play-sharp-fill
സഞ്ജു സാംസൺ ഇന്ത്യയ്ക്കായി ഓപ്പൺ ചെയ്യാനെത്തുന്നു: ടോസ് നേടിയ ന്യൂസിലാൻഡ് ഇന്ത്യയെ ബാറ്റിങിനയച്ചു

സഞ്ജു സാംസൺ ഇന്ത്യയ്ക്കായി ഓപ്പൺ ചെയ്യാനെത്തുന്നു: ടോസ് നേടിയ ന്യൂസിലാൻഡ് ഇന്ത്യയെ ബാറ്റിങിനയച്ചു

 

സ്വന്തം ലേഖകൻ

വെല്ലിങ്ടൺ: സഞ്ജു സാംസൺ ഇന്ത്യയ്ക്കായി ഓപ്പൺ ചെയ്യാനെത്തുന്നു. ഇന്ത്യയ്ക്കെതിരായ ട്വന്റി 20 പരമ്ബരയിലെ നാലാം മത്സരത്തിൽ ടോസ് നേടിയ ന്യൂസീലൻഡ് ഇന്ത്യയെ ബാറ്റിങ്ങിനു വിട്ടു. രോഹിത് ശർമയ്ക്ക് വിശ്രമം അനുവദിച്ചതോടെയാണ് സഞ്ജുവിന് കുറി അടിച്ചത്. സഞ്ജുവിന്റേതടക്കം മൂന്ന് മാറ്റങ്ങളാണ് ടീമിലുള്ളത്. മുഹമ്മദ് ഷമി, ജഡേജ എന്നിവർക്ക് പകരം നവ്ദീപ് സെയ്നിയും വാഷിങ്ടൺ സുന്ദറും ടീമിലെത്തി.


ആദ്യം ബാറ്റ് ചെയ്ത ഈ പരമ്പരയിൽ രണ്ട് മത്സരങ്ങൾ ജയിച്ച ഇന്ത്യ അത് തുടരാനാണ് ഇന്ത്യയുടെ ശ്രമം എന്ന് വിരാട് കോഹ്ലി പറഞ്ഞു.
അതെ സമയം ന്യൂസിലാൻഡ് നിരയിൽ പരിക്ക് മൂലം ക്യാപ്റ്റൻ കെയ്ൻ വില്യംസൺ കളിക്കുന്നില്ല. ക്യാപ്റ്റന്റെ അഭാവത്തിൽ ടിം സൗത്തീയാവും ന്യൂസിലാൻഡിനെ ഇന്നത്തെ മത്സരത്തിൽ നയിക്കുക .രണ്ട് മാറ്റങ്ങളുമായാണ് ന്യൂസിലാൻഡ് ഇറങ്ങുന്നത്. കെയ്ൻ വില്യംസണും ഗ്രാൻഡ്‌ഹോമും പുറത്തു പോയപ്പോൾ ടോം ബ്രൂസും ഡാരിൽ മിച്ചലും ടീമിൽ ഇടം നേടിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group