സിനിമാ നടന്റെ ഭാര്യയെ ഉപദ്രവിക്കാൻ ശ്രമിച്ച അസി.കമ്മിഷണർ കുടുക്കിലേയ്ക്ക്: രണ്ടു വർഷത്തോളം മുക്കി വച്ച സംഭവത്തിൽ കേസെടുക്കാൻ കോടതി ഉത്തരവ്; കുടുങ്ങുന്നത് സി ഐ യെ പുകച്ച് പുറത്ത് ചാടിച്ച എസി

സിനിമാ നടന്റെ ഭാര്യയെ ഉപദ്രവിക്കാൻ ശ്രമിച്ച അസി.കമ്മിഷണർ കുടുക്കിലേയ്ക്ക്: രണ്ടു വർഷത്തോളം മുക്കി വച്ച സംഭവത്തിൽ കേസെടുക്കാൻ കോടതി ഉത്തരവ്; കുടുങ്ങുന്നത് സി ഐ യെ പുകച്ച് പുറത്ത് ചാടിച്ച എസി

സ്വന്തം ലേഖകൻ

കൊച്ചി: സിഐ നവാസിന്റ തിരോധാനവുമായി ബന്ധപ്പെട്ട് വിവാദത്തിലായ മട്ടാഞ്ചേരി അസി.കമ്മിഷണർ കുടുക്കിലേയ്ക്ക്. രണ്ടു വർഷം മുൻപ് പ്രമുഖ സിനിമാ താരത്തിന്റെ ഭാര്യയെ ഉപദ്രവിക്കാൻ ശ്രമിച്ചെന്ന പരാതിയിലാണ് ഇപ്പോൾ നടപടിയായിരിക്കുന്നത്.

മട്ടാഞ്ചേരി അസി.പൊലീസ് കമ്മിഷണര്‍ എസ് സുരേഷിനെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ് വന്നതോടെയാണ് ഇദ്ദേഹം വെട്ടിലായത്. പീഡനശ്രമത്തിന് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ കേസെടുത്താൽ ഇദേഹത്തെ അറസ്റ്റ് ചെയ്യുകയും സർവീസിൽ നിന്ന് സസ്പെന്റ് ചെയ്യണ്ടി വരികയും ചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സി ഐ നവാസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട സംഭവത്തിൽ എ.സി സസ്പെൻഷനിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. നവാസുമായി ഒത്തു തീർപ്പിൽ എത്തിയാണ് കേസും മറ്റു നടപടികളും ഇദേഹം ഒഴിവാക്കിയത്.

പാലക്കാട് പട്ടാമ്പിയില്‍ 2017ൽ നടന്ന   സംഭവത്തിലാണ് ഇപ്പോൾ നടപട. സിനിമ നടന്റെ ഭാര്യയെ ഉപദ്രവിക്കാന്‍ ശ്രമിച്ചെന്ന പരാതിയിലാണ് കോടതി ഉത്തരവ്.

നടന്റെ ഭാര്യ ആദ്യം പൊലീസ് കംപ്ലെയ്ന്റ് സെല്ലിലാണ് പരാതി നല്‍കിയത്. എന്നാല്‍ നടപടിയൊന്നും ഉണ്ടാകാതിരുന്നതിനെ തുടര്‍ന്ന് ഇവര്‍ ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നു. പിന്നീട് കോടതിയിലും പരാതി നല്‍കുകയായിരുന്നു. സി.ഐ നവാസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് വിവാദം കത്തി നില്‍ക്കെയാണ് എ.സി.പിക്ക് എതിരെ ആരോപണം ഉയര്‍ന്നുവന്നത്.