കോട്ടയത്തിന്റെ പ്രിയപ്പെട്ട മകൾ: സിനിമാ താരം ഭാമ വിവാഹിതയാകുന്നു; കോട്ടയത്തെ താരപുത്രിയ്ക്ക് ആശംസകളുമായി സിനിമാ ലോകവും നാടും

കോട്ടയത്തിന്റെ പ്രിയപ്പെട്ട മകൾ: സിനിമാ താരം ഭാമ വിവാഹിതയാകുന്നു; കോട്ടയത്തെ താരപുത്രിയ്ക്ക് ആശംസകളുമായി സിനിമാ ലോകവും നാടും

സിനിമാ ഡെസ്ക് 

കോട്ടയം: മണർകാട് നിന്നും ഉദിച്ചുയർന്ന് തെന്നിന്ത്യയിലെ താരമായി വളർന്ന നാടിന്റെ സ്വന്തം പുത്രി ഭാമ വിവാഹിതയാകുന്നു. മലയാളികളുടെ മനം കവർന്ന താരം ഇന്ന് മലയാളികളുടെ മാത്രമല്ല ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും നല്ല നടിമാരുടെ പട്ടികയിൽ ഇടം തേടിയ ആളാണ്. ഈ നടിയാണ് ഇപ്പോൾ തന്റെ വിവാഹത്തെപ്പറ്റി തുറന്നു പറഞ്ഞ് രംഗത്ത് എത്തിയിരിക്കുന്നത്.

മുപ്പത്തൊന്നുകാരിയായ ഭാമയിപ്പോൾ വിവാഹത്തിനുള്ള തയ്യാറെടുപ്പിലാണ്. ഒരു പ്രമുഖ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് തന്റെ വിവാഹത്തെക്കുറിച്ച് താരം വെളിപ്പെടുത്തിയിരിക്കുന്നത്. ബിസിനസുകാരനായ അരുണാണ് വരൻ. ഇതൊരു പ്രണയ വിവാഹമല്ല,? വീട്ടുകാർ തീരുമാനിച്ചുറപ്പിച്ച വിവാഹമാണെന്നും ഭാമ വ്യക്തമാക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോഹിതദാസ് ചിത്രമായ നിവേദ്യത്തിൽ നാടൻ പെണ്ണായാണ് ഭാമ അഭിനയ രംഗത്ത് കാലുറപ്പിക്കുന്നത്. തുടർന്ന്, മലയാളത്തിലെ മുൻനിര നായകന്മാർക്കൊപ്പം അഭിനയിച്ചു. ഇവിടെ നിന്നാണ് തെലുങ്കിൽ എത്തിയത്. തെലുങ്കിലും തമിഴിലും അടക്കം വെന്നിക്കൊടി പാറിച്ചെങ്കിലും ഗ്ലാമറസായി അഭിനയിക്കാൻ ഭാമ തയ്യാറായിരുന്നില്ല. വിവാദങ്ങളിലൊന്നും പെടാതെ അഭിനയം മാത്രം കൈമുതലാക്കിയ നടിയാണ് ഇപ്പോൾ വിവാഹിതയാകുന്നത്.