Spread the love

റാന്നി: കാട്ടാനയെ തടയാൻ വനാതിർത്തിയില്‍ പുതിയ പദ്ധതി ആരംഭിക്കാൻ വനം വകുപ്പ് ഒരുങ്ങുന്നു.

video
play-sharp-fill

അടുത്ത സീസണ്‍ മുതല്‍ ചക്ക പഴുക്കും മുൻപേ വനം വകുപ്പ് നേരിട്ടെത്തി ശേഖരിക്കുമെന്ന് വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍. കൃഷി വകുപ്പ് മന്ത്രിയുമായി ഇക്കാര്യം സംസാരിച്ചു.

ഇടിച്ചക്കയ്ക്ക് നല്ല ഡിമാൻഡുണ്ട്. ചക്ക പഴുക്കാൻ അനുവദിക്കാതെ അത് പറിച്ചു തന്നാല്‍ പണം നല്‍കാമെന്നും നഷ്ടം വന്നാല്‍ സഹിച്ചോളാമെന്നും മന്ത്രി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാട്ടാനയെ തടയാൻ ഇതൊക്കെയേ ഉള്ളു പരിഹാരം. കർഷകനോട് പ്ലാവ് വെട്ടിക്കളയാൻ പറയാൻ പറ്റില്ല. പ്ലാവ് ഉണ്ടെങ്കില്‍ ചക്ക പഴുത്ത് കഴിഞ്ഞാല്‍ ആന എങ്ങനെയെങ്കിലും ഇറങ്ങും. അത് യാഥാർത്ഥ്യമാണ്.

വനം മന്ത്രിയല്ല, ആരും വന്ന് നിന്നാലും അത് തടയാനാവില്ല. ചക്കയുടെ ശല്യം നില്‍ക്കുമ്പോഴാണ്, പ്ലാൻ്റേഷൻ കോർപറേഷൻ നേതൃത്വത്തില്‍ വനഭൂമിയില്‍ പൈനാപ്പിള്‍ കൃഷി നടക്കുന്നത്. കാട്ടാന ഇറങ്ങാൻ കാരണം ഇത്തരം രുചിക്കൂട്ടുകളാണെന്നും മന്ത്രി പറഞ്ഞു.

പണ്ടൊക്കെ ഒരു കാട്ടാനക്കൂട്ടത്തില്‍ അൻപതോളം ആനകള്‍ ഉണ്ടായിരുന്നു. അവയെ നയിച്ചിരുന്നത് ഏറ്റവും പരിചയ സമ്പത്തുള്ള തള്ളയാന ആയിരുന്നു. എന്നാലിപ്പോള്‍ അത് അഞ്ചോ എട്ടോ ആയി ചെറിയ കൂട്ടങ്ങളായി ചുരുങ്ങിയെന്നും അവയെ നയിക്കുന്നത് പരിചയക്കുറവുള്ള ആനയാണെന്നും മന്ത്രി പറഞ്ഞു.

കാട്ടാനയുടെ ആവാസമേഖലയിലേക്ക് മനുഷ്യർ കടന്നുചെല്ലുന്നതിന് അനുസരിച്ചാണ് അവ ചെറിയ കൂട്ടങ്ങളായി നാട്ടിലേക്ക് ഇറങ്ങുന്നതെന്നും മന്ത്രി പറഞ്ഞു. പണ്ടൊക്കെ വനത്തിലൂടെ പോകുമ്പോള്‍ ആന മനുഷ്യരെ ആക്രമിക്കില്ലായിരുന്നു. ഇപ്പോള്‍ ആന മനുഷ്യരെ കാണുമ്പോള്‍ അക്രമാസക്തമാകുകയാണെന്നും മന്ത്രി പറഞ്ഞു.