കോടഞ്ചേരി വിഷമദ്യദുരന്തം; ചികിത്സയിൽ കഴിയുന്നവരുടെ പരിശോധനാഫലത്തിൽ ഫ്യുരഡാനെന്ന് റിപ്പോർട്ട്

കോടഞ്ചേരി വിഷമദ്യദുരന്തം; ചികിത്സയിൽ കഴിയുന്നവരുടെ പരിശോധനാഫലത്തിൽ ഫ്യുരഡാനെന്ന് റിപ്പോർട്ട്

സ്വന്തം ലേഖകൻ

കോഴിക്കോട് : കോടഞ്ചേരിയിൽ നിന്ന് മദ്യം കഴിച്ച് അവശനിലയിൽ ആശുപത്രിയിലെത്തിച്ചവരുടെ പരിശോധനാ റിപ്പോർട്ട് പുറത്ത്. ചികിത്സയിലുള്ളവരുടെ ഉള്ളിൽ ചെന്നത് ഫ്യൂരിഡാനാണെന്ന് റിപ്പോർട്ട്. പരിശോധന റിപ്പോർട്ട് എക്‌സൈസിന് ലഭിച്ചു. ഇന്നലെ രാത്രി ഏഴരയോടെയാണ് ബോധരഹിതനായി കൊളമ്പൻ റോഡിൽ കിടക്കുന്നത് ശ്രദ്ധയിൽ പെട്ടത്.കൊളമ്പനെ താമരശേരി സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോയതിന് പിന്നാലെ ഒപ്പമുണ്ടായിരുന്ന നാരായണൻ, ഗോപാലൻ എന്നിവരെ അവശനിലയിൽ കണ്ടെത്തി. തുടർന്ന് ഇവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോളനിക്ക് സമീപമുള്ള റബ്ബർ എസ്റ്റേറ്റിലെ തൊഴിലാളികളായിരുന്നു മൂവരും.നേരത്തെ കോടഞ്ചേരി ചെമ്പരി കോളനിയിലെ തൊഴിലാളിയുടെ മരണം വിഷമദ്യം കഴിച്ചല്ലെന്ന് പൊലീസും എക്‌സൈസും വ്യക്തമാക്കിയിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന രണ്ടു പേരുടെ ശരീരത്തിലും മെഥനോളിന്റെ സാന്നിധ്യമില്ലെന്ന് എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു. മൂവരും മദ്യപിച്ച സ്ഥലത്തിനടുത്ത് സൾഫ്യൂരിക് ആസിഡ് ഉൾപ്പെടെയുള്ള രാസവസ്തുക്കൾ കണ്ടെത്തി.