മണർകാട്ടെ ചീട്ടുകളി സംഘത്തിൽ നിന്നും രക്ഷപെട്ട് ബ്ലേഡ് മാഫിയ സംഘത്തലവൻ: ചീട്ടുകളിയ്ക്കു വേണ്ട ക്രമീകരണങ്ങൾ എല്ലാം ഒരുക്കി നൽകിയിട്ടും വമ്പൻ പൊലീസിന്റെ പിടിയിൽ നിന്നും വഴുതി; ചീട്ടുകളി കളമൊരുക്കിയ വമ്പനെതിരെ കേസില്ല

മണർകാട്ടെ ചീട്ടുകളി സംഘത്തിൽ നിന്നും രക്ഷപെട്ട് ബ്ലേഡ് മാഫിയ സംഘത്തലവൻ: ചീട്ടുകളിയ്ക്കു വേണ്ട ക്രമീകരണങ്ങൾ എല്ലാം ഒരുക്കി നൽകിയിട്ടും വമ്പൻ പൊലീസിന്റെ പിടിയിൽ നിന്നും വഴുതി; ചീട്ടുകളി കളമൊരുക്കിയ വമ്പനെതിരെ കേസില്ല

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: മണർകാട് നാലു മണിക്കാറ്റിനു സമീപം വാടകയ്ക്ക് എടുത്ത വീട് കേന്ദ്രീകരിച്ചു ചീട്ടുകളി നടത്തിയ സംഭവത്തിൽ വീട് വാടകയ്ക്ക് എടുക്കുകയും, ചീട്ടുകളിയ്ക്കു വേണ്ട ഒത്താശ നടത്തുകയും ചെയ്ത മണർകാട് മാലം സ്വദേശിയായ ബ്ലേഡ് മാഫിയ സംഘത്തലവനെതിരെ പൊലീസ് നടപടികളില്ല. ചീട്ടുകളി കളത്തിൽ നിന്നും അഞ്ചു ലക്ഷം രൂപ വരെ പ്രതിദിനം സമ്പാദിച്ചിരുന്ന മാലം സ്വദേശിയായ ഈ മാഫിയ തലവന്റെ നേതൃത്വത്തിലാണ് ചീട്ടുകളി നടന്നിരുന്നതെന്നു കണ്ടെത്തിയിട്ടും യാതൊരു വിധ നടപടിയും അധികൃതർ സ്വീകരിച്ചിട്ടില്ല.

ശനിയാഴ്ച വൈകിട്ട് ഏഴു മണി മുതൽ രാത്രി ഒൻപത് മണി വരെ നീണ്ടു നിന്ന റെയിഡിനൊടുവിലാണ് മണർകാട് മാലത്തു നിന്നും 17 ലക്ഷത്തോളം രൂപയുമായി 43 പേരെ ചീട്ടുകളിയ്ക്കിടെ പൊലീസ് സംഘം പിടികൂടിയത്. സാധാരണ നിലയിൽ ചീട്ടുകളി പിടിക്കുമ്പോൾ ചീട്ടുകളിയ്ക്കു അവസരം ഒരുക്കി നൽകിയ കെട്ടിടത്തിന്റെ ഉടമയെയും പ്രതിയാക്കേണ്ടതാണ്. എന്നാൽ, ഇവിടെ ഇത് ഉണ്ടായിട്ടില്ലെന്നാണ് സൂചന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെട്ടിടം വാടകയ്ക്ക് എടുക്കുകയോ, കെട്ടിടത്തിന്റെ ഉടമസ്ഥാനവകാശം ഉള്ളതോ ആയ ആളുടെ പേരിലും സാധാരണ ഗതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്യാറുണ്ട്. എന്നാൽ, ഇവിടെ ഇതുവരെയും മാലം സ്വദേശിയായ ഈ ബ്ലേഡ് മാഫിയ സംഘത്തലവനെതിരെ കേസെടുത്തിട്ടില്ല. പൊലീസ് ഈ കാര്യത്തിൽ അലംഭാവം കാട്ടുകയാണ് എന്നാണ് ലഭിക്കുന്ന വിവരം.

കുട്ടിക്കാനത്തും ജില്ലയുടെ വിവിധ ഇടങ്ങളിലുമായി ഏഴു ചീട്ടുകളി ക്ലബുകളാണ് ഈ ബ്ലേഡ് – ഗുണ്ടാ മാഫിയ സംഘത്തലവന് ഉള്ളത്. കഴിഞ്ഞ ദിവസം മണർകാട് പൊലീസ് റെയ്ഡ് ചെയ്തു പിടികൂടിയ ചീട്ടുകളി കളം നേരത്തെ തമിഴ്‌നാട്ടിലെ കമ്പത്താണ് നടത്തിയിരുന്നത്. ഇവിടെ പ്രാദേശികമായുണ്ടായ പ്രശ്‌നങ്ങളെ തുടർന്നു ഇവർ ചീട്ടുകളി കളം അതേപടി പറിച്ചു നടുകയായിരുന്നു.