ആരിഫും കൂടി തോൽക്കണമെന്നു ആഗ്രഹിച്ചിരുന്നു : ഇന്നസെന്റ്

സ്വന്തം ലേഖിക തൃശൂർ : ലോക്സഭാ തെരഞ്ഞെടുപ്പിൽ നേരിട്ട പരാജയം തമാശയിലൂടെ പറയുകയാണ് ചാലക്കുടിയിലെ മുൻ എംപിയായിരുന്നു ഇന്നസെന്റ്. വോട്ടെണ്ണലിനിടയിൽ തന്നോടൊപ്പം 18 ഇടതുപക്ഷ സ്ഥാനാർത്ഥികൾ കൂടി തോൽക്കുമല്ലോ എന്നോർത്ത് സന്തോഷിച്ചെന്ന് അദ്ദേഹം പറഞ്ഞു.വീട്ടിലിരുന്ന് വോട്ടെണ്ണൽ കണ്ടുകൊണ്ടിരിക്കുമ്പോൾ എതിർ സ്ഥാനാർത്ഥി മുന്നിലായെന്നും അപ്പോൾ തോന്നിയ വിഷമത്തെ ഇങ്ങനെയാണ് മറികടന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇരിങ്ങാലക്കുട ഞാറ്റുവേല വേദിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.20ൽ ഒറ്റയ്ക്ക് ലീഡ് ചെയ്ത ആലപ്പുഴ എൽഡിഎഫ് സ്ഥാനാർത്ഥി എ എം ആരിഫും കൂടി തോൽക്കണമെന്ന് ആഗ്രഹിച്ചെന്നും ഇന്നസെന്റ് പറഞ്ഞു.ആലപ്പുഴയിൽ ആരിഫ് മാത്രം തനിക്ക് […]

മദ്യലഹരിയിൽ മകൻ അച്ഛനെ മർദ്ദിച്ച് കൊലപ്പെടുത്തി

സ്വന്തം ലേഖകൻ ചിറ്റാരിക്കാൽ: കാസർകോട് ചിറ്റാരിക്കാലിൽ മകൻ അച്ഛനെ മർദ്ദിച്ച് കൊലപ്പെടുത്തി. അതിരുമാവ് കോളനിയിലെ പുതിയകൂട്ടത്തിൽ ദാമോദരനാണ് കൊല്ലപ്പെട്ടത്.മദ്യ ലഹരിയിൽ മകൻ അനീഷ് അച്ഛനെ മർദ്ദിക്കുകയായിരുന്നു. ഇന്നലെ രാത്രി ദാമോദരനും മകൻ അനീഷും ഒരുമിച്ച് മദ്യപിച്ചിരുന്നുവെന്നും ഇതിനിടയിൽ ഇരുവരും തമ്മിലുണ്ടായ വാക് തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പൊലീസ് പറയുന്നത്. തടിക്കഷ്ണം എടുത്ത് അനീഷ് ദാമോദരന്റെ തലയ്ക്കടിച്ചതിനെ തുടർന്നാണ് മരണമെന്നും പൊലീസ് പറയുന്നു.സംഭവത്തിൽ അനീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവത്തിൽ ചിറ്റാരിക്കാൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഇരുപത്തി മൂന്നു വർഷമായി താൻ ആർ എസ് എസിന്റെ സഹയാത്രികൻ ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഡിജിപി ജേക്കബ് തോമസ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: കഴിഞ്ഞ കാൽ നൂറ്റാണ്ട് കാലത്തോളമായി താൻ ആർ.എസ്.എസുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്ന വെളിപ്പെടുത്തലുമായി മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് രംഗത്തെത്തി. ആർ.എസ്.എസ് എന്ന് കേൾക്കുമ്‌ബോൾ കേരളത്തിലെ ചിലർക്ക് തൊട്ടുകൂടായ്മയാണ്. ഇത് പരിഹരിക്കാനായി പ്രവർത്തിക്കും. ലോകത്തിലെ ഏറ്റവും വലിയ എൻ.ജി.ഒയാണ് ആർ.എസ്.എസ്. 1996ൽ മൈസൂരിലെ ഒരു സ്‌കൂളിൽ വച്ചാണ് ആർ.എസ്.എസുമായുള്ള ബന്ധം തുടങ്ങിയത്. ആർ.എസ്.എസ് ഒരു രാഷ്ട്രീയ പാർട്ടിയല്ല, മറിച്ച് ഒരു കൾച്ചറൽ ഓർഗനൈസേഷനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു സ്വകാര്യ ചാനലിന്റെ അഭിമുഖ പരിപാടിയിലാണ് ജേക്കബ് തോമസിന്റെ തുറന്ന് പറച്ചിൽ. ബി.ജെ.പി […]

ആ കുഞ്ഞിനെയെങ്കിലും വെറുതെ ജീവനോടെ നൽകാമായിരുന്നില്ലേ..! പൊലീസുകാരനായ ഭർത്താവിനോട് പിണങ്ങി വീട് വിട്ട യുവതി ആറ്റിൽ ചാടി ജീവനൊടുക്കി: യുവതി ചാടിയത് കുഞ്ഞിനെ വയറ്റിൽ കെട്ടി വച്ച് ; മൃതദേഹം കണ്ടെത്തിയത് തലയോലപ്പറമ്പിലെ ക്ഷേത്രക്കടവിൽ പന്ത്രണ്ട് മണിക്കൂറിനു ശേഷം

തേർഡ് ഐ ബ്യൂറോ കോട്ടയം: പൊലീസുകാരനായ ഭർത്താവിനോടു പിണങ്ങി പാതിരാത്രിയിൽ വീട്ടുവിട്ടിറങ്ങിയ യുവതി രണ്ടു വയസുള്ള കുട്ടിയെ വയറിൽ കെട്ടിവച്ച ശേഷം ആറ്റിൽ ചാടി ജീവനൊടുക്കി. തൃപ്പൂണിത്തുറ എ.ആർ ക്യാമ്പിലെ പൊലീസുകാരൻ തലയോലപ്പറമ്പ് വടയാർ പൊട്ടൻചിറ തുണ്ടത്തിൽ ടി.ആർ. സതീശന്റെ മകൻ തൃപ്പൂണിത്തറ എ.ആർ. ക്യാമ്പിലെ പോലീസുകാരൻ അഭിജിത്തിന്റെ ഭാര്യ ദീപ (30)യാണ് മകൾ ദക്ഷയെ വയറിൽ കെട്ടിവച്ച ശേഷം ആറ്റിൽ ചാടി ജീവനൊടുക്കിയത്. ഇരുവരുടെയും മൃതദേഹം ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ വടയാർ ഇളംങ്കാവ് ക്ഷേത്രത്തിനു സമീപം മൂവാറ്റുപുഴയാറ്റിൽ നിന്നും കണ്ടെത്തി. ഉച്ചയോടെ […]

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും ഉദ്യോഗസ്ഥർക്കായി പുത്തൻ കാറുകൾ വരുന്നു

സ്വന്തം ലേഖകൻ തിരുവനന്തപുരം: വിവരാവകാശ കമ്മിഷൻ അംഗങ്ങൾ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കും മറ്റുമായി 14 കാറുകൾ കൂടി വാങ്ങാൻ സംസ്ഥാന സർക്കാർ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. മുമ്പ് വാങ്ങിയ 6 കാറുകൾക്കു കൂടി ഉപധനാഭ്യർഥന നടത്തിയിട്ടുണ്ട്. കെൽപാം ചെയർമാൻ, 4 വിവരാവകാശ കമ്മിഷൻ അംഗങ്ങൾ, ഫിഷറീസ് ജോയിന്റ് ഡയറക്ടർ, ഭക്ഷ്യ സുരക്ഷാ കമ്മിഷണർ, പാരിപ്പള്ളി മെഡിക്കൽ കോളജ്, കേരള ജുഡീഷ്യൽ കമ്മിഷൻ, ഇടുക്കി ലേബർ കോടതി, സഹകരണ ട്രൈബ്യൂണൽ തുടങ്ങിയവർക്കു വേണ്ടിയാണ് പുതിയ കാറുകൾ വാങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ.പുതുതായി വാങ്ങുന്ന 14 കാറുകൾക്കുമായി ധനമന്ത്രി നിയമസഭയിൽ ഉപധനാഭ്യർഥന വച്ചെന്നാണ് […]

‘വാക്കുകൊണ്ടോ കവിത കൊണ്ടോ പ്രകീർത്തിച്ച് തീർക്കാവുന്ന ഒന്നല്ല ഞങ്ങൾക്ക് ജയരാജേട്ടൻ’

  സ്വന്തംലേഖകൻ കണ്ണൂർ : കണ്ണൂർ സിപിഎമ്മിലെ വിഭാഗീയതയുമായി ബന്ധപ്പെട്ട് കണ്ണൂർ തളിപ്പറമ്പിൽ പി.ജയരാജനെ പുകഴ്ത്തി ഫ്‌ളെക്‌സ് ബോർഡ്. പാർട്ടി ശക്തികേന്ദ്രമായ തളിപ്പറമ്പ് മാന്ധംകുണ്ടിലാണ് ഫ്‌ളെക്‌സ് പ്രത്യക്ഷപ്പെട്ടത്. ‘ഈ ഇടങ്കയ്യനാൽ ചുവന്ന കാവിക്കോട്ടകളും പച്ചക്കോട്ടകളും ഒരുപാടുണ്ട് ഇങ്ങ് കണ്ണൂരിൽ… വാക്കുകൊണ്ടോ കവിത കൊണ്ടോ പ്രകീർത്തിച്ച് തീർക്കാവുന്ന ഒന്നല്ല ഞങ്ങൾക്ക് ജയരാജേട്ടൻ’ എന്നാണ് ഫ്‌ളക്‌സിൽ കുറിച്ചിരിക്കുന്നത്. യുവത്വമാണ് നാടിന്റെ സ്വപ്‌നവും പ്രതീക്ഷയും. നിങ്ങൾ തളർന്നു പോയാൽ ഇവിടെ സാമൂഹ്യവിരുദ്ധർ തഴച്ചുവളരും. എല്ലാ കെടുതികൾക്കും മീതെ നാടിന്റെ വിളക്കായ് എന്നും സൂര്യശോഭ പോലെ ജ്വലിച്ചു നിൽക്കാനാവണമെന്നും ഫ്‌ളെക്‌സിൽ […]

പീരുമേട് കസ്റ്റഡി മരണം : എസ് പിയുടെ അറിവോടെ ;എല്ലാം നിയന്ത്രിച്ചത് എസ് പി നേരിട്ട് :സിപിഐ ; തന്റെ പരാതി എസ്പി വളച്ചൊടിച്ചു പഞ്ചായത്ത് മെമ്പർ

സ്വന്തം ലേഖകൻ നെടുങ്കണ്ടം : പീരുമേട് സബ്ജയിലിൽ റിമാൻഡിലിരുന്ന പ്രതി മരിച്ച സംഭവത്തിൽ എസ്പിയുടെ പങ്ക് ഗൗരവമായി കാണണമെന്ന് സിപിഐ ഇടുക്കി ജില്ലാസെക്രട്ടറി കെ.കെ ശിവരാമൻ.എസ്പിയുടെ അറിവോടെയും നേരിട്ടുള്ള നിയന്ത്രണത്തിലുമല്ലാതെ ഇത്ര ക്രൂരമായ മർദ്ദനമുറകൾ ഉണ്ടാവില്ല.എസ്പിയെ മാറ്റിനിർത്തി അന്വേഷിക്കണമെന്ന് ശിവരാമൻ വ്യക്തമാക്കി.അതേസമയം രാജ്കുമാറിനെതിരെ പരാതി നൽകിയ യുവതി തന്റെ പരാതി എസ്പി വളച്ചെടിച്ചതായി പറയുന്നു.നാട്ടുകാർ രാജ്കുമാറിനെ മർദ്ദിച്ചെന്ന് പരാതി നൽകിയില്ലെന്ന് പഞ്ചായത്ത് മെമ്പർക്കൂടിയായ ആലീസ് പറഞ്ഞു.നാട്ടുകാരെ പഴിചാരി പോലീസ് രക്ഷപ്പെടാൻ ശ്രമിക്കുന്നു. എന്ത് വിലകൊടുത്തും പോലീസിന്റെ കള്ളക്കളികൾ പുറത്തുകൊണ്ടുവരുമെന്ന് ആലീസ് വ്യക്തമാക്കി.കസ്റ്റഡിമരണ ക്കേസിൽ ദൃക്സാക്ഷിയാണ് […]

ഞൊട്ടാഞൊടിയന് പൊന്നും വില ; സൂപ്പർമാർക്കറ്റിൽ സൂപ്പർ താരം

സ്വന്തം ലേഖിക തിരുവനന്തപുരം: നമ്മുടെ നാട്ടിൻ പുറത്തെ പറമ്പുകളിൽ സുലഭമായി ലഭിച്ചിരുന്ന ഒരു പഴമായിരുന്നു ഞൊട്ടാഞൊടിയൻ. തെക്കൻ കേരളത്തിൽ ഞൊട്ടാഞൊടിയനാണെങ്കിൽ വടക്ക് ഇത് മൊട്ടാംബ്ലിയാണ്. പല വകഭേദങ്ങളിൽ, പല പേരുകളിൽ അറിയപ്പെടുന്ന ഒരു കാട്ടുപഴം എന്നാൽ ഇപ്പോൾ സൂപ്പർമാർക്കറ്റുകളിൽ താരമാണ്. പൊന്നുംവില നൽകാതെ ഈ പഴം ഇപ്പോൾ വാങ്ങാൻ സാധിക്കില്ല.എന്നാൽ ഇതിന്റെ ഔഷധഗുണങ്ങളെക്കുറിച്ചൊന്നും മലയാളികൾക്കറിയില്ല. പക്ഷെ അത് വ്യക്തമായി മനസിലാക്കിയ ഇടങ്ങളിൽ അതിന് ആവശ്യക്കാർ ഏറെയാണെന്ന് മാത്രമല്ല, പൊന്നും വിലയും നൽകണം. സെൻട്രൽ ജപ്പാന്റെ ഭാഗമായ നഗോയ എന്ന പട്ടണത്തിനടുത്ത് ഇച്ചിണോമിയ എന്ന സ്ഥലത്തെ […]

രാഹുൽ ഗാന്ധി വയനാട്ടിലേക്ക് ; ബന്ദിപൂർ രാത്രി യാത്രയ്ക്ക് പരിഹാരമുണ്ടാകും

സ്വന്തം ലേഖകൻ ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷനെന്ന നിലയിലെ ദൈനംദിന ചുമതലകളിൽ നിന്ന് വിട്ടുനിൽക്കുന്ന രാഹുൽ ഗാന്ധി ആഗസ്റ്റിൽ സ്വന്തം മണ്ഡലമായ വയനാട്ടിലെത്തും. തീയതി തീരുമാനിച്ചിട്ടില്ല. മണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്‌നങ്ങളും വികസന പ്രശ്‌നങ്ങളും നേരിൽ മനസിലാക്കാനാണ് സന്ദർശനം. ഇന്നലെ ഡൽഹിയിൽ ചേർന്ന കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ നേതാക്കളുടെ യോഗത്തിൽ രാഹുൽ പങ്കെടുത്തു.പാർലമെന്റ് സമ്മേളനം ജൂലായ് അവസാനത്തോടെ അവസാനിച്ച ശേഷം ആഗസ്റ്റിൽ എത്തുന്ന രാഹുൽ നാലു ദിവസമെങ്കിലും മണ്ഡലത്തിൽ തങ്ങുമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി എൻ. സുബ്രമണ്യൻ പറഞ്ഞു. ഇന്നലത്തെ യോഗത്തിൽ മണ്ഡലത്തിലെ നിരവധി പ്രശ്നങ്ങൾ […]

രാജ് കുമാറിനെ ഇടിച്ച് കൊന്നതു തന്നെ ; കസ്റ്റഡി മരണം സ്ഥിരീകരിച്ച് ക്രൈബ്രാഞ്ച്

സ്വന്തം ലേഖിക ഇടുക്കി: പീരുമേട് സബ് ജയിലിൽ റിമാൻഡിലിരിക്കെ സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി രാജ്കുമാർ മരിച്ച സംഭവത്തിൽ കസ്റ്റഡി മർദ്ദനം ഉണ്ടായിട്ടുണ്ടെന്ന് സ്ഥിരീകരിച്ച് ക്രൈംബ്രാഞ്ച്. നെടുങ്കണ്ടം സ്റ്റേഷനിലെ കസ്റ്റഡി അന്യായമെന്ന് ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം കണ്ടെത്തി. സ്റ്റേഷൻ രേഖകളും സിസിടിവി ദൃശ്യങ്ങളും സംഘം പരിശോധിച്ചു. കേസിൽ അന്വേഷണസംഘം ശാസ്ത്രീയ പരിശോധനകൾ ഇന്ന് തുടങ്ങും. പ്രത്യേക സംഘം മൂന്നായി തിരിഞ്ഞായിരിക്കും അന്വേഷണം നടത്തുക.ഇതിനിടെ, സംഭവത്തിൽ പൊലീസുകാർക്ക് ഗുരുതര വീഴ്ച പറ്റിയെന്നതിന് കൂടുതൽ തെളിവുകൾ പുറത്ത് വന്നു. കോട്ടയം മെഡിക്കൽ കോളേജിൽ ഡോക്ടർമാർക്ക് വീഴ്ച പറ്റിയെന്നും […]