play-sharp-fill

മാവോയിസ്റ്റുകൾ മരിച്ചത് ഏറ്റുമുട്ടലിനെ തുടർന്ന് ; പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു

  സ്വന്തം ലേഖകൻ പാലക്കാട്: മഞ്ചിക്കണ്ടിയിൽ നടന്നത് ഏറ്റുമുട്ടൽ തന്നെയെന്ന് പൊലീസ്. മാവോയിസ്റ്റുകൾക്ക് നേരെ പൊലീസ് ഏകപക്ഷീയമായി വെടിവെപ്പ് നടത്തുകയായിരുന്നുവെന്ന ആരോപണം ഭരണമുന്നണിയിൽപ്പെട്ട സിപിഐ അടക്കമുള്ളവർ ഉന്നയിച്ചതിന് പിന്നാലെയാണ് പൊലീസ് നിലപാട് വ്യക്തമാക്കുന്നത്. പാലക്കാട് എസ്.പി ജി.ശിവവിക്രം മഞ്ചിക്കണ്ടിയിലേത് അപ്രതീക്ഷിതമായുണ്ടായ ഒരു ഏറ്റുമുട്ടലാണെന്ന് ജില്ലാ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. കാട്ടിൽ പട്രോളിംഗ് പോയ കേരള പൊലീസിന്റെ സായുധ സേനാ വിഭാഗമായ തണ്ടർ ബോൾട്ടിന് നേരെ മാവോയിസ്റ്റുകൾ വെടിവച്ചതോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചതെന്നും തണ്ടർ ബോൾട്ട് നടത്തിയ വെടിവെപ്പിൽ മൂന്ന് മാവോയിസ്റ്റുകളും പിറ്റേ ദിവസം ഇൻക്വസ്റ്റ് […]

ചതിച്ചത് റെയിൽവേ : പണിയെടുത്തത് സംസ്ഥാന സർക്കാരും റവന്യൂ വകുപ്പും ; എന്നിട്ടും മനോരമയുടെ പഴി സംസ്ഥാന സർക്കാരിന്

സ്വന്തം ലേഖകൻ കോട്ടയം: കേരളത്തിലെ റെയിവേ പാത ഇരട്ടിപ്പിക്കൽ കോട്ടയത്തെ പതിനാറ് കിലോമീറ്ററിൽ തട്ടി നിൽക്കുകയായിരുന്നു. ഇതിനിടെയാണ് കൃത്യമായ നീക്കത്തിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി അതിവേഗം പൂർത്തിയാക്കിയത്. എന്നാൽ , സ്ഥലം ഏറ്റെടുപ്പ് വർഷങ്ങളോളം വൈകിയതിന് ആരോപണം മുഴുവൻ നേരിട്ടത് റവന്യു വകുപ്പായിരുന്നു. മലയാള മനോരമ ദിനപത്രം ആദ്യം മുതൽ കുറ്റപ്പെടുത്തിയിരുന്നത് റവന്യു വകുപ്പിനെയായിരുന്നു. ഇതിനിടെയാണ് ഇപ്പോൾ എന്തു കൊണ്ട് സ്ഥലം ഏറ്റെടുപ്പ് വൈകി എന്ന കാരണം വ്യക്തമാക്കുകയാണ് ഫെയ്‌സ് ബുക്ക് പോസ്റ്റ് റെജി ജേക്കബിന്റെ ഫെസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ബൈജു […]

ടി. എം ജേക്കബിന്റെ സ്മരണ പുതുക്കി കേരള കോൺഗ്രസ്സിന്റെ സമ്മേളനം ; സി. എസ്. ഐ റിട്രീറ്റ് സെന്ററിൽ നടന്ന പരിപാടികളിൽ നൂറുക്കണക്കിന് പ്രവർത്തകർ പങ്കെടുത്തു

  സ്വന്തം ലേഖിക കോട്ടയം : മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റിയ്ക്ക് ഗാന്ധിയൻ ടച്ച് കൊണ്ടുവന്നത് മുൻ വിദ്യാഭ്യാസ മന്ത്രി ടി. എം ജേക്കബ് ആയിരുന്നു, എന്നാലിന്ന് ഗാന്ധിയും മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയും വെള്ളിയും വെള്ളിക്കോലും തമ്മിലുള്ള ബന്ധം പോലും ഇല്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം. എൽ. എ. കേരള കോൺഗ്രസ് സംസ്ഥാനകമ്മറ്റി സംഘടിപ്പിച്ച ടി. എം ജേക്കബ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ടി. എം ജേക്കബ് പ്രീ. ഡിഗ്രി ബോർഡ് സ്ഥാപിച്ചപ്പോൾ കരിങ്കൊടി കാണിച്ചവരാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലുള്ളവർ. എന്നാൽ ടി.ജേക്കബ് വെട്ടിയ […]

പിഎസ്‌സി വിവാദ റാങ്ക് പട്ടിക അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ തടഞ്ഞത് ക്രമക്കേടിന് തെളിവെന്ന് രമേശ് ചെന്നിത്തല

  സ്വന്തം ലേഖിക തിരുവനന്തപുരം : പിഎസ്‌സിയുടെ വിവാദ റാങ്ക് പട്ടിക കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യീൂണൽ തടഞ്ഞു.ആസൂത്രണ ബോർഡിലെ ഉയർന്ന തസ്തികകളിലേക്കുള്ള നിയമനമാണ് തടഞ്ഞത്.സുപ്രീംകോടതിയുടെ നലവിലെ നിർദ്ദേശങ്ങൾ മറികടന്ന് അഭിമുഖ പരീക്ഷയിൽ ഇടത് സംഘടനാ നേതാക്കൾക്ക് മാർക്ക് ദാനം നടത്തിയത് വിവാദമായിരുന്നു.ക്രമക്കേട് നടന്നതിന്റെ തെളിവാണ് ട്രൈബ്യൂണൽ ഇടപെടലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ആസൂത്രണ ബോർഡിലെക്ക് പിഎസ്‌സി നടത്തിയ ചീഫ് സോഷ്യൽ സർവ്വീസ്, ചീഫ് ഡീസെൻട്രലൈസ്ഡ് പ്ലാനിംഗ് തസ്തികകളിലേക്കുള്ള നിയമനത്തിലാണ് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിൻറെ ഇടപെടൽ.ഈ തസ്തികകളിലേക്കുള്ള എഴുത്ത് പരീക്ഷയിൽ പിന്നിൽ പോയ ഉദ്യോഗാർത്ഥികൾക്ക് […]

വ്യവസായം തുടങ്ങാൻ മുൻകൂർ അനുമതി വേണ്ട: ബില്ലിനെ സ്വാഗതം ചെയ്യുന്നു: സൗത്ത് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്‌സ്

സ്വന്തം ലേഖകൻ കോട്ടയം : ചെറുകിട ഇടത്തരം സൂക്ഷ്മ വ്യവസായങ്ങൾ ആരംഭിക്കാൻ മുൻ കൂർ അനുമതി വേണ്ടെന്ന ബിൽ പാസാകുന്നതോടെ കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമായി മാറുമെന്ന് സൗത്ത് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്‌സ് അറിയിച്ചു. എന്നാൽ , ഈ നിയമം യാഥാർത്ഥ്യമാകണമെങ്കിൽ കേരളത്തിലെ നിലവിലുള്ള അന്തരീക്ഷം കൂടുതൽ വ്യവസായ സൗഹൃദമാകണം. ഇതിന് ബില്ലിൽ ഉൾപ്പെടുത്തേണ്ട കൂടുതൽ നിർദേശങ്ങൾ അടങ്ങിയ നിവേദനം മുഖ്യമന്ത്രി പിണറായി വിജയന് നൽകാനും ചേംബർ ഓഫ് കൊമേഴ്സ് ഭാരവാഹികൾ തീരുമാനിച്ചു. പത്തു കോടി രൂപ വരെ മുതൽ മുടക്കുള്ള വ്യവസായങ്ങൾ […]

സിപിഎം പ്രവർത്തകരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തിൽ പൊലീസിനോട് വിശദീകരണം തേടി മുഖ്യമന്ത്രി

  സ്വന്തം ലേഖിക കോഴിക്കോട്: മാവോയിസ്റ്റ് ലഘുലേഖകൾ വിതരണം ചെയ്‌തെന്നരോപിച്ച് യുപിഎ ചുമത്തി രണ്ട് സിപിഎം പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത പൊലീസ് നടപടിയിൽ വിശദീകരണം തേടി മുഖ്യമന്ത്രി. ഡിജിപി ലോക്നാഥ് ബെഹ്റയെ ഫോണിൽ വിളിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരണം തേടിയത്.യുഎപിഎ നിയമത്തെ വ്യാപകമായി എതിർക്കുന്ന പാർട്ടിയാണ് സി.പി.എം. മുൻപ് സിപിഎം നേതാവ് പി.ജയരാജനെതിരെ യുഎപിഎ ചുമത്തിയപ്പോൾ സിപിഎം ശക്തമായി പ്രതിഷേധിച്ചിരുന്നു. യുഎപിഎ കരി നിയമമാണെന്നാണ് സിപിഎമ്മിൻറെ തന്നെ വാദം. കോഴിക്കോട് പന്തീരാങ്കാവിൽ നിന്നാണ് അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവർ അറസ്റ്റിലായത്. സി.പി.എം ബ്രാഞ്ച് […]

ശബരിമല ഒരുക്കങ്ങളിൽ വീഴ്ചയെന്ന് ആരോപണം: മന്ത്രിയ്ക്ക് എരുമേലിയിൽ കരിങ്കൊടി: ബിജെപി പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി

സ്വന്തം ലേഖകൻ കോട്ടയം: ശബരിമല സീസണിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പ്രതിഷേധ വഴിയിൽ വീണ്ടും ബി.ജെ.പി. കഴിഞ്ഞ സീസണിന് സമാനമായി ഇക്കുറിയും പ്രതിഷേധം സംഘടിപ്പിക്കുമെന്ന സൂചന ബി ജെ പി നൽകുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി, എരുമേലിയിൽ ബിജെപി പ്രവർത്തകർ മന്ത്രി കടകം പള്ളി സുരേന്ദ്രനെ കരിങ്കൊടി കാട്ടി. ശബരിമല തീർത്ഥാടക ഒരുക്കങ്ങൾ മന്ദഗതിയിലാണന്ന് ആരോപിച്ചായിരുന്നു ഇത്തവണ ബി.ജെ.പി പ്രവർത്തകരുടെ പ്രതിഷേധവും കരിങ്കൊടിയും. രാവിലെ 9.45 ന് എരുമേലി ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ശബരിമല അവലോകന യോഗത്തിന് എത്തിയതായിരുന്നു മന്ത്രി. മന്ത്രി യോഗത്തിലേയ്ക്ക് പ്രവേശിക്കുന്നതിനിടെ അപ്രതീക്ഷിതമായി […]

സിപിഐ ഉന്നയിക്കുന്ന വാദങ്ങൾ പോലും മുഖ്യമന്ത്രിക്ക് മനസിലാകുന്നില്ല ; രണ്ട് സിപിഎം പ്രവർത്തകരെ അറസ്റ്റ് ചെയ്തതോടെ പുറത്തുവരുന്നത് സർക്കാരിന്റെ കിരാത മുഖമാണ് ; ആശയ പ്രചരണം നടത്തുന്നവർക്കെതിരെയല്ല യുഎപിഎ ചുമത്തേണ്ടത് : രമേശ് ചെന്നിത്തല

  സ്വന്തം ലേഖകൻ തിരുവനന്തപുരം : അട്ടപ്പാടിയിലെ മാവോയിസ്റ്റ് അനുകൂല ലഘുലേഖ കൈവശം വെച്ചവരെ യുപിഎ ചുമത്തി അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതികരണവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. വെടിവെപ്പ് സംബന്ധിച്ച് സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും നിലപാട് പരസ്യമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു, സിപിഐ ഉന്നയിക്കുന്ന വാദങ്ങൾ പോലും മുഖ്യമന്ത്രിക്ക് മനസിലാകുന്നില്ലെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. ഏഴ് പേരെയാണ് സർക്കാർ അധികാരത്തിലെത്തിയ ശേഷം വെടിവച്ച് കൊന്നത്. രണ്ട് സിപിഎം പ്രവർത്തകരെയാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തിട്ടുള്ളത്. രണ്ട് […]

ഓർത്തഡോക്‌സ് യാക്കോബായ സഭ തർക്കം : മൃതദേഹം സംസ്‌ക്കരിക്കാനാകാതെ ബന്ധുക്കൾ

  സ്വന്തം ലേഖകൻ ആലപ്പുഴ : ഓർത്തഡോക്‌സ് യാക്കോബായ സഭാതർക്കത്തെ തുടർന്ന മൃതദേഹം സംസ്‌ക്കരിക്കാനാവാതെ ബന്ധുക്കൾ.യാക്കോബായ വിഭാഗത്തിൽപ്പെട്ട സ്ത്രീയുടെ മൃതദേഹം അഞ്ച് ദിവസമായി മോർച്ചറിയിലാണ്. കട്ടച്ചിറ കിഴക്കേവീട്ടിൽ പരേതനായ രാജന്റെ ഭാര്യ മറിയാമ്മയുടെ (92) മൃതദേഹമാണ് കഴിഞ്ഞ അഞ്ച് ദിവസമായി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നത്. തിങ്കളാഴ്ചയാണ് മറിയാമ്മ മരിച്ചത്. ഭർത്താവ് രാജന്റെ കല്ലറയിൽ തന്നെ സംസ്‌ക്കരിക്കണമെന്നാണ് ബന്ധുക്കളുടേയും യാക്കോബായ വിഭാഗത്തിന്റേയും ആവശ്യം. എന്നാൽ ഓർത്തഡോക്സ് വൈദികരുടെ കാർമികത്വത്തിൽ കുടുംബകല്ലറയിൽ സംസ്‌കാരം നടത്തികൊടുക്കാമെന്നാണ് ഓർത്തഡോക്സ് വിഭാഗത്തിന്റെ നിലപാട്. ഇപ്പോൾ പള്ളിയും സെമിത്തേരിയും ഓർത്തഡോക്സ് വിഭാഗത്തിന്റെ അധീനതയിലാണ്. ശവസംസ്‌കാരവുമായി […]

കുട്ടികൾ ഉൾപ്പെടെയുള്ള സ്‌കൂൾ വാട്‌സ്അപ്പ് ഗ്രൂപ്പിൽ അശ്ലീല വീഡിയോയുടെ പ്രവാഹം ; മുൻ പിടിഎ സെക്രട്ടറിക്കെതിരെ പരാതിയുമായി രക്ഷിതാക്കൾ

  സ്വന്തം ലേഖകൻ തലശ്ശേരി: സ്‌കൂൾ വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോകളയച്ച മുൻ പിടിഎ സെക്രട്ടറിക്ക് എതിരെ പൊലീസിൽ പരാതി. കണ്ണൂർ തലശ്ശേരി ഗോപാൽപേട്ട സ്വദേശിയായ ഇയാൾ സ്‌കൂളിലെ സ്ത്രീകളും കുട്ടികളുമടക്കമുള്ള വാട്‌സാപ്പ് ഗ്രൂപ്പിലേക്കാണ് ഇരുപതിലധികം വീഡിയോകൾ അയച്ചത്. അറിയാതെ വന്നതാണെന്ന വിശദീകരണവും മാപ്പപേക്ഷയും നടത്തിയെങ്കിലും രക്ഷിതാക്കൾ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. ഇയാൾ അയച്ച വിഡീയോകളിൽ കുട്ടികളുടെ ചിത്രീകരണങ്ങളുമുണ്ടെന്നും ആരോപണമുണ്ട്. സംഭവത്തിൽ ഇടപെട്ട ബിജെപി നേതാക്കൾ ഇയാൾ സിപിഎം പ്രവർത്തകനാണെന്നും രക്ഷിക്കാൻ ശ്രമം നടക്കുന്നുവെന്നുമുള്ള ആരോപണവുമായി രംഗത്തെത്തി. എന്നാൽ പരാതി പരിശോധിക്കുകയാണെന്നും ഇതിന് ശേഷം […]