video
play-sharp-fill

പതിനാറുകാരിയെ അമ്മ കൊന്ന് കിണറ്റിലിട്ടത് രഹസ്യ ബന്ധത്തിന് തടസം നിന്നതിന്: കൊലപ്പെടുത്തിയ ശേഷം പെൺകുട്ടിയെ നടുവിലിരുത്തി ബൈക്ക് ഓടിച്ചത് കിലോമീറ്ററുകളോളം; പത്താം ക്ലാസിൽ മികച്ച വിജയം നേടിയ മകളെ കൊന്നത് അമ്മയുടെ കാമവെറി; അമ്മയ്‌ക്കെതിരെ അതിരൂക്ഷ പ്രതികരണവുമായി നാട്ടുകാർ

തേർഡ് ഐ ബ്യൂറോ തിരുവനന്തപുരം:  നെടുമങ്ങാട് എസ്.എസ്എൽസി പരീക്ഷയിൽ മികച്ച വിജയം നേടിയ പതിനാറുകാരിയെ കൊലപ്പെടുത്തി കിണറ്റിൽ തള്ളിയത് അമ്മയ്ക്കും കാമുകനും രഹസ്യമായും സ്വതന്ത്രമായും ബന്ധം സ്ഥാപിക്കാൻ സാധിക്കാതെ വന്നതിനെ തുടർന്നെന്നതിന് നിർണ്ണായക തെളിവ് പുറത്ത്. തമിഴ്‌നാട്ടിൽ നിന്നും പിടിയിലായ അമ്മയും കാമുകനും നൽകിയ മൊഴികളും, നാട്ടുകാരുടെ മൊഴിയുമാണ് കേസിൽ പ്രതികളെ കുടുക്കിയത്.  ഇരുവരുടേയും രഹസ്യബന്ധം പെൺകുട്ടി എതിർത്തതോടെയാണ് കൊല നടത്തിയതെന്ന് പ്രതികൾ സമ്മതിച്ചു. കുട്ടിയുടെ അമ്മ മഞ്ജുഷയെയും, സുഹൃത്ത് അനീഷിനെയും റിമാൻഡ് ചെയ്തു. രണ്ടാഴ്ച മുമ്പാണ് മഞ്ജുഷയേയും മകളേയും വാടക വീട്ടിൽ നിന്നും […]

പ്രണയപ്പക കേരളത്തിൽ നിന്നു പുറത്തേയ്ക്കും: പ്രണയ ബന്ധത്തിൽ അകൽച്ച കാട്ടിയ കാമുകിയെ യുവാവ് കുത്തി വീഴ്ത്തി; പെൺകുട്ടിയുടെ ജീവൻ രക്ഷിച്ചത് മലയാളി നഴ്‌സിന്റെ ധീരത

സ്വന്തം ലേഖകൻ മംഗലാപുരം: പെട്രോളിൽ കത്തി തീരുന്ന പ്രണയപ്പക കേരളത്തിൽ തുടരുന്നതിനിടെ പ്രണയത്തിന്റെ പേരിലുള്ള അക്രമം കേരളത്തിന്റെ പുറത്തേയ്ക്കും വ്യാപിക്കുന്നു. പ്രണയ ബന്ധത്തിൽ നിന്നും പിന്മാറാൻ ശ്രമിച്ച പെൺകുട്ടിയെ കുത്തി വീഴ്ത്തിയ സംഭവം റിപ്പോർട്ട് ചെയ്തത് മംഗലാപുരത്താണ്. അടുപ്പത്തിലുണ്ടായിരുന്ന പെൺകുട്ടി കുറച്ചു കാലമായി അകൽച്ച കാണിച്ചതിനെ തുടർന്നാണ് സുശാന്ത് എന്ന യുവാവ് കത്തിമായി സാഹസം കാണിച്ചത്. യുവതിയെ നിരന്തരം കുത്തിയ യുവാവിനെ ബുദ്ധിപരമായി നേരിട്ട് പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ച കാര്യത്തിൽ മലയാളി നഴ്സിന്റെ ധീരതക്ക് കൈയടിക്കുകയാണ് സോഷ്യൽ മീഡിയ. നിമി എന്ന പേരിലുള്ള മലയാളി […]

തല്ലിയാലും ചവിട്ടിയാലും വേണ്ടില്ല കേസ് തെളിയണമെന്ന് ഉന്നതർ; പ്രതി ചത്താൽ തൂങ്ങുന്നത് പാവം പൊലീസുകാർ: പാലക്കാട് മുതൽ പീരുമേടു വരെ കസ്റ്റഡി മരങ്ങണങ്ങളിൽ ബലിയാടായത് പാവം പൊലീസുകാർ; മുകളിലിരുന്ന് ഉത്തരവ് ഇട്ടവർ സേഫായി

തേർഡ് ഐ ബ്യൂറോ കോട്ടയം: പാലക്കാട് മുതൽ പീരുമേട് വരെ നീളുന്ന കസ്റ്റഡി മരങ്ങളുടെ പട്ടികയിൽ ബലിയാടാക്കപ്പെട്ടത് പാവം പൊലീസുകാർ മാത്രം..! സമ്പത്ത് വധക്കേസിൽ 14 പൊലീസുകാർ ഇപ്പോഴും ജോലിയില്ലാതെ അലയുമ്പോൾ, കേസിൽ ആരോപണ വിധേയനായ ഉന്നത ഉദ്യോഗസ്ഥൻ സർവീസിൽ നിന്നു വിരമിച്ചത് ഡി.ജി.പിയായാണ്. മറ്റൊരു ഉദ്യോഗസ്ഥനാകട്ടെ സർക്കാർ ചോദിക്കുന്ന പദവി നൽകിയാണ് സർവീസിൽ നില നിർത്തുന്നത്. എസ്.പിയ്ക്കു മുകളിലുള്ള ഉദ്യോഗസ്ഥർ സർക്കാരിന്റെ ആനൂകൂല്യങ്ങൾ പറ്റി സർവീസിൽ സുഖമായി കഴിയുമ്പോൾ, പാവപ്പെട്ട പൊലീസുകാരും സിഐ വരെയുള്ള ഉദ്യോഗസ്ഥരുമാണ് എപ്പോഴും ബലിയാടാകുന്നത്. 2010 പാലക്കാട് ഷീല […]

കുപ്പിവെള്ളത്തിന്റെ പേരിൽ വിൽക്കുന്നത് കൊടും വിഷം: കോപ്പറിന്റെയും ലെഡിന്റെയും അംശം കണ്ടെത്തിയ കുപ്പി വെള്ളം ജില്ലയിൽ നിരോധിച്ചു; നിരോധിച്ചത് അക്വാ ഗ്രീൻ ബ്രാൻഡ് കുപ്പി വെള്ളം

തേർഡ് ഐ ബ്യൂറോ കോട്ടയം: കുപ്പിവെള്ളത്തിൽ പേരിൽ കൊടും വിഷം വിറ്റ കമ്പനിയ്ക്കു ജില്ലയിൽ ഒടുവിൽ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പൂട്ട്. കുപ്പിവെള്ളമെന്ന പേരിൽ കാൻസർ അടക്കമുള്ള മാരക രോഗങ്ങൾക്കു പോലും കാരണമായേക്കാവുന്ന ഗുരുതരമായ കോപ്പറും ലെഡും അടങ്ങിയ വെള്ളം വിറ്റ കമ്പിയെയാണ് അധികൃതർ അടച്ചു പൂട്ടിയത്. തലയോലപ്പറമ്പിൽ നിർമ്മിക്കുന്ന അക്വാഗ്രീൻ എന്ന കമ്പനിയുടെ ബ്രാൻഡിലുള്ള കുപ്പിവെള്ളത്തിന്റെ വിൽപ്പനയാണ് ഭക്ഷ്യസുരക്ഷാ വിഭാഗം ജില്ലയിൽ നിരോധിച്ചത്.  തലയോലപ്പറമ്പ് താഴേപ്പള്ളി റോഡിൽ പ്രവർത്തിക്കുന്ന പെന്റാ അക്വ കമ്പനി നിർമ്മിക്കുന്നതാണ് അക്വാ ഗ്രീൻ എന്ന കുപ്പി വെള്ളം. ഈ കമ്പനിയുടെ […]

നീലിമംഗലം അപകടം: കെ.എസ്.ആർ.ടി.സി ജീവനക്കാർ പറഞ്ഞത് പച്ചക്കളം; കെ.എസ്.ആർ.ടി.സിയ്‌ക്കെതിരായ നിർണ്ണായക സാക്ഷി മൊഴി പൊലീസിന്; ബൈക്ക് യാത്രക്കാരനെ റോഡിൽ വച്ച് ‘ശ്വാസം മുട്ടിച്ചു’ കൊന്നത് കെ.എസ്.ആർ.ടി.സി തന്നെ

സ്വന്തം ലേഖകൻ കോട്ടയം: റോഡിലൂടെ പോകുന്ന ചെറുവാഹനങ്ങളെ തെല്ലും ബഹുമാനിക്കാത്ത കെ.എസ്.ആർ.ടി.സിയുടെ അഹങ്കാരത്തിന് യുവാവിന് നൽകേണ്ടി വന്നത് സ്വന്തം ജീവൻ. നീലിമംലഗത്ത് കുറുപ്പന്തറ പള്ളിയ്ക്കു സമീപത്തെ വീട്ടിലെ താമസക്കാരൻ കോഴിക്കോട് വെസ്റ്റ്ഹിൽ അരൂക്കുഴുപ്പിൽ അലൻ ആന്റണി (29) മരിച്ചത് കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവറുടെ അശ്രദ്ധമായ ഡ്രൈവിംഗിനെ തുടർന്നാണെന്നു വ്യക്തമാകുന്ന നിർണ്ണായക സാക്ഷി മൊഴി പൊലീസിനു ലഭിച്ചു. അപകടത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് സ്ഥാപിക്കാൻ കെ.എസ്ആർ.ടി.സി പുറത്തു വിട്ട വീഡിയോയ്ക്കു പിന്നാലെയാണ് ഇപ്പോൾ പൊലീസിനു നിർണ്ണായകമായ സാക്ഷി മൊഴി ലഭിച്ചിരിക്കുന്നത്. പാലത്തിന്റെ നടപ്പാതയ്ക്കും ബസിനും ഇടയിൽ വച്ച് […]

കഞ്ചാവ് മൂത്തപ്പോൾ അയൽവാസിയായ വീട്ടമ്മയോടൊപ്പം കയറിക്കിടന്നു: വീട്ടമ്മയെ കടന്നു പിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു; ചെത്തിപ്പുഴ സ്വദേശിയായ പതിനെട്ടുകാരൻ പിടിയിൽ

തേർഡ് ഐ ബ്യൂറോ ചങ്ങനാശേരി: കഞ്ചാവ് ലഹരിയിൽ അയൽവാസിയായ വീട്ടമ്മയുടെ കൂടെ കിടക്കുകയും, കടന്ന് പിടിക്കുകയും ചെയ്ത കേസിൽ കഞ്ചാവിനും ലഹരിയ്ക്കും അടിമയായ യുവാവിനെ പൊലീസ് പിടികൂടി. ചെത്തിപ്പുഴ  കുരിശുമ്മൂട്  കൂന്നന്താനം പുറക്കടവ് ഷെഫിന്റെ മകൻ അൽത്താഫ് ഷെഫിനെ (18)യാണ് ചങ്ങനാശേരി സിഐ മനോജിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ശനിയാഴ്ച പുലർച്ചെ ആറുമണിയോടെയായിരുന്നു സംഭവം. ആലപ്പുഴയിൽ നിന്നും സഹോദരിയുടെ വീട്ടിൽ എത്തിയതായിരുന്നു 43 കാരിയായ വീട്ടമ്മ. തയ്യൽ ജോലി ചെയ്യുന്ന സഹോദരി വീട്ടിൽ നിന്നും പുറത്തു പോയപ്പോൾ വാതിൽ തുറന്നിട്ട ശേഷമാണ് പോയ്ത്. […]

മഹിളാ ഐക്യവേദി ജില്ലാ പ്രവർത്തക സമ്മേളനം ഞായറാഴ്ച

സ്വന്തം ലേഖകൻ കോട്ടയം: മഹിളാ ഐക്യവേദി ജില്ലാ പ്രവർത്തക സമ്മേളനം ഞായർ രാവിലെ 10 നു തിരുനക്കര സ്വാമിയാർ മഠത്തിൽ മഹിളാ ഐക്യവേദി ജില്ലാ പ്രസിഡന്റ് ജയന്തി ജയമോന്റെ അദ്ധ്യക്ഷതയിൽ ഏറ്റൂമാനൂരപ്പൻ കോളേജ് അസോസിയേറ്റ് പ്രൊഫസർ സരിതാ അയ്യർ ഉദ്ഘാടനം ചെയ്യും. മഹിളാ ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ബിന്ദു മോഹൻ മുഖ്യപ്രഭാഷണവും നടത്തും. ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി എ.ശ്രീധരൻ, സംസ്ഥാന ഉപാദ്ധ്യക്ഷൻ പി.എസ്.പ്രസാദ്, ജില്ലാ ജനറൽ സെക്രട്ടറി രാജേഷ് നട്ടാശ്ശേരി, ജില്ലാ സംയോജകൻ ഡോ.ജി.എസ്.മന്മഥ കുറുപ്പ്, ഗീതാ രവി എന്നിവർ പങ്കെടുക്കും

കഴുത്തിലെ ഞരമ്പ് മുറിച്ച് ചികിത്സക്കെത്തിയ എൻട്രെൻസ് വിദ്യാർത്ഥി ആശുപത്രി കെട്ടിടത്തിന്റെ മുകളിൽ നിന്നും ചാടി മരിച്ചു

സ്വന്തം ലേഖിക കൊല്ലം: കഴുത്തിലെ ഞരമ്പ് മുറിച്ച് ചികിത്സ തേടിയെത്തിയ വിദ്യാർഥി ആശുപത്രി കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു. കൊല്ലം പത്മന സ്വദേശി ഖൈസ് ബഷീറാണ് മരിച്ചത്. സ്വകാര്യ മെഡിക്കൽ കോളജിലാണ് സംഭവം. കഴിഞ്ഞ ദിവസം കഴുത്തിലെ ഞരമ്പ് മുറിച്ച നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർഥിക്ക് കൗൺസലിങ് നൽകുന്നതിനിടെയാണ് കെട്ടിടത്തിൻറെ നാലാം നിലയിൽനിന്ന് നിന്ന് ചാടിയത്.ഖൈസ് പ്ലസ് ടു വരെ ബഹ്‌റൈനിലായിരുന്നു പഠിച്ചത്. തുടർന്ന് നാട്ടിലെത്തിയ വിദ്യാർഥിയെ എൻട്രൻസ് പരീക്ഷാ പരിശീലനത്തിന് ചേർത്തു. എൻട്രൻസ് പരിശീലനത്തിന് താൽപര്യമില്ലാതിരുന്ന ഖൈസ് സമ്മർദം അതിജീവിക്കാനാകാതെ കഴുത്തിലെ ഞരമ്പ്് […]

കോടഞ്ചേരി വിഷമദ്യദുരന്തം; ചികിത്സയിൽ കഴിയുന്നവരുടെ പരിശോധനാഫലത്തിൽ ഫ്യുരഡാനെന്ന് റിപ്പോർട്ട്

സ്വന്തം ലേഖകൻ കോഴിക്കോട് : കോടഞ്ചേരിയിൽ നിന്ന് മദ്യം കഴിച്ച് അവശനിലയിൽ ആശുപത്രിയിലെത്തിച്ചവരുടെ പരിശോധനാ റിപ്പോർട്ട് പുറത്ത്. ചികിത്സയിലുള്ളവരുടെ ഉള്ളിൽ ചെന്നത് ഫ്യൂരിഡാനാണെന്ന് റിപ്പോർട്ട്. പരിശോധന റിപ്പോർട്ട് എക്‌സൈസിന് ലഭിച്ചു. ഇന്നലെ രാത്രി ഏഴരയോടെയാണ് ബോധരഹിതനായി കൊളമ്പൻ റോഡിൽ കിടക്കുന്നത് ശ്രദ്ധയിൽ പെട്ടത്.കൊളമ്പനെ താമരശേരി സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോയതിന് പിന്നാലെ ഒപ്പമുണ്ടായിരുന്ന നാരായണൻ, ഗോപാലൻ എന്നിവരെ അവശനിലയിൽ കണ്ടെത്തി. തുടർന്ന് ഇവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോളനിക്ക് സമീപമുള്ള റബ്ബർ എസ്റ്റേറ്റിലെ തൊഴിലാളികളായിരുന്നു മൂവരും.നേരത്തെ കോടഞ്ചേരി ചെമ്പരി കോളനിയിലെ തൊഴിലാളിയുടെ മരണം വിഷമദ്യം കഴിച്ചല്ലെന്ന് പൊലീസും […]

ചരിത്രമാകുന്നത് 100 വർഷത്തിനിടക്കുള്ള ആദ്യത്തെ വരണ്ട ജൂൺ മാസം

സ്വന്തം ലേഖിക ദില്ലി: മഴയില്ലാതെ ജൂൺ അവസാനിക്കുമ്പോൾ 100 വർഷത്തെ ചരിത്രത്തിലെ ഏറ്റവും വരണ്ട ജൂണിനാണ് ഇന്ത്യ സാക്ഷിയാകുന്നത്. ഈ മാസം പോകാൻ ഇനി ഒരു ദിവസം കൂടി മാത്രം ബാക്കി നിൽക്കേ ഇത്തവണ വരൾച്ച ശക്തമാകുമെന്ന സൂചന നൽകി പെയ്ത മഴയിൽ 35 ശതമാനത്തിന്റെ കുറവ് ഇന്ത്യയിൽ രേഖപ്പെടുത്തി. ഇന്ത്യയിൽ ഉടനീളം സാധാരണഗതിയിൽ ജൂൺ 28 വരെ 151.1 മില്ലിമീറ്റർ മഴ ലഭിക്കേണ്ടയിടത്ത് ഇത്തവണ പെയ്തത് വെറും 97.9 മില്ലിമീറ്റർ മാത്രമാണ്.1920 മുതൽ വെറും നാലു വർഷം മാത്രമേ മഴ ഇത്രയും കുറവ് […]