play-sharp-fill
ഗവർണറെ കൈകാര്യം ചെയ്യേണ്ടത് എങ്ങനെയെന്ന് പിണറായി മമതാ ബാനർജിയെ കണ്ട് പഠിക്കണം : രമേശ് ചെന്നിത്തല

ഗവർണറെ കൈകാര്യം ചെയ്യേണ്ടത് എങ്ങനെയെന്ന് പിണറായി മമതാ ബാനർജിയെ കണ്ട് പഠിക്കണം : രമേശ് ചെന്നിത്തല

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഗവർണറെ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത് എന്ന് പിണറായി വിജയൻ മമതാ ബാനർജിയെ കണ്ട് പഠിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ച് വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം അവതരിപ്പിക്കാൻ അനുമതി തേടിയ പ്രതിപക്ഷ നേതാവിന്റെ നോട്ടീസ് തള്ളിയതിനെതിരെയും രമേശ് ചെന്നിത്തല ആഞ്ഞടിച്ചു. ഗവർണറും സർക്കാറും തമ്മിൽ ഒത്തുകളിക്കുകയാണെന്നും ഇത് അംഗീകരിക്കാൻ ആകില്ലെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.


ചട്ടപ്രകാരം അല്ലെന്ന് പറഞ്ഞാണ് കാര്യോപദേശക സമിതി ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ച് വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം അവതരിപ്പിക്കാൻ അനുമതി തേടിയ നോട്ടീസ് തള്ളിയത്. എന്നാൽ നോട്ടീസ് ചട്ടപ്രകാരം തന്നെയാണെന്ന് പ്രതിപക്ഷ നേതാവ് ആവർത്തിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നോട്ടീസിനെ പിന്തുണച്ചാണ് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ സംസാരിച്ചത് എന്നാൽ സ്പീക്കറെ പോലും തള്ളിയാണ് നിയമമന്ത്രി നിലപാടെടുത്തതെന്നും കാര്യോപദേശക സമിതിയോഗത്തിൽ സ്പീക്കറെ തള്ളിപ്പറയുകയാണ് പാർലമെന്ററി കാര്യമന്ത്രി എകെ ബാലൻ ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.