സർക്കാർ ജീവനക്കാർ പാടത്തേയ്ക്ക്: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി എൻ.ജി.ഒ യൂണിയൻ പാടത്ത് വിത്തു വിതച്ചു; വിതച്ചത് മരങ്ങാട്ടുപള്ളി ആണ്ടൂർ അമ്പലപ്പാടത്ത്

സർക്കാർ ജീവനക്കാർ പാടത്തേയ്ക്ക്: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി എൻ.ജി.ഒ യൂണിയൻ പാടത്ത് വിത്തു വിതച്ചു; വിതച്ചത് മരങ്ങാട്ടുപള്ളി ആണ്ടൂർ അമ്പലപ്പാടത്ത്

തേർഡ് ഐ ബ്യൂറോ

കോട്ടയം: സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുമായി സഹകരിച്ച് എൻ.ജി.ഒ യൂണിയൻ പ്രവർത്തകരും പാടത്തിറങ്ങുന്നു.

കേരള എൻ ജിഒ യൂണിയനും സർക്കാർ നിലപാടിനൊപ്പം ആഫീസ് പരിസരങ്ങളിൽ പച്ചക്കറി കൃഷി ഏറ്റെടുക്കുകയും ജീവനക്കാർക്ക് പച്ചക്കറി തൈകളും വിത്തുകളും വിതരണം ചെയ്യുകയും ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലയിലെ എരിയാ കമ്മറ്റികളും സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പച്ചക്കറി കൃഷി ഏറ്റെടുത്തിട്ടുണ്ട്. ഇതിന്റെ ഭാഗമായി പാല ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ ഏതാണ്ട് അഞ്ചേക്കറോളം തരിശു പാടം കൃഷി ചെയ്യാൻ ഏറ്റെടുത്തത്.

മരങ്ങാട്ടുപള്ളി ആണ്ടൂർ അമ്പലപ്പാടത്ത് എൻ.ജി.ഒ യൂണിയൻ നേതൃത്വത്തിൽ ആരംഭിച്ച നെൽകൃഷി സി.പി.എം ജില്ലാ സെക്രട്ടറി വി എൻ വാസവൻ വിത്തു വിതച്ച് ഉത്ഘാടനം ചെയ്തു.

യൂണിയൻ ജനറൽ സെക്രട്ടറി റ്റി സി മാത്തുക്കുട്ടി, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ദിവാകരൻ, യൂണിയൻ സംസ്ഥാന സെക്രട്ടറി
യേറ്റംഗം സീമ എസ് നായർ, ജില്ലാ സെക്രട്ടറി ഉദയൻ വി കെ, ജില്ലാ പ്രസിഡന്റ് കെ.ആർ അനിൽകുമാർ, ജില്ലാ സെക്രട്ടറിയേറ്റംഗം ജെ അശോക് കുമാർ, മീനച്ചിൽ ഏരിയ സെക്രട്ടറി വി വി വിമൽകുമാർ, ഏരിയ പ്രസിഡന്റ് സന്തോഷ് കുമാർ ജി തുടങ്ങിയ യൂണിയൻ നേതാക്കൾ, പാടശേഖരസമിതി പ്രസിഡന്റ് ജോയി സിറിയക് എന്നിവർ പങ്കെടുത്തു.