്റുവാങ്ങി

സ്വന്തം ലേഖകൻ തിരുവനന്തപുരം : പ്രേംനസീർ സുഹൃത് സമിതി സംഘടിപ്പിച്ച പ്രഥമ പ്രേംനസീർ ടെലിവിഷൻ പുരസ്‌ക്കാരത്തിൽ, മികച്ച ടെലിവിഷൻ ജേർണലിസ്റ്റിനുള്ള അവാർഡു അജയ് തുണ്ടത്തിൽ ഏറ്റുവാങ്ങി.തിരുവനന്തപുരം സെൻട്രൽ പബ്ലിക് ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ, പ്രേംനസീറിന്റെ മകൾ റീത്ത ഷറഫുദീനിൽ നിന്നുമാണ് അവാർഡ് ഏറ്റുവാങ്ങിയത്. ചലച്ചിത്ര പി.ആർ.ഓ ആയ അജയ്, ഫെഫ്ക പി ആർ ഓ യൂണിയൻ പ്രസിഡന്റാണ്.

ആരാച്ചാരെത്തി ; ഇനി തീഹാർ ജയിലിൽ ശിക്ഷ നടപ്പാക്കിയാൽ മതി

സ്വന്തം ലേഖകൻ ന്യൂഡൽഹി: ആരാച്ചാരെത്തി, ഇനി ശിക്ഷ നടപ്പിലാക്കിയാൽ മതി. നിർഭയ വധക്കേസിൽ ഫെബ്രുവരി ഒന്നിന് തൂക്കിലേറ്റാൻ വിധിച്ചിരിക്കുന്ന പ്രതികളെ പാർപ്പിച്ചിരിക്കുന്ന തിഹാർ ജയിലിലേക്ക് ആരാച്ചാർ എത്തി. ഉത്തർപ്രദേശ് മീററ്റ് സ്വദേശി സിന്ധി റാം(പവൻ ജല്ലാദ്) ആണ് ജയിലിൽ ഔദ്യോഗികമായി ആരാച്ചാർ ജോലിയിൽ ജോയിൻ ചെയ്തത്. വധശിക്ഷ നടപ്പാക്കുന്ന മൂന്നാം നമ്പർ ജയിലിലെ സ്ഥലം അദ്ദേഹം പരിശോധിച്ചു. ഒരാളെ തൂക്കിലേറ്റുന്നതിന് 15000 രൂപയാണ് ആരാച്ചാർക്ക് പ്രതിഫലം ലഭിക്കുക. നാല് പേരുടെ ശിക്ഷ നടപ്പാക്കുന്നതിന് മൊത്തം 60,000 രൂപ പ്രതിഫലം നൽകുമെന്ന് സീനിയർ ജയിൽ ഓഫീസർ […]

ഗവർണറെ കൈകാര്യം ചെയ്യേണ്ടത് എങ്ങനെയെന്ന് പിണറായി മമതാ ബാനർജിയെ കണ്ട് പഠിക്കണം : രമേശ് ചെന്നിത്തല

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഗവർണറെ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത് എന്ന് പിണറായി വിജയൻ മമതാ ബാനർജിയെ കണ്ട് പഠിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ച് വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം അവതരിപ്പിക്കാൻ അനുമതി തേടിയ പ്രതിപക്ഷ നേതാവിന്റെ നോട്ടീസ് തള്ളിയതിനെതിരെയും രമേശ് ചെന്നിത്തല ആഞ്ഞടിച്ചു. ഗവർണറും സർക്കാറും തമ്മിൽ ഒത്തുകളിക്കുകയാണെന്നും ഇത് അംഗീകരിക്കാൻ ആകില്ലെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. ചട്ടപ്രകാരം അല്ലെന്ന് പറഞ്ഞാണ് കാര്യോപദേശക സമിതി ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ച് വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം […]

ബാങ്ക് ജീവനക്കാരുടെ 48 മണിക്കൂർ പണിമുടക്ക് ആരംഭിച്ചു

സ്വന്തം ലേഖകൻ കൊച്ചി: വിവിധ ആവശ്യങ്ങളുന്നയിച്ച് യൂണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് ആഹ്വാനം ചെയ്ത ബാങ്ക് ജീവനക്കാരുടെ 48 മണിക്കൂർ പണിമുടക്ക് ആരംഭിച്ചു. കാലാവധി കഴിഞ്ഞ സേവന വേതന കരാർ പരിഷ്‌കരിക്കുക, പെൻഷൻ പരിഷ്‌കരിക്കുക, കുടുംബ പെൻഷൻ വർധിപ്പിക്കുക, പ്രവർത്തന ലാഭാടിസ്ഥാനത്തിൽ സ്റ്റാഫ് വെൽഫെയർ ഫണ്ട് പുതുക്കിനിശ്ചയിച്ച് പഞ്ചദിനവാര പ്രവർത്തനം നടപ്പിലാക്കുക, സ്‌പെഷൽ അലവൻസ് അടിസ്ഥാന ശമ്പളത്തോട് സംയോജിപ്പിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി റദ്ദാക്കുക തുടങ്ങിയ പന്ത്രണ്ടിന ആവശ്യങ്ങൾ ഉന്നയിച്ചാണ് ജീവനക്കാർ പണിമുടക്കുന്നത്. പൊതു, സ്വകാര്യ മേഖല ബാങ്കുകളിലെ പത്തുലക്ഷത്തോളം ജീവനക്കാരും ഓഫീസർമാരും […]

മുൻ വൈരാഗ്യത്തിന്റെ പേരിൽ യുവാവിന് നേരെ അയൽവാസിയുടെ ആസിഡ് ആക്രമണം ; പ്രതി പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ പത്തനംതിട്ട: മുൻ വൈരാഗ്യത്തിന്റെ പേരിൽ അടൂരിൽ യുവാവിന് നേരേ അയൽവാസിയുടെ ആസിഡ് ആക്രമണം. പള്ളിക്കൽ ഇളംപള്ളിൽ ചിക്കൻചിറമലയിൽ ചരുവിള പുത്തൻവീട്ടിൽ അഭിലാഷിന്(25) നേരെയാണ് ആസിഡാക്രമണം ഉണ്ടായത്. മുഖത്തും കണ്ണിനും ശരീരത്തിന്റെ പലഭാഗത്തുമായി ആസിഡ് വീണ് അഭിലാഷിന് ഗുരുതര പരിക്കേറ്റ അഭിലാഷിനെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ അയൽവാസിയായ ചിക്കൻചിറമലയിൽ വിദ്യാഭവനിൽ വിശ്വംഭരനെ(44) അടൂർ പൊലീസിസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാത്രി അഭിലാഷിന്റെ വീടിന് സമീപത്ത് കുപ്പിയിൽ ആസിഡുമായി ഒളിച്ചിരുന്ന വിശ്വംഭരൻ അഭിലാഷിന് നേരെ ഒഴിക്കുകയായിരുന്നു. മുൻ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് […]

ഞാൻ സംസാരിച്ചത് എന്റെ സുഹൃത്തിനോടാണ്, അതിന് ഭീഷണിപ്പെടുത്തി അശ്ലീലം പറഞ്ഞ് വീഡിയോ എടുത്ത് പ്രചരിപ്പിച്ചു.നടപടിയെടുക്കണം സർ ; സദാചാരക്കാർക്കും പിങ്ക് പൊലീസിനുമെതിരെ പരാതിയുമായി വിദ്യാർത്ഥി

സ്വന്തം ലേഖകൻ പത്തനംതിട്ട: ഞാൻ സംസാരിച്ചത് എന്റെ സുഹൃത്തിനോടാണ്. അതിനാണ് ഭീഷണിപ്പെടുത്തി അശ്ലീലം പറഞ്ഞ് വീഡിയോ എടുത്ത് പ്രചരിപ്പിച്ചത്. സദാചാരക്കാർക്കെതിരെ പരാതിയുമായി വിദ്യാർത്ഥി. സ്വകാര്യ ബസ് സ്റ്റാൻഡിനുള്ളിൽ ട്രിപ്പ് പോകാൻ കാത്തു കിടന്ന ബസിന്റെ പിന്നിലെ സീറ്റിൽ ഒരുമിച്ചിരുന്ന് സംസാരിച്ചതിന്റെ പേരിൽ ബസ് ജീവനക്കാരും പിങ്ക് പൊലീസും ചേർന്ന് സദാചാര പൊലീസ് കളിക്കുകയും പ്രായപൂർത്തിയാകാത്ത ആൺകുട്ടിയുടെയും പെൺകുട്ടിയുടെയും വീഡിയോ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്തതിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. വീഡിയോയിൽ ഉൾപ്പെട്ടിരിക്കുന്ന ആൺകുട്ടിയുടെ പരാതി പ്രകാരമാണ് പത്തനംതിട്ട പൊലീസ് ഇൻസ്‌പെക്ടർ കേസ് […]

മുംബൈയിൽ നമ്മളെ രക്ഷിക്കുന്നത് ശിവസേന; മുസ്ലീമിനെക്കാൾ ഭേദം ഹിന്ദു; ക്രിസ്ത്യാനികളെ ലോകത്ത് മുഴുവൻ കൊന്നൊടുക്കുന്നത് മുസ്ലീങ്ങൾ; അഞ്ഞൂറു വർഷം മുൻപ് ടിപ്പു സുൽത്താൻ കൊന്നുതള്ളിയത് ക്രിസ്ത്യാനികളെയും ഹിന്ദുക്കളെയും; വിവാദമായി കാപ്പിപ്പൊടി അച്ചന്റെ അധികപ്രസംഗം; സൈബർ ലോകം ഇളകിയതോടെ മാപ്പ് പറഞ്ഞ് അച്ചൻ

സ്വന്തം ലേഖകൻ കോട്ടയം: ടിപ്പു സുൽത്താനെയും, മുസ്ലീം സമുദായത്തെയും ഒന്നടങ്കം സംശയനിഴലിൽ നിർത്തിയ വിവാദ പ്രസംഗവുമായി കാപ്പിപ്പൊടി അച്ചൻ. കാപ്പിപ്പൊടി അച്ചനെന്ന പേരിൽ പ്രശസ്തനായ ഫാ.ജോസഫ് പുത്തൻപുരയാണ് വിവാദമായ പ്രസംഗവുമായി രംഗത്ത് എത്തിയിരിക്കുന്നത്. പ്രസംഗം വിവാദമാകുകയും സോഷ്യൽ മീഡിയ ഏറ്റെടുത്ത് സജീവമായി ചർച്ചയാകുകയും ചെയ്തതോടെ കാപ്പിപ്പൊടി അച്ചൻ ഒടുവിൽ മാപ്പുമായി രംഗത്ത് എത്തി. മാപ്പ് പറഞ്ഞെങ്കിലും അച്ചന്റെ വിവാദ പ്രസംഗത്തിനെതിരെ സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധം കനക്കുകയാണ്. അച്ചന്റെ രണ്ടു മിനിറ്റും 33 സെക്കൻഡും ദൈർഖ്യമുള്ള പ്രസംഗത്തിലാണ് കൊടിയ വിഷമുള്ള പ്രയോഗങ്ങൾ ഉള്ളത്. വകയാർ സെന്റ് […]

ഹെൽമെറ്റ് ധരിക്കാതെ മൊബൈലിൽ സംസാരിച്ച് സകൂട്ടറിൽ പാഞ്ഞ വിദ്യാർത്ഥിനിയ്ക്ക് കിട്ടിയത് എട്ടിന്റെ പണി : പിഴയ്‌ക്കൊപ്പം ലൈസൻസും സസ്‌പെൻഡ് ചെയ്തു ; ഒരു ദിവസത്തെ ഗതാഗത നിയമ പരിശീലന ക്ലാസ്സിൽ പങ്കെടുത്ത് സർട്ടിഫിക്കറ്റ് ഹാജരാക്കാൻ നിർദ്ദേശം

സ്വന്തം ലേഖകൻ കൊച്ചി: ഹെൽമറ്റ് ധരിക്കാതെയും മൊബൈൽ ഫോണിൽ സംസാരിച്ചും സ്‌കൂട്ടറിൽ പാഞ്ഞ വിദ്യാർത്ഥിനിയ്ക്ക് കിട്ടിയത് എട്ടിന്റെ പണി. പിഴയ്‌ക്കൊപ്പം ഡ്രൈവിംഗ് ലൈസൻസും മോട്ടോർ വാഹന വകുപ്പ് സസ്‌പെൻ് ചെയ്തു. ഒപ്പം 2500 രൂപ പിഴയും ഒരു ദിവസത്തെ പരിശീലന ക്ലാസിലും പങ്കെടുത്ത് സർട്ടിഫിക്കറ്റ് ഹാജരാക്കാനനും നിർദ്ദേശം. കൊച്ചി കാക്കനാട് പടമുകൾ–പാലച്ചുവട് റോഡിലാണ് സംഭവം. പടമുകൾ പാലച്ചുവട് സ്വദേശിനിയായ വിദ്യാർഥിനിയാണ് വാഹന പരിശോധനക്കിടെ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറുടെ മുമ്പിൽ കുടുങ്ങിയത്. രാവിലെ സ്‌കൂട്ടറിൽ കോളജിലേക്ക് പോകുകയായിരുന്നു വിദ്യാർത്ഥിനി. ഒരു കൈ സ്‌കൂട്ടറിന്റെ ഹാൻഡിലിലും മറു […]