കോട്ടയം നഗരസഭ കൗൺസിലറുടെ വീട്ടിലെ മോഷണം: സംസ്ഥാനത്തെമ്പാടും മോഷണം നടത്തിയ ഈരാറ്റുപേട്ട സ്വദേശി അറസ്റ്റിൽ; മോഷ്ടിച്ച സ്വർണവും കണ്ടെത്തി

സ്വന്തം ലേഖകൻ കോട്ടയം: കുമാരനല്ലൂരിൽ കോട്ടയം നഗരസഭ കൗൺസിലറുടെ വീട്ടിൽ മോഷണം നടത്തിയ മോഷ്ടാവ് നാലു മാസത്തിനു ശേഷം പിടിയിൽ. ഈരാറ്റുപേട്ട ആനയിളപ്പ് മുണ്ടക്കൽപറമ്പിൽ വീട്ടിൽ മുഹമ്മദ് ഫൈസലിനെ(40)യാണ് ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ക്ലീറ്റസ് കെ.ജോസഫ്, എസ്.ഐ ടി.എസ് റെനീഷ് എന്നിവർ അടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്. കോട്ടയം ജില്ലയിൽ വിവിധ സ്ഥലങ്ങളിലും, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും ഇയാൾ മോഷണം നടത്തിയിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. കഴിഞ്ഞ വർഷം ഒക്ടോബർ 28 നായിരുന്നു കേസിനാസ്പദമായ സംഭവം. കുമാരനല്ലൂരിൽ നഗരസഭ അംഗമായ അഡ്വ.ജയകുമാറിന്റെ വീട്ടിൽ […]

പൊട്ടിക്കരഞ്ഞ് നിർഭയുടെ അമ്മ : എന്തിനാണ് ഞങ്ങൾക്ക് ഇത്രയും പ്രതീക്ഷ നൽകിയത് : സർക്കാറും കോടതിയും തലകുനിക്കുകയാണ്

  സ്വന്തം ലേഖകൻ ഡൽഹി: നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ സ്റ്റേ ചെയ്തതിൽ പ്രതികരണവുമായി നിർഭയുടെ അമ്മ. പ്രതികളുടെ മരണവാറണ്ട് സ്റ്റേ ചെയ്തതിന് പിന്നാലെ പൊട്ടിക്കരഞ്ഞുകൊണ്ടാണ് നിർഭയുടെ അമ്മ ആശാ ദേവിയുടെ പ്രതികരണം. ‘കുറ്റവാളികൾക്ക് മുമ്പിൽ സർക്കാറും കോടതിയും തലകുനിക്കുകയാണ്. വിധിച്ചുവെങ്കിലും തൂക്കിലേറ്റൽ നടക്കില്ലെന്ന് പ്രതികളുടെ അഭിഭാഷകനായി എ.പി. സിങ്ങ് പറഞ്ഞിരുന്നു. രാവിലെ 10 മണി മുതൽ കോടതി വരാന്തയിലിരിക്കുന്നുണ്ട്. ഈ കൊടും കുറ്റവാളികളെ വധശിക്ഷയിൽ നിന്ന് ഒഴിവാക്കാനാണ് കോടതി ആഗ്രഹിക്കുന്നുവെങ്കിൽ പിന്നെ എന്തിനാണ് ഇത്രയും സമയം എടുക്കുന്നത്? എന്തിനാണ് ഞങ്ങൾക്ക് ഇത്രയും പ്രതീക്ഷ […]

ജി.ജയദേവ് കോട്ടയം എസ്.പി; പത്തനംതിട്ടയിൽ നിന്നും ജയദേവ് എത്തുമ്പോൾ കോട്ടയം എസ്.പി പി.എസ് സാബു കാസർകോട്ടേയ്ക്ക്; ജില്ലാ പൊലീസ് മേധാവിമാർക്ക് സ്ഥാനചലനം; കൂടത്തായി എസ്.പിയ്ക്കും മാറ്റം 

എ.കെ ശ്രീകുമാർ കോട്ടയം: ജില്ലാ പൊലീസ് മേധാവി പി.എസ് സാബുവിനെ കാസർകോട്ടേയ്ക്കു സ്ഥലം മാറ്റിയത് അടക്കം സംസ്ഥാനത്തെ ജില്ലാ പൊലീസ് മേധാവിമാർക്കു സ്ഥാനചലനം. കോട്ടയം ജില്ലയിൽ  ജി.ജയദേവ് ജില്ലാ പൊലീസ് മേധാവിയായി എത്തും. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കാസർകോട് , വടകര ജില്ലാ പൊലീസ് മേധാവിമാർക്കും സ്ഥലം മാറ്റമുണ്ട്.   2019 ഫെബ്രുവരി 14 നാണ് ജി.ജയദേവ് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയായി നിയമിതനായത്. ഒരു വർഷം പൂർത്തിയാകും മുൻപാണ് ഇദ്ദേഹത്തെ കോട്ടയം എസ്.പിയായി നിയമിക്കുന്നത്. പാലക്കാട് എസ്.പി ആയിരിക്കെയാണ് കോട്ടയം ജില്ലാ പൊലീസ് […]

പൗരത്വ ഭേദഗതി നിയമം : സ്‌കൂളിൽ നാടകം കളിച്ച സംഭവത്തിൽ പ്രധാനാധ്യാപികയും രക്ഷിതാവും അറസ്റ്റിൽ; പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്ന പരാമർശമാണ് അറസ്റ്റിന് കാരണം

  സ്വന്തം ലേഖകൻ ബംഗളുരു: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സ്‌കൂളിൽ നാടകം കളിച്ച സംഭവത്തിൽ പ്രധാനാധ്യാപികയും രക്ഷിതാവും അറസ്റ്റിൽ. നാടകത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശം കടന്നുകൂടിയെന്ന് ആരോപിച്ചാണു പൊലീസിന്റെ നടപടി.   കർണാടക ബിദാറിലെ ഷഹീൻ സ്‌കൂൾ പ്രധാനാധ്യാപിക ഫരീദ ബീഗം, വിദ്യാർഥികളിലൊരാളുടെ അമ്മയായ അനുജ മിൻസ എന്നിവരെയാണു പോലീസ് അറസ്റ്റ് ചെയ്തത്. സ്‌കൂൾ ജീവനക്കാരെയും വിദ്യാർഥികളെയും ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജുഡീഷൽ കസ്റ്റഡിയിൽ വിട്ടു. സംഭവത്തിൽ രാജ്യദ്രോഹക്കുറ്റത്തിനാണു പോലീസ് കേസെടുത്തത്.   പൗരത്വ […]

ഗവർണർ നിലപാട് തിരുത്തുന്നതുവരെ നിസ്സഹകരണം തുടരും : ഉമ്മൻചാണ്ടി

  സ്വന്തം ലേഖകൻ കോഴിക്കോട്: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിലപാട് തിരുത്തുന്നതുവരെ നിസ്സഹകരണം തുടരുമെന്ന് ഉമ്മൻചാണ്ടി. നിയമസഭയിൽ ഗവർണറെ തടഞ്ഞ നടപടി തെറ്റല്ല. അദ്ദേഹം നിയമസഭയെ അവഹേളിക്കുകയാണ് ചെയ്തത് . ഖണ്ഡിക വായിച്ചതുകൊണ്ടുമാത്രം പ്രശ്‌നം തീരില്ലെന്നും പൗരത്വനിയമഭേദഗതിക്കെതിരേ നിയമസഭ പ്രമേയം പാസാക്കിയതിനെതിരേ എല്ലായിടങ്ങളിലും നടന്നു പ്രസംഗിക്കുകയാണ് ഗവർണർ. ഇത് അംഗീകരിക്കാൻ കഴിയില്ല . ദേശീയതലത്തിൽ ബി.ജെ.പി.ക്കെതിരേ സോണിയാഗാന്ധിയുടെ നേതൃത്വത്തിൽ യോജിച്ച സമരമാണ് നടത്തുന്നത്. അതാത് പ്രദേശങ്ങളിലെ പ്രാദേശിക സാഹചര്യമനുസരിച്ച് യോജിച്ച സമരം വേണോയെന്ന് തീരുമാനിക്കും അദ്ദേഹം പറഞ്ഞു . ഇവിടെ യോജിച്ച് ഉപവാസസമരം […]

ജുവനൈൽ ഹോമിലെ മരണം: പുതപ്പിനെ ചൊല്ലിയുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചു ; നാല് പേർക്ക് പങ്കെന്ന് പൊലീസ്

സ്വന്തം ലേഖകൻ കോഴിക്കോട് : വെള്ളമാടിക്കുന്നു ജുവനൈൽ ഹോമിലെ അന്തേവാസിയായ ആറു വയസ്സുകാരനെ കൊലപ്പെടുത്തിയ സംഭവത്തിൽ നാലു പേർക്ക് പങ്കെന്നു പൊലീസ്.മുറിയിൽ ഒപ്പമുണ്ടായിരുന്ന നാല് പേർ ചേർന്നാണ് അജിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് സംശയിക്കുന്നു.എന്നാൽ നാലുപേരും കുറ്റം സമ്മതിച്ചിട്ടില്ല. അജിൻ താമസിച്ചിരുന്ന മുറിയിൽ ഏഴുപേരായിരുന്നുള്ളത്. പുതപ്പിന് വേണ്ടിയുണ്ടായ തർക്കത്തിനൊടുവിലായിരുന്നു കൊലപാതകം. പുതപ്പിനെ ചൊല്ലി തർക്കമുണ്ടാവുകയും അജിനെ താഴേക്ക് തള്ളയിട്ട് തല നിലത്തടിക്കുകുയമായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. അജിൻറെ മുറിയിൽ ഒപ്പമുണ്ടായിരുന്ന ഏഴു പേരെ വീണ്ടും ചോദ്യം ചെയ്യും. തലയോട്ടിക്കേറ്റ ക്ഷതമാണ് അജിൻറെ മരണകാരണമെന്നാണ് പോസ്റ്റ്‌മോർട്ടം നടത്തിയ കോഴിക്കോട് […]

നിർഭയ കേസ് പ്രതികളുടെ വധശിക്ഷ മാറ്റി വച്ചു

  സ്വന്തം ലേഖകൻ ഡൽഹി: നിർഭയ കേസ് പ്രതികളുടെ വധശിക്ഷ മാറ്റി വച്ചു. മരണ വാറണ്ട് കോടതി സ്റ്റേ ചെയ്തു. ഫെബ്രുവരി ഒന്നിന് നടത്താൻ നിശ്ചയിച്ചിരുന്ന വധശിക്ഷ നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ടാണ് പ്രതികൾ പട്യാല ഹൗസ് കോടതിയിൽ ഹർജി സമർപ്പിച്ചത്. കേസിൽ ശിക്ഷയ്ക്കപ്പെട്ട് വധശിക്ഷ കാത്തുകഴിയുന്ന പ്രതികളായ അക്ഷയ് വിനയ് എന്നിവരാണ് ഹർജി നൽകിയത്. വധശിക്ഷ നാളെ രാവിലെ ആറുമണിയ്ക്ക് നടപ്പാക്കണമെന്നായിരുന്നു ഉത്തരവ്. തങ്ങളുടെ ദയാഹർജിയിൽ രാഷ്ട്രപതി ഇതുവരെയും തീരുമാനമെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇരുവരും ഹർജി സമർപ്പിച്ചത്.

വെള്ളാപ്പള്ളി നടേശന് കനത്ത തിരിച്ചടി: സുഭാഷ് വാസു നൽകിയ ഹർജി കോടതി അംഗീകരിച്ചു

സ്വന്തം ലേഖകൻ ആലപ്പുഴ: മാവേലിക്കര യൂണിയൻ പിരിച്ച് വിട്ട് അഡ്മിനിസ്‌ട്രേറ്റീവ് ഭരണത്തിൻ കീഴിലാക്കിയ വെള്ളാപ്പള്ളി നടേശന് കനത്ത തിരിച്ചടി.  ഭരണസമിതി പിരിച്ചുവിട്ട നടപടി ചോദ്യം ചെയ്ത് സുഭാഷ് വാസു നൽകിയ ഹർജി കൊല്ലം സബ് കോടതി അംഗീകരിച്ചു. സുഭാഷ് വാസുവിൻറെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെ കാലാവധി ഇനിയും ഒന്നര വർഷം ഉള്ളതിനാൽ അഡ്മിനിസ്‌ട്രേറ്റീവ് ഭരണം നിലനിൽക്കില്ലെന്ന് കോടതി ഉത്തരവിട്ടു .കഴിഞ്ഞ ഡിസംബർ 26ന് സുഭാഷ് വാസുവിന്റെ നേതൃത്വത്തിലുള്ള ഭരണ സമിതിയെ പുറത്താക്കി യൂണിയൻ ഭരണം വെള്ളാപ്പള്ളി നടേശൻ അഡ്മിനിസ്‌ട്രേറ്റർക്ക് കൈമാറിയിരുന്നു . 28 ന് അഡ്മിനിസ്‌ട്രേറ്റർ […]

യുവതിയെ ജോലി സ്ഥലത്തെത്തി മർദ്ദിച്ചു ; ഭർത്താവ് അറസ്റ്റിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം:ജോലി സ്ഥലത്തെത്തി ഭാര്യയെ മർദിച്ച യുവാവ് അറസ്റ്റിൽ. കള്ളിക്കാട് മൈലക്കര മൺകുഴി വീട്ടിൽ ഗണേഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആശുപത്രി ജീവനക്കാരിയായ സിന്ധുവിനെ(38)നെ ഭർത്താവ് ഗണേഷ് ജോലിസ്ഥലത്തെത്തി മർദിക്കുകയായിരുന്നു. കള്ളിക്കാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലാണ് യുവതി ജോലി ചെയ്യുന്നത്. സംഭവത്തെ തുടർന്ന് ഗണേഷിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ജീവനക്കാരിയെ മർദിക്കുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ മെഡിക്കൽ ഓഫീസർ നൽകിയ പരാതിയിലാണ് അറസ്റ്റ്.

നന്ദിനി പാലിനും തൈരിനും നാളെ മുതൽ വില വർദ്ധിക്കും: ഉത്പാദനച്ചെലവ് വർധിച്ച സാഹചര്യത്തിലാണ് വർദ്ധനവെന്ന് വിശദീകരണം

  സ്വന്തം ലേഖകൻ ബെംഗളൂരു: കർണാടക മിൽക്ക് ഫെഡറേഷന്റെ നിയന്ത്രണത്തിലുള്ള നന്ദിനി പാലിനും തൈരിനും നാളെ മുതൽ വില വർദ്ധിക്കും. ഉത്പാദനച്ചെലവ് വർധിച്ച സാഹചര്യത്തിലാണ് വർദ്ധനവെന്നാണ് വിശദീകരണം. മൂന്നു വർഷത്തിന് ശേഷം പാൽ വില കൂട്ടുന്നതെന്ന് കെ.എം.എഫ് ചെയർമാൻ ബാലചന്ദ്ര ജാർക്കിഹോളി പറഞ്ഞു. ലിറ്ററിന് 2 രൂപ മുതൽ 3 രൂപ വരെ വില വർധിപ്പിക്കാനായിരുന്നു കെഎംഎഫ് നേരത്തെ ശുപാർശ ചെയ്തിരുന്നത്. 2017 ഏപ്രിലിലാണ് അവസാനമായി പാലിന് 2 രൂപ കൂട്ടിയത്.   പ്രളയത്തെ തുടർന്ന് പാലുൽപാദനത്തിൽ വന്ന കുറവും ക്ഷീരകർഷകർക്ക് ആശ്വാസ വില […]