തിരുനക്കര മഹാദേവക്ഷേത്രത്തിലെ മാലിന്യ പ്രശ്‌നത്തിന് പരിഹാരമായി: ഇൻസിനേറ്റർ സ്ഥാപിച്ചു തുടങ്ങി; തേർഡ് ഐ ന്യൂസ് ലൈവ് ബിഗ് ഇംപാക്ട്

സ്വന്തം ലേഖകൻ കോട്ടയം: തിരുനക്കര മഹാദേവക്ഷേത്രത്തിലെ മാലിന്യ പ്രശ്‌നത്തിന് ശാശ്വത പരിഹാരമാകുന്നു. ക്ഷേത്രത്തിനുള്ളിൽ ആനക്കൊട്ടിലിനു സമീപമായി കൂടിക്കിടക്കുന്ന മാലിന്യങ്ങൾ സംസ്‌കരിക്കുന്നതിനായി ഇതിനു സമീപത്തു തന്നെ ഇൻസിനേറ്റർ സ്ഥാപിക്കുകയാണ് ദേവസ്വം ബോർഡും ക്ഷേത്ര ഉപദേശക സമിതിയും. തേർഡ് ഐ ന്യൂസ് ലൈവ് വാർത്തയെ തുടർന്നാണ് അതിവേഗം ഇൻസിനേറ്റർ സ്ഥാപിക്കാൻ നടപടിയെടുത്തിരിക്കുന്നത്. ദിവസവും നൂറ് കണ്ക്കിന് ഭക്തർ എത്തിച്ചേരുന്ന ക്ഷേത്രത്തിൽ ആനക്കൊട്ടിലിനു സമീപത്തായി മാലിന്യം കൂട്ടിയിട്ടിരിക്കുന്നത്   ഭക്തർ തന്നെയാണ് തേർഡ് ഐ ന്യൂസ് ലൈവിന്റെ ശ്രദ്ധയിൽക്കൊണ്ടു വന്നത്. തുടർന്ന് തേർഡ് ഐ ന്യൂസ് ലൈവ് ഇതു സംബന്ധിച്ചുള്ള […]

കൊല്ലത്തെ പൊലീസ് ഉദ്യോഗസ്ഥന്റെ ലാത്തിയേറ്: പൊലീസുകാരുടെ പേടി സ്വപ്‌നം മുൻ കോട്ടയം ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ വീണ്ടും വിവാദത്തിൽ; ശബരിമല സീസണിൽ ഹരിശങ്കറിനെ വിടാതെ പിൻതുടർന്ന് വീണ്ടും വിവാദം

 സ്വന്തം ലേഖകൻ കോട്ടയം: ശബരിമല സുപ്രീം കോടതി വിധിയുടെ ഒരു സീസൺ പൂർത്തിയായിട്ടും മുൻ കോട്ടയം ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിനെ വിടാതെ പിൻതുടർന്ന് വിവാദങ്ങൾ. ബിന്ദുവിനെയും കനകദൂർഗയെയും മലകയറ്റാൻ മുൻകൈ എടുത്തത് ഹരിശങ്കറാണെന്ന വിവാദം ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് നിരവധി വിവാദങ്ങളാണ് ഇദ്ദേഹത്തെ തേടിയെത്തിയത്. ഏറ്റവും ഒടുവിൽ പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷനാണ് ഹരിശങ്കറിനെതിരെ വിവാദമായ ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. വാഹന പെറ്റി പിരിവിന് എസ്പി ക്വാട്ട നിശ്ചയിക്കുന്നുവെന്നാണ് അസോസിയേഷൻറെ പരാതി. കടയ്ക്കൽ സംഭവത്തിന്റെ പശ്ചാത്തലത്തലാണ് പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ എസ്പിക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. […]

കന്യാസ്ത്രീയെ ബിഷപ്പ് ഫ്രാങ്കോ പീഡിപ്പിച്ച കേസ്: ബിഷപ്പ് ഫ്രാങ്കോ ശനിയാഴ്ച കോടതിയിൽ ഹാജരായേക്കും; സമൻസ് അയച്ചു കോടതി

ക്രൈം ഡെസ്‌ക് കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായി ദിവസങ്ങളോളം ജയിലിൽ കഴിഞ്ഞ ജലന്ധർ രൂപതാ അദ്ധ്യക്ഷൻ ബിഷപ്പ് ഫ്രാങ്കോ നവംബർ 30 ശനിയാഴ്ച കോടതിയിൽ ഹാജരായേക്കും. കേസ് പരിഗണിക്കുന്ന കോട്ടയം അഡീഷണൽ ജില്ലാ കോടതി ജഡ്ജി ജി.ഗോപകുമാറാണ് കോടതിയിൽ നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് ബിഷപ്പ് ഫ്രാങ്കോയ്ക്കു സമൻസ് അയച്ചത്. കേസിന്റെ വിചാരണ ജില്ലാ കോടതിയിലേയ്ക്കു മാറ്റിയ ശേഷം ആദ്യമായാണ് ബിഷപ്പ് ഫ്രാങ്കോ ഹാജരാകാൻ കോടതി സമൻസ് അയക്കുന്നത്. നേരത്തെ കഴിഞ്ഞ 11 ന് ഹാജരാകാൻ കോടതി സമൻസ് അയച്ചിരുന്നെ്ങ്കിലും അന്ന് കോടതി അവധിയായിരുന്നു. […]

തണലോരം ജൈവ വൈവിദ്ധ്യ പാർക്ക് ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകൻ അയർക്കുന്നം: മീനച്ചിലാർ മീനന്തലയാർ കൊടൂരാർ സംയോജനപദ്ധതിയുടെ ഭാഗമായുള്ള നീറിക്കാട് തണലോരം പച്ചതുരുത്ത് പദ്ധതി ഹരിതകേരള മിഷൻ എക്സി.വൈസ് ചെയർപേഴ്‌സൺ ഡോ.ടി.എൻ.സീമ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മോളി തോമസ് അദ്ധ്യക്ഷത വഹിച്ചു. പദ്ധതി കോർഡിനേറ്റർ അഡ്വ.അനിൽകുമാർ,ജില്ലാ പഞ്ചായത്ത്‌സ്ഥിരം സമിതി അദ്ധ്യക്ഷ സിസമ്മ ബേബി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിനോയി മാത്യു,ബ്ലോക്ക് പഞ്ചായത്തംഗം ജോയിസ് കൊറ്റത്തിൽ, പഞ്ചായത്തംഗം ജോസ് കൊറ്റം, മോഹൻ കുമാർ ടി.വി,പി.രമേശ്,നീറിക്കാട് രാജഗോപാൽ, റ്റി.ബി പദ്മകുമാരി,പദ്മനാഭൻ പി.പി,കെ.എം കുര്യാക്കോസ് തുടങ്ങിയവർ സംസാരിച്ചു.

കുട്ടികൾക്കെതിരായ പീഡനങ്ങൾക്കെതിരെ ബോധവത്കരണവുമായി പൊലീസ് തെരുവിൽ; പൊലീസ് ഉദ്യോഗസ്ഥന്റെ വീട്ടിൽ കയറിയ എസ്.ഐ എട്ടാം ക്ലാസുകാരിയായ മകളെ പീഡിപ്പിച്ചു; ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന പൊലീസുകാരന്റെ മകളെ പീഡിപ്പിച്ച എസ്.ഐയ്‌ക്കെതിരെ പോക്‌സോ കേസ്

ക്രൈം ഡെസ്‌ക് തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥന്റെ മകളെ ക്വാർട്ടേഴ്‌സിൽ കയറി പീഡിപ്പിച്ച എസ്.ഐയ്‌ക്കെതിരെ പോക്‌സോ കേസെടുത്തു. സഹ പ്രവർത്തകന്റെ എട്ടാംക്ലാസുകാരിയായ മകളെയാണ് എസ്.ഐ ക്വാർട്ടേഴ്‌സിനുള്ളിൽ കയറി പീഡിപ്പിച്ചത്. പൊലീസ് കേസെടുത്തതോടെ എസ്.ഐ ഒളിവിലാണ്. സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും സംസ്ഥാന പൊലീസ് കുട്ടികൾക്കെതിരായ അതിക്രമങ്ങൾ്‌ക്കെതിരായുള്ള ബോധവത്കരണ വീഡിയോ പ്രദർശിപ്പിക്കുമ്പോഴാണ് സഹ പ്രവർത്തകന്റെ മകളെ തന്നെ എസ്.ഐ പീഡിപ്പിച്ച വാർത്ത പുറത്തു വരുന്നത്. നാട്ടുകാരെ ബോധവത്കരിക്കാൻ നടക്കുന്ന പൊലീസ് ആദ്യം സ്വന്തം സഹപ്രവർത്തകരെ ബോധവത്കരിക്കണമെന്നതാണ് ഇപ്പോൾ ഉയരുന്ന ആവശ്യം. ബോംബ് സ്‌ക്വാഡ് എസ്.ഐ സജീവ് കുമാറിനെതിരെയാണ് […]

ശബരിമല സീസൺ പ്ലാസ്റ്റിക്ക് വിമുക്തം: പക്ഷേ തിരുനക്കരയിൽ പ്ലാസ്റ്റിക്ക് മാലിന്യം കത്തിക്കും; ചട്ടങ്ങളെല്ലാം ലംഘിച്ച് തിരുനക്കര ക്ഷേത്ര മൈതാനത്ത് പ്ലാസ്റ്റിക്ക് മാലിന്യം കത്തിക്കുന്നു

സ്വന്തം ലേഖകൻ കോട്ടയം: ശബരിമല സീസണിൽ പ്ലാസ്റ്റിക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായി സന്നിധാനത്തും ഇടത്താവളങ്ങളിലും ഹരിത പെരുമാറ്റച്ചട്ടം കർശനമായി നടപ്പാക്കുകയാണ്. എന്നാൽ, ഇതിനെല്ലാം വിരുദ്ധമായാണ് ഇപ്പോൾ തിരുനക്കര മഹാദേവക്ഷേത്രത്തിൽ നടക്കുന്നത്. ക്ഷേത്രത്തിലേയ്ക്കുള്ള മൈതാനത്തിന്റെ ഒരു ഭാഗത്തിട്ടാണ് മാലിന്യങ്ങൾ കത്തിക്കുന്നത്. പ്ലാസ്റ്റിക്ക് മാലിന്യങ്ങളും മറ്റു മാലിന്യങ്ങളും അടക്കം ക്ഷേത്രത്തിന്റെ മൈതാനത്ത് കൂട്ടിയിട്ടാണ് കത്തിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ശബരിമല സീസണിന്റെ ഭാഗമായുള്ള പുണ്യം പൂങ്കാവനം പദ്ധതിയുടെ ഉദ്ഘാടനം. ശബരിമല സീസണിന്റെ ഭാഗമായി നേരത്തെ തിരുനക്കര ക്ഷേത്രവും പരിസരവും പ്ലാസ്റ്റിക്ക് മാലിന്യ വിമുക്തമായി പ്രഖ്യാപിച്ചിരുന്നു. ഇരുമുടിക്കെട്ടിൽ പോലും പ്ലാസ്റ്റിക്ക് സാധനങ്ങൾ […]

പെരുമ്പാവൂരിലെ കൊടും ക്രിമിനൽ: പകൽ മുഴുവൻ ഭിക്ഷാടനം; കിടപ്പ് കടത്തിണ്ണയിൽ; അസം സ്വദേശിയായ കൊടുംക്രിമിനൽ പെരുമ്പാവൂരിൽ യുവതിയെ കൊലപ്പെടുത്തിയത് അതി ക്രൂരമായി

സ്വന്തം ലേഖകൻ കൊച്ചി: പെരുമ്പാവൂരിലെ കൊടും ക്രിമിനൽ അതിക്രൂരമായി പെൺകുട്ടിയെ കൊലപ്പെടുത്തിയത് ബലാത്സംഗം ചെയ്ത ശേഷമെന്ന് പൊലീസ്. കേസിലെ പ്രതി ഉമർ അലി സ്വന്തം നാടായ അസമിലെ ന്യൂഗാവ് ജില്ലയിൽ നിന്നും നാടുകടത്തിയ കൊടും ക്രിമിനലാണെന്നും പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. സ്ത്രീകളെ ശല്യം ചെയ്യലും കൈയ്യേറ്റവും പതിവാക്കിയതോടെ നാട്ടുകാർ കൈകാര്യം ചെയ്തപ്പോഴാണ് ഇയാൾ നാടുവിട്ട് കേരളത്തിലെത്തിയത്. കുറുപ്പംപടി സ്വദേശിനിയായ ദീപയെ പ്രതി തൂമ്പ കൊണ്ട് തലയ്ക്കടിക്കുന്നതും ക്രൂരമായി ബലാത്സംഗം ചെയ്യുന്നതിന്റെയും ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പെരുമ്പാവൂരിൽ കുറുപ്പംപടി തുരുത്തി സ്വദേശിനിയായ ദീപയെ തലയ്ക്കടിച്ച് […]

ഓൺലൈൻ മാധ്യമങ്ങൾക്ക് ഇനി രജിസ്‌ട്രേഷൻ നിർബന്ധം: ഓൺലൈൻ രംഗത്ത് കള്ളനാണയങ്ങളെ കുടുക്കാൻ സർക്കാർ

സ്വന്തം ലേഖകൻ ഡൽഹി: പത്രമെന്ന പേരിൽ സോഷ്യൽ മീഡിയയിൽ തോന്ന്യാസങ്ങൾ എഴുതിക്കൂട്ടുന്നവർക്ക് നിയന്ത്രണവുമായി കേന്ദ്ര സർക്കാർ. ഓൺലൈൻ വാർത്താ മാധ്യമങ്ങളുടെ രജിസ്‌ട്രേഷൻ നിർബന്ധിതമാക്കുന്ന നിയമ നിർമാണത്തിനൊരുങ്ങി കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ വകുപ്പ്മന്ത്രാലയം തയ്യാറെടുത്തതോടെയാണ് ഇതു സംബന്ധിച്ചുള്ള നിയന്ത്രണങ്ങൾ യാഥാർത്ഥ്യത്തിലായത്. നിലവിൽ ദിനപത്രങ്ങൾ രജിസ്റ്റർ ചെയ്യുന്ന മാതൃകയിൽ ഇന്ത്യൻ ന്യൂസ് പേപ്പർ രജിസ്ട്രാർ (ആർഎൻഐ) സമക്ഷം ഓൺലൈൻ മാധ്യമങ്ങളും രജിസ്റ്റർ ചെയ്തിരിക്കണമെന്ന് നിർബന്ധമാക്കുന്ന നിയമ നിർമാണത്തിനാണ് കേന്ദ്രസർക്കാർ ഒരുങ്ങുന്നത്. ഓൺലൈൻ മാധ്യമങ്ങളുടെ പ്രവർത്തനം നിയമാനുസൃതമാണെന്ന് ഉറപ്പാക്കുന്നതിനാണ് പുതിയ നിയമം ലക്ഷ്യമിടുന്നത്. നിലവിൽ ദിനപത്രങ്ങൾ രജിസ്റ്റർ […]

അല്ലയോ താരങ്ങളെ നിങ്ങളുടെ വായെന്താ മൂടിക്കെട്ടിയോ…? ഈ താരങ്ങളുടെ പ്രതികരണം അറിയാൻ കാത്തിരിക്കുന്നു; ഹരീഷ പേരടിയുടെ വിമർശനം വൈറലാകുന്നു

സ്വന്തം ലേഖകൻ കൊച്ചി: അല്ലയോ താരങ്ങളെ നിങ്ങളുടെ പ്രതികരണം എന്താമാകട്ടെ ഇത് തുറന്നു പറയൂ. വിവാദ വിഷയങ്ങളിൽ നിങ്ങളുടെ നാക്ക് എപ്പോഴും പ്രതികരിക്കുന്നതല്ലേ. എന്തുകൊണ്ടാണ് പിന്നെ നിങ്ങൾ ഇപ്പോൾ മൗനമായിരിക്കുന്നത്. പറയുന്നത് മറ്റാരുമല്ല. മലയാളത്തിന്റെ സ്വന്തം ഹരീഷ് പേരടിയാണ്. നിർമ്മാതക്കളുടെ സംഘടന അവരുടെ നിലപാട് വ്യകതമാക്കി. ശരിയാണെങ്കിലും തെറ്റാണെങ്കിലും അത് അവരുടെ നിലപാടാണ് യോജിക്കാം വിയോജിക്കാം. ഇനിയെങ്കിലും പറയു. ആഷിക്അബു, ശ്യാംപുഷ്‌ക്കരൻ, രാജീവ് രവി, ഗീതു മോഹൻദാസ് പാർവതി തിരുവോത്ത് ഇനിയുമുണ്ട് പേരുകൾ നിങ്ങളുടെ വായ ആരെങ്കിലും തുന്നികെട്ടിയോ നിങ്ങളുടെ സിനിമയിൽ അഭിനയിച്ച ഷെയിൻ […]

മലയാള സിനിമയിൽ ഉയരുന്നത് കഞ്ചാവിന്റെ പുക: യുവതാരങ്ങളിൽ പലരും കഞ്ചാവിനും ലഹരിയ്ക്കും അടിമയെന്ന് നിർമ്മാതാക്കൾ; ലഹരിപൂത്തിറങ്ങുന്ന താഴ്വരയായി മലയാള സിനിമ

ക്രൈം ഡെസ്‌ക് കൊച്ചി: മലയാള സിനിമയിലെ ലഹരിയുടെ കാണാപ്പുറങ്ങളെപ്പറ്റി ഇന്നും ഇന്നലെയുമല്ല ചർച്ചകൾ ആരംഭിച്ചത്. എന്നാൽ, കഞ്ചാവ് വലിക്കുന്ന താരങ്ങൾ ഉണ്ടെന്ന് സിനിമയിലെ നിർമ്മാതാക്കൾ ഇപ്പോൾ തുറന്നടിക്കുന്നത് ഇപ്പോൾ ആദ്യമായാണ്. ഷൈൻ നിഗം അടക്കം മലയാളത്തിലെ പ്രമുഖ നടന്മാർ കഞ്ചാവിനും ലഹരിയ്ക്കും അടിമ ആണെന്നാണ് ഇപ്പോൾ ഇവർ തുറന്നടിച്ചിരിക്കുന്നത്. ഇതിനിടെ ഷൈൻ നിഗം അഭിനയിച്ച കുർബാനി, വെയിൽ എന്നീ സിനിമകൾ മുടങ്ങിയതിന്റെ നഷ്ടം ഷെയിൻ നികത്തണമെന്നും മുടങ്ങിയ സിനിമകളുടെ നഷ്ടം നികത്തുന്നതു വരെ ഷെയിനുമായി ഒരു ചിത്രത്തിലും സഹകരിക്കില്ലെന്നും നിർമ്മാതാക്കൾ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. […]