നാട്ടകം കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തിൽ ഡി.വൈ.എഫ്.ഐ ഫാൻ നൽകി

നാട്ടകം കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തിൽ ഡി.വൈ.എഫ്.ഐ ഫാൻ നൽകി

തേർഡ് ഐ ബ്യൂറോ

നാട്ടകം: നാട്ടകം പോളിടെക്‌നിക് വനിതാ ഹോസ്റ്റലിലെ കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തിൽ ഫാൻ നൽകി ഡി.വൈ.എഫ്.ഐ പ്രവർത്തകർ. കൊവിഡ് സെന്റർ പ്രവർത്തനം ആരംഭിച്ചപ്പോൾ മുതൽ തന്നെ ഇവിടുത്തെ ജീവനക്കാർ പി.പി.ഇ കിറ്റ് ധരിക്കുന്നതിനുള്ള ധോണിംങ് റൂമിൽ ഫാൻ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.

എന്നാൽ, ദിവസങ്ങൾ കഴിഞ്ഞിട്ടും അധികൃതർ ഇത് അനുവദിച്ചിരുന്നില്ല. ഇത് ലഭിക്കാതെ വന്നതിനെ തുടർന്നു കഴിഞ്ഞ ദിവസം ഇവിടെ എത്തിയ ഡി.വൈ.എഫ്.ഐ മേഖലാ കമ്മിറ്റി ഭാരവാഹികളോടു ജീവനക്കാർ വിവരം പറയുകയായിരുന്നു. ഇതേ തുടർന്നാണ് പ്രവർത്തകർ ഫാൻ എത്തിച്ചു നൽകിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രാഥമിക ചികിത്സാ കേന്ദ്രത്തിലെ സിസ്റ്റർമാരായ രാജി, സജീഷ എന്നിവർ ചേർന്നു ഫാൻ ഏറ്റുവാങ്ങി. ഡി.വൈ.എഫ്.ഐ നാട്ടകം മേഖല കമ്മിറ്റി സെക്രട്ടറി ആന്റണി നോമി മാത്യു,  പ്രസിഡന്റ്  ജിഷ്ണു കെ.സജി എന്നിവർ ചേർന്നാണ് ഫാൻ വിതരണം ചെയ്തത്.