മലയാള സിനിമയിലെ നടിമാരിൽ പലരും ലഹരിയ്ക്ക് അടിമകൾ: ന്യൂജനറേഷന് വേണ്ടത് കഞ്ചാവും എൽഎസ്ഡിയും അടക്കമുള്ള ലഹരികൾ; സിനിമയിലെ ലഹരി മാഫിയയെപ്പറ്റി തുറന്ന് പറഞ്ഞ് ബാബുരാജ്

മലയാള സിനിമയിലെ നടിമാരിൽ പലരും ലഹരിയ്ക്ക് അടിമകൾ: ന്യൂജനറേഷന് വേണ്ടത് കഞ്ചാവും എൽഎസ്ഡിയും അടക്കമുള്ള ലഹരികൾ; സിനിമയിലെ ലഹരി മാഫിയയെപ്പറ്റി തുറന്ന് പറഞ്ഞ് ബാബുരാജ്

സിനിമാ ഡെസ്‌ക്

കൊച്ചി: മലയാള സിനിമയിൽ വിവാദമായേക്കാവുന്ന വെളിപ്പെടുത്തലുകളാണ് ഷൈൻ നിഗം കേസുമായി ബന്ധപ്പെട്ട് പുറത്തു വന്നിരിക്കുന്നത്. നടിയെ ആക്രമിച്ച കേസുമായും, ഷൈൻ ടോം ചാക്കോ എന്ന നടനെ ലഹരിമരുന്നുമായി പിടികൂടിയപ്പോഴും മാത്രമാണ് മലയാള സിനിമയിലെ ലഹരിമാഫിയയെപ്പറ്റിയുള്ള ചിന്തകൾ സജീവമായത്. എന്നാൽ, ഇപ്പോൾ ഷൈൻ നിഗത്തിന്റെ വിലക്കുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ ലഹരിമാഫിയയുടെ പിന്നാമ്പുറ കഥകളിലേയ്ക്കാണ് വിരൽചൂണ്ടുന്നത്.

മലയാള സിനിമയിൽ ന്യൂജനറേഷൻ ലഹരിയ്ക്ക് അടിമകളാണെന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ ആരോപണം ശരിവെച്ച് എഎംഎംഎ എക്‌സിക്യൂട്ടീവ് അംഗം ബാബുരാജ് കൂടി രംഗത്ത് എത്തിയതോടെയാണ് ചർച്ച വീണ്ടും വഴിതിരിഞ്ഞത്.. നടിമാരിൽ പലരും ഇന്ന് ലഹരി ഉപയോഗിക്കുന്നവരാണ്. ഇത്തരത്തിൽ ലഹരി ഉപയോഗിക്കാത്തവർ ഒന്നിനും കൊള്ളില്ലെന്നാണ് ഇവരുടെ നിലപാട് എന്നാണ് ബാബുരാജ് ഒരു പ്രമുഖ മാധ്യമത്തോട് പറഞ്ഞത്.
ഇത്തരക്കാരെ പുറത്താക്കുമെന്ന ചട്ടം കൊണ്ടുവന്നതും ഇതുകൊണ്ടാണ്. അതേസമയം വലിയ പ്രശ്നങ്ങൾ ഉണ്ടായപ്പോൾ മാത്രമാണ് ഷെയ്ൻ നിഗം സംഘടനയിൽ അംഗമായതെന്നും ബാബുരാജ് പറഞ്ഞു. എന്നാൽ ലഹരിമരുന്ന് ഉപയോഗിക്കുന്നവരിൽ പലരും സംഘടനയിൽ അംഗങ്ങളല്ലെന്നും താരം പറഞ്ഞു. ഷെയ്‌നിന്റെ വീഡിയോകൾ കണ്ടാൽ പലർക്കും പലതും മനസിലാകുമെന്നും ഈ വിഷയത്തിൽ ഇടപെടാൻ താരസംഘടനയായ എഎംഎംഎയ്ക്ക് പരിമിതിയുണ്ടെന്നും ബാബുരാജ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് പുതുതലമുറ താരങ്ങൾ ഷൂട്ടിങ് സെറ്റിലേക്ക് ലഹരിവസ്തുക്കൾ എത്തിക്കുന്നുവെന്ന ഗുരുതര ആരോപണവുമായി നിർമ്മാതാക്കളുടെ സംഘടന രംഗത്ത് എത്തിയത്. നടൻ ഷെയ്ൻ നിഗത്തിനെ വിലക്കിയ യോഗത്തിലാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ആരോപണങ്ങൾ ഉന്നയിച്ചത്. ചില താരങ്ങൾ കാരവാനിൽ നിന്ന് ഇറങ്ങാറില്ലെന്നും അച്ചടക്കമില്ലായ്മ ചെറുപ്പക്കാരായ താരങ്ങളുടെ ഭാഗത്ത് നിന്ന് വ്യാപകമായിട്ടുണ്ടെന്നും നിർമ്മാതാക്കൾ ആരോപിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group