ഏട്ട് മൂത്ത് എസ്.ഐ ആയ ശിവശങ്കരന് സർക്കാർ സുരക്ഷ..! പഠിച്ച് പാസായി ഐ.പി.എസ് എടുത്ത ജേക്കബ് തോമസിനു ചവിട്ടും കുത്തും; ഇത് പിണറായി സർക്കാർ പോളിസി; ശിവശങ്കരനെ സർക്കാർ പൊതിഞ്ഞു പിടിക്കുന്നത് എന്തിന്

ഏട്ട് മൂത്ത് എസ്.ഐ ആയ ശിവശങ്കരന് സർക്കാർ സുരക്ഷ..! പഠിച്ച് പാസായി ഐ.പി.എസ് എടുത്ത ജേക്കബ് തോമസിനു ചവിട്ടും കുത്തും; ഇത് പിണറായി സർക്കാർ പോളിസി; ശിവശങ്കരനെ സർക്കാർ പൊതിഞ്ഞു പിടിക്കുന്നത് എന്തിന്

Spread the love

തേർഡ് ഐ ബ്യൂറോ

കൊച്ചി: ഏട്ടു മൂത്ത് എസ്.ഐ ആയതെന്നത് പഴയ ഒരു പ്രയോഗമാണ്. കാലം ഏറെക്കഴിഞ്ഞിട്ടും തനി സ്വഭാവം മാറ്റാത്ത ചില പൊലീസ് ഉദ്യോഗസ്ഥരെപ്പറ്റി പറഞ്ഞിരുന്നതായിരുന്നു ഇത്. ഇത് തന്നെയാണ് ഐ.ടി സെക്രട്ടറിയും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുമായ ശിവശങ്കരനെപ്പറ്റിയും പറയാനുള്ളത്. നേരിട്ട് ഐ.എ.എസും സിവിൽ സർവീസും പാസായ മിടുമുടുക്കൻമാർ നിൽക്കുമ്പോഴാണ്, 28 വർഷം നീണ്ട സർവീസിനിടയിൽ പ്രമോഷനോടെ ഐ.എസ്.എസ് നേടിയ ശിവശങ്കരൻ ഐ.ടി സെക്രട്ടറിയും മുഖ്യമന്ത്രിയുടെ സെക്രട്ടറിയുമായി എത്തുന്നത്.

പിണറായി വിജയൻ സർക്കാർ അധികാരത്തിൽ എത്തിയപ്പോൾ മുഖ്യമന്ത്രിയുടെ വിശ്വസ്തനായ ഉദ്യോഗസ്ഥനായിരുന്നു ജേക്കബ് തോമസ് ഐപിഎസ്. സർക്കാർ അധികാരത്തിൽ എത്തിയപ്പോൾ ജേക്കബ് തോമസായിരുന്നു വിജിലൻസ് മേധാവി. ഇദ്ദേഹത്തിന്റെ നീക്കങ്ങൾ ഓരോന്നു പ്രതിപക്ഷത്തെയും, അഴിമതിക്കാരായ ഉദ്യോഗസ്ഥരെയും വിറപ്പിക്കുന്നതായിരുന്നു. എവിടെയും കയറി കൈക്കൂലിക്കാരായ ഉദ്യോഗസ്ഥ സംഘത്തെ പിടികൂടുന്നതിൽ വരെയെത്തി കാര്യങ്ങൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടെയാണ് മന്ത്രി ഇ.പി ജയരാജൻ വിവാദം എത്തിയതും ജേക്കബ് തോമസ് വിവാദമായ നിലപാട് സ്വീകരിച്ചതും. ഇതേ തുടർന്നു ജേക്കബ് തോമസിനു വിജിലൻസിൽ നിന്നും പുറത്തേയ്ക്കുള്ള വഴി കാട്ടുകയായിരുന്നു പിണറായി. ഇതിനു ശേഷം പിണറായി വിജയനെ വിമർശിച്ചു രംഗത്ത് എത്തിയ ജേക്കബ് തോമസിനെ കാത്തിരുന്നത് നടപടികളുടെ വേലിയേറ്റമായിരുന്നു.

ജേക്കബ് തോമസിനെ വിജിലൻസ് മേധാവി സ്ഥാനത്തു നിന്നും നീക്കി, അപ്രധാനമായ തസ്തികയിൽ ഇരുത്തി. ഇത് കൂടാതെയാണ് ജേക്കബ് തോമസിനെതിരെ പരാതി ലഭിച്ചത്. അനുവാദമില്ലാതെ പുസ്തകം എഴുതി, അനധികൃതമായി സ്വത്ത് സമ്പാദിച്ചു തുടങ്ങിയ വകുപ്പുകൾ കൂടി ചുമത്തി മാസങ്ങളോളം ഇദ്ദേഹത്തെ സസ്‌പെൻഷനിൽ നിർത്തി. ട്രൈബ്യൂണലിൽ പോയ ഇദ്ദേഹം അനുകൂല വിധി വാങ്ങി സർവീസ് തിരികെ കയറി.

പക്ഷേ ആ സമയത്ത് എല്ലാം ഇദ്ദേഹത്തെ കാത്തിരുന്നത് അച്ചടക്ക നടപടികളായിരുന്നു. ഇതിനെല്ലാം ശേഷം അർഹതപ്പെട്ട ആനുകൂല്യം പോലും ലഭിക്കാതെ സർവീസിൽ നിന്നും പുറത്തു പോരേണ്ട ഗതികേടാണ് ജേക്കബ് തോമസിന് ഉണ്ടായത്.

എന്നാൽ, മുഖ്യമന്ത്രിയുടെ തോളിൽ കയ്യിട്ട് സ്വർണ്ണക്കടത്ത് സംഘങ്ങൾക്കു സഹായം ചെയ്തു നൽകിയ ശിവശങ്കരനെ അവസാനം വരെ സംരക്ഷിച്ചു നിർത്താനാണ് മുഖ്യമന്ത്രി തയ്യാറായത് എന്നതാണ് ഏരെ രസകരം. ആദ്യം സ്പ്രിങ്‌ളർ വിവാദവും തുടർന്നു പ്രൈസ് വാട്ടർ ഹൗസ് കൂപ്പർ വിവാദവും ഉണ്ടായപ്പോൾ മുഖ്യമന്ത്രി ശിവശങ്കരനെ സംരക്ഷിച്ചു നിർത്തിയിരിക്കുകയായിരുന്നു. ഈ സാഹചര്യത്തിൽ ശിവശങ്കരന്റെ ഫ്‌ളാറ്റിൽ റെയിഡ് കൂടി നടന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി ആകെ പ്രതിക്കൂട്ടിലായിരിക്കുകയാണ്.

ഈ സാഹചര്യത്തിൽ ശിവശങ്കരനെ സസ്‌പെന്റെ ചെയ്യാതെ ഇനി സർക്കാരിനു പിടിച്ചു നിൽക്കാൻ സാധിക്കില്ലെന്നു ഏതാണ്ട് ഉറപ്പായിട്ടുണ്ട്.