തെലുങ്കാനയിൽ വനിതാ ഡോക്ടറെ കൂട്ട ബലാത്സംഗം ചെയ്ത് പെട്രോൾ ഒഴിച്ച് കത്തിച്ച സംഭവം ; നാല് ലോറി തൊഴിലാളികൾ അറസ്റ്റിൽ ; പ്രതികൾ കൊടും ക്രിമിനലുകളെന്ന് പൊലീസ്

  സ്വന്തം ലേഖിക ഹൈദരാബാദ്: ഹൈദരാബാദിലെ യുവ വെറ്റിനറി ഡോക്ടറെ പെട്രോളൊഴിച്ച് കൊന്ന കേസിലെ പ്രതികൾ പിടിയിൽ. കൂട്ട ബലാംത്സംഗത്തിന് ശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതിനു ബ്ലാങ്കറ്റിൽ പൊതിഞ്ഞ് പെട്രോളൊഴിച്ചു കത്തിക്കുകയായിരുന്നു. സംഭവത്തിൽ 4 പേർ അറസ്റ്റിലായി. മുഖ്യപ്രതിയെന്ന് സംശയിക്കുന്ന ലോറി ഡ്രൈവർ മുഹമ്മദ് പാഷ എന്ന ആരിഫ്, ജോളു നവീൻ, ചിന്നകേശവുലു, ജോളു ശിവ എന്നിവരാണ് പിടിയിലായത്. സർക്കാർ മൃഗാശുപത്രിയിലെ ഡോക്ടറായ ഇരുപത്തിയാറുകാരി ബുധനാഴ്ച വൈകീട്ട് ജോലികഴിഞ്ഞ് മടങ്ങുമ്പോഴാണ് സംഭവം. ഷംഷാബാദിലെ ടോൾപ്ളാസയ്ക്കടുത്ത് വൈകീട്ട് ആറോടെ സ്‌കൂട്ടർ നിർത്തിയ ഇവർ ഗച്ചിബൗളിയിലേക്ക് പോയി. സമീപത്തിരുന്ന് […]

കണമലയിൽ വാഹനാപകടം ; ബ്രേക്ക് പോയ ശബരിമല തീർത്ഥാടക വാഹനം കാറിൽ ഇടിച്ചശേഷം കെട്ടിടത്തിലേക്ക് ഇടിച്ചുകയറി, പത്തുപേർക്ക് പരുക്ക് ; വൻ ദുരന്തം ഒഴിവായി

സ്വന്തം ലേഖകൻ കണമല : കണമല അട്ടിവളവിൽ ഇന്ന് വെളുപ്പിന് മൂന്നേമുക്കാലോടെ ഉണ്ടായ അപകടത്തിൽ പത്തുപേർക്ക് പരുക്ക്. ആന്ധയിൽ നിന്നെത്തിയ തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസ്, അട്ടിവളവ് തിരിഞ്ഞെത്തിയപ്പോൾ നിയന്ത്രണം വിട്ടു എതിരെ വന്ന കാറിൽ ഇടിച്ചശേഷം അടുത്തുള്ള കെട്ടിടത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു . കാർ യാത്രക്കാർക്കും, ബസ്സിലെ യാത്രക്കാർക്കും ഉൾപ്പെടെ പത്തോളം പേർക്ക് പരിക്ക് പറ്റി. കഴിഞ്ഞവർഷം അതെ സ്ഥലത്തു വച്ച്, സമാന രീതിയിൽ അപകടം സംഭവിച്ചുരുന്നു. ബസ്സിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്നു ഡ്രൈവർ പറഞ്ഞു. വലിയ അപകടങ്ങൾ പലതവണ സംഭവിച്ചിട്ടുള്ള അട്ടിവളവിൽ വച്ചായിരുന്നു […]

മീനച്ചിലാറ്റിൽ വിഷം കലക്കി മീൻപിടുത്തം

സ്വന്തം ലേഖകൻ നീറിക്കാട്: മീനച്ചിലാറിന്റെ നീറിക്കാട് ആറുമാനൂർ ഭാഗങ്ങളിൽ വ്യാപകമായി നിരോധിത വിഷം കലക്കി മീൻ പിടിക്കുന്നതായി പരാതി ഉയരുന്നു. കോട്ടയം താഴത്തങ്ങാടി ഭാഗങ്ങളിൽ നിന്നും എൻജിൻ വച്ച നിരവധി വള്ളങ്ങളിലെത്തുന്നവരാണ് ഈ സാമൂഹ്യ വിരുദ്ധ പ്രവർത്തി ചെയ്യുന്നത് എന്ന് നാട്ടുകാർ ആരോപിക്കുന്നു. അധികാരികൾ ശക്തമായ നടപടി എടുക്കണമെന്ന് ജനപ്രതിനിധികളായ ജോയിസ് കൊറ്റത്തിൽ ,ബിനോയി മാത്യു എന്നിവർ പറഞ്ഞു.

ഇത്തിത്താനത്ത് ഒരു കുടുംബത്തിലെ മൂന്നു പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി : മരിച്ചത് അച്ഛനും അമ്മയും മകനും; പോലീസ് അന്വേഷണം ആരംഭിച്ചു

ക്രൈം ഡെസ്ക് കോട്ടയം: ഇത്തിത്താനത്ത് ഒരു കുടുംബത്തിലെ മൂന്നു പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അച്ഛനും അമ്മയും മകനെയും ആണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇത്തിത്താനം പൊൻപുഴ പാലമൂട്ടിൽ രാജപ്പൻ നായർ (71) , സരസമ്മ (65) , രാജീവ് (35) എന്നിവരെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ടിപ്പർ ലോറി ഡ്രൈവറും പെയിൻറിംഗ് തൊഴിലാളിയുമാണ് മരിച്ച രാജീവ്. രാവിലെ ടിപ്പറിൽ ജോലിയ്ക്ക് രാജീവ് എത്താതെ വന്നതിനെ തുടർന്നു തിരക്കിയെത്തിയ സുഹൃത്താണ് വീടിനുള്ളിൽ മൂന്നുപേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തെ […]

സിനിമാ നടന്റെ ഭാര്യയെ ഉപദ്രവിക്കാൻ ശ്രമിച്ച അസി.കമ്മിഷണർ കുടുക്കിലേയ്ക്ക്: രണ്ടു വർഷത്തോളം മുക്കി വച്ച സംഭവത്തിൽ കേസെടുക്കാൻ കോടതി ഉത്തരവ്; കുടുങ്ങുന്നത് സി ഐ യെ പുകച്ച് പുറത്ത് ചാടിച്ച എസി

സ്വന്തം ലേഖകൻ കൊച്ചി: സിഐ നവാസിന്റ തിരോധാനവുമായി ബന്ധപ്പെട്ട് വിവാദത്തിലായ മട്ടാഞ്ചേരി അസി.കമ്മിഷണർ കുടുക്കിലേയ്ക്ക്. രണ്ടു വർഷം മുൻപ് പ്രമുഖ സിനിമാ താരത്തിന്റെ ഭാര്യയെ ഉപദ്രവിക്കാൻ ശ്രമിച്ചെന്ന പരാതിയിലാണ് ഇപ്പോൾ നടപടിയായിരിക്കുന്നത്. മട്ടാഞ്ചേരി അസി.പൊലീസ് കമ്മിഷണര്‍ എസ് സുരേഷിനെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ് വന്നതോടെയാണ് ഇദ്ദേഹം വെട്ടിലായത്. പീഡനശ്രമത്തിന് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ കേസെടുത്താൽ ഇദേഹത്തെ അറസ്റ്റ് ചെയ്യുകയും സർവീസിൽ നിന്ന് സസ്പെന്റ് ചെയ്യണ്ടി വരികയും ചെയ്യും. സി ഐ നവാസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട സംഭവത്തിൽ എ.സി സസ്പെൻഷനിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. […]

മലയാള സിനിമയിലെ നടിമാരിൽ പലരും ലഹരിയ്ക്ക് അടിമകൾ: ന്യൂജനറേഷന് വേണ്ടത് കഞ്ചാവും എൽഎസ്ഡിയും അടക്കമുള്ള ലഹരികൾ; സിനിമയിലെ ലഹരി മാഫിയയെപ്പറ്റി തുറന്ന് പറഞ്ഞ് ബാബുരാജ്

സിനിമാ ഡെസ്‌ക് കൊച്ചി: മലയാള സിനിമയിൽ വിവാദമായേക്കാവുന്ന വെളിപ്പെടുത്തലുകളാണ് ഷൈൻ നിഗം കേസുമായി ബന്ധപ്പെട്ട് പുറത്തു വന്നിരിക്കുന്നത്. നടിയെ ആക്രമിച്ച കേസുമായും, ഷൈൻ ടോം ചാക്കോ എന്ന നടനെ ലഹരിമരുന്നുമായി പിടികൂടിയപ്പോഴും മാത്രമാണ് മലയാള സിനിമയിലെ ലഹരിമാഫിയയെപ്പറ്റിയുള്ള ചിന്തകൾ സജീവമായത്. എന്നാൽ, ഇപ്പോൾ ഷൈൻ നിഗത്തിന്റെ വിലക്കുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ ലഹരിമാഫിയയുടെ പിന്നാമ്പുറ കഥകളിലേയ്ക്കാണ് വിരൽചൂണ്ടുന്നത്. മലയാള സിനിമയിൽ ന്യൂജനറേഷൻ ലഹരിയ്ക്ക് അടിമകളാണെന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ ആരോപണം ശരിവെച്ച് എഎംഎംഎ എക്‌സിക്യൂട്ടീവ് അംഗം ബാബുരാജ് കൂടി രംഗത്ത് എത്തിയതോടെയാണ് ചർച്ച വീണ്ടും വഴിതിരിഞ്ഞത്.. നടിമാരിൽ […]

നിന്റെ കഴുത്തിന് താഴെ മൂന്നിടത്ത് എനിക്ക് ഉമ്മവയ്ക്കണം: പതിനാറുകാരിയായ പിഞ്ചു പെൺകുട്ടിയോട് വൈദികന്റെ കാമം നിറഞ്ഞ ഫോൺ സംഭാഷണം: സഭയിലെ ലൈംഗിക അതിക്രമങ്ങൾക്കെതിരെ പൊട്ടിത്തെറിച്ച് സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ

ക്രൈം ഡെസ്‌ക് കൊച്ചി: സഭയിലെ ലൈംഗിക വൈകൃതങ്ങളുടെ ലോകം തുറന്നു കാട്ടുന്ന മറ്റൊരു കന്യാസ്ത്രീയുടെ പുസ്തകം കൂടി പുറത്തിറങ്ങുന്നു. കന്യാസ്ത്രീ മഠങ്ങളിലെ ലൈംഗിക അതിക്രമങ്ങൾ തുറന്നു പറഞ്ഞുള്ള സിസ്റ്റർ ലൂസി കളപ്പുരയ്ക്കലിന്റെ വിവാദ പുസ്തകമാണ് ഇപ്പോൾ പുറത്തിറങ്ങുന്നത്. ‘കർത്താവിന്റെ നാമത്തിൽ’ എന്ന് തന്റെ ആത്മകഥയിലാണ് സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ വിവാദമാകുന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. ലൗകിക ജീവിതതൃഷ്ണയെ ശമിപ്പിക്കാനായി പ്രാർത്ഥനയിൽ അഭയം തേടുന്ന സന്ന്യാസിനികൾ അവരിൽ അന്തർലീനമായ ലൈംഗികാഭിനിവേശം പ്രകടിപ്പിക്കുന്ന സന്ദർഭങ്ങൾക്കു ഞാൻ മൂകസാക്ഷിയായിട്ടുണ്ട്. വീടും നാടും കയ്യൊഴിഞ്ഞു വൈയക്തിക ബന്ധങ്ങളെ നിരാകരിച്ച് സന്ന്യാസിനി ആവാൻ […]

കോട്ടയത്തിന്റെ പ്രിയപ്പെട്ട മകൾ: സിനിമാ താരം ഭാമ വിവാഹിതയാകുന്നു; കോട്ടയത്തെ താരപുത്രിയ്ക്ക് ആശംസകളുമായി സിനിമാ ലോകവും നാടും

സിനിമാ ഡെസ്ക്  കോട്ടയം: മണർകാട് നിന്നും ഉദിച്ചുയർന്ന് തെന്നിന്ത്യയിലെ താരമായി വളർന്ന നാടിന്റെ സ്വന്തം പുത്രി ഭാമ വിവാഹിതയാകുന്നു. മലയാളികളുടെ മനം കവർന്ന താരം ഇന്ന് മലയാളികളുടെ മാത്രമല്ല ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും നല്ല നടിമാരുടെ പട്ടികയിൽ ഇടം തേടിയ ആളാണ്. ഈ നടിയാണ് ഇപ്പോൾ തന്റെ വിവാഹത്തെപ്പറ്റി തുറന്നു പറഞ്ഞ് രംഗത്ത് എത്തിയിരിക്കുന്നത്. മുപ്പത്തൊന്നുകാരിയായ ഭാമയിപ്പോൾ വിവാഹത്തിനുള്ള തയ്യാറെടുപ്പിലാണ്. ഒരു പ്രമുഖ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് തന്റെ വിവാഹത്തെക്കുറിച്ച് താരം വെളിപ്പെടുത്തിയിരിക്കുന്നത്. ബിസിനസുകാരനായ അരുണാണ് വരൻ. ഇതൊരു പ്രണയ വിവാഹമല്ല,? വീട്ടുകാർ തീരുമാനിച്ചുറപ്പിച്ച […]

കോട്ടയം നഗരമധ്യത്തിൽ നടുറോഡിൽ മുട്ടൻ കുഴി: കോൺവച്ച കുഴി അളന്ന് പൊലീസ്; സെൻട്രൽ ജംഗ്ഷനിലെ കുഴി കണ്ടിട്ടും തിരിഞ്ഞ് നോക്കാതെ അധികൃതർ

സ്വന്തം ലേഖകൻ കോട്ടയം: നഗരമധ്യത്തിൽ ഗാന്ധിസ്‌ക്വയറിൽ തന്നെ ആളെ വീഴ്ത്താൻ വാരിക്കുഴി ഒരുക്കി പൊതുമരാമത്ത് വകുപ്പ്. കെ.കെ റോഡിൽ നിന്നും ശീമാട്ടി റൗണ്ടാന വരെ എത്തുന്ന ഭാഗത്ത് ഗാന്ധിസ്‌ക്വയറിനു സമീപത്തായാണ് ആളെ വീഴ്ത്താനുള്ള കുഴിയൊരുങ്ങിയിരിക്കുന്നത്. നേരത്തെ സീബ്രാ ലൈനുണ്ടായിരുന്ന ഭാഗത്താണ് ഇപ്പോൾ ഒത്ത ഒരു കുഴി രൂപപ്പെട്ടിരിക്കുന്നത്. ഈ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാർ നിരന്തരം അപകടത്തിൽപ്പെട്ടതോടെ കുഴിയുടെ ആഴം മനസിലാക്കാൻ പൊലീസ് കുഴിയ്ക്കുള്ളിൽ സ്റ്റോപ്പ് സിഗ്നലുള്ള കോൺ സ്ഥാപിച്ചു. ഇതാകട്ടെ യാത്രക്കാരെ കൂടുതൽ അപകടത്തിലേയ്ക്കു തള്ളി വിടുന്നതായി. രണ്ടാഴ്ചയിലേറെയായി നടുറോഡിൽ ഇത്തരത്തിൽ അപകടക്കുഴി […]

ഈ ഒഴുകുന്ന വെള്ളം ആരുടേത്..? പ്രകൃതിയുടേതെന്ന് വാട്ടർ അതോറിറ്റി; അല്ലെന്ന് പൊലീസ്; കളക്ടറേറ്റിനു സമീപത്തെ വെള്ളമൊഴുക്ക് സംബന്ധിച്ചു തർക്കം

തേർഡ് ഐ ബ്യൂറോ കോട്ടയം: ഈ വെള്ളം ആരുടേതെന്നതിനെച്ചൊല്ലി പൊലീസും വാട്ടർ അതോറിറ്റിയും തമ്മിൽ തർക്കം. തങ്ങളുടെ വെള്ളമല്ലെന്നും പ്രകൃതിയുടെ വികൃതിയായി ഒഴുകിയെത്തുന്ന വെള്ളമാണെന്നും വാട്ടർ അതോറിറ്റി പറയുമ്പോൾ, ഈ വെള്ളം ഒഴുകുന്നത് വാട്ടർ അതോറിറ്റി പമ്പ് ചെയ്യുമ്പോൾ മാത്രമാണ് എന്നാണ് പൊലീസിന്റെ വാദം. ഒരു മാസത്തിലേറെയായി ഈസ്റ്റ് പൊലീസ് സ്റ്റേഷൻ പരിസരത്തേയ്ക്ക് വാട്ടർ അതോറിറ്റി ഓഫിസിനു സമീപത്തു നിന്നും ഒഴുകിയെത്തുന്ന വെള്ളമാണ് ഈ വിവാദ ചർച്ചയ്ക്ക് വഴി വച്ചിരിക്കുന്നത്. കളക്ടറേറ്റിനു പിന്നിലായാണ് വാട്ടർ അതോറിറ്റി ഓഫിസ്. ഈ ഓഫിസിനു സമീപത്തു നിന്നാണ് ഈ […]