ശാസ്ത്രി റോഡിൽ ലൈസൻസടക്കം യാതൊരു രേഖയുമില്ലാതെ  ആഡംബര തട്ടുകട: മാലിന്യം ഒഴുക്കുന്നത് നടുറോഡിൽ ; നേരം പുലർന്നാൽ വേസ്റ്റ് കാരണം റോഡിലൂടെ നടക്കാൻ  സാധിക്കില്ലെന്ന് പരിസരവാസികൾ;  നാട്ടുകാർ രേഖാമൂലം പരാതിപ്പെട്ടിട്ടം നടപടി എടുക്കാതെ നഗരസഭ; പിന്നിൽ കൈക്കൂലിയെന്ന് ആരോപണം

ശാസ്ത്രി റോഡിൽ ലൈസൻസടക്കം യാതൊരു രേഖയുമില്ലാതെ ആഡംബര തട്ടുകട: മാലിന്യം ഒഴുക്കുന്നത് നടുറോഡിൽ ; നേരം പുലർന്നാൽ വേസ്റ്റ് കാരണം റോഡിലൂടെ നടക്കാൻ സാധിക്കില്ലെന്ന് പരിസരവാസികൾ; നാട്ടുകാർ രേഖാമൂലം പരാതിപ്പെട്ടിട്ടം നടപടി എടുക്കാതെ നഗരസഭ; പിന്നിൽ കൈക്കൂലിയെന്ന് ആരോപണം

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: ശാസ്ത്രി റോഡിൽ ലൈസൻസടക്കം യാതൊരു രേഖയുമില്ലാതെ   ആഡംബര തട്ടുകട  പ്രവർത്തിക്കുന്നത് ഉദ്യോഗസ്ഥരും, കൗൺസിലർമാരും വൻതുക കൈക്കുലി വാങ്ങിയെന്ന് ആരോപണം. കൊവിഡിനെ തുടർന്നു ഹോട്ടൽ മേഖല വൻ പ്രതിസന്ധി നേരിടുമ്പോഴാണ് യാതൊരു രേഖയുമില്ലാതെ അനധികൃതമായി   ശാസ്ത്രി റോഡിൽ പാർക്കിനു മുൻപിലായി ആഡംബര തട്ടുകട  പ്രവർത്തിക്കുന്നത്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയോ, നഗരസഭയുടെയോ അനുമതിയില്ലാതെയാണ് തോന്നും പടി തട്ടുകട ശാസ്ത്രി റോഡിൽ പ്രവർത്തിക്കുന്നത്.

കൊവിഡ് കാലത്തിനു മുൻപു തന്നെ ഈ തട്ടുകട ശാസ്ത്രി റോഡിൽ പാർക്കിനു മുന്നിൽ പ്രവർത്തനം ആരംഭിച്ചിരുന്നു.  തട്ടുകടയിൽ നിന്നും മലിനജലവും, മാലിന്യവും അടക്കം റോഡിലേക്ക് ഒഴുക്കുന്നതായി നാട്ടുകാരും പ്രദേശത്തെ ഫ്‌ളാറ്റിൽ താമസിക്കുന്നവരും പരാതിപ്പെട്ടിരുന്നു. ഇതേ തുടർന്നു, തേർഡ് ഐ ന്യൂസ് ലൈവ് നടത്തിയ അന്വേഷണത്തിലാണ് ഇവർക്കു ലൈസൻസില്ലെന്ന പ്രാഥമിക വിവരം ലഭിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്നു, തേർഡ് ഐ ന്യൂസ് ലൈവ് നഗരസഭയിൽ വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകി. ഈ അപേക്ഷയിൽ നഗരസഭ ആരോഗ്യ വിഭാഗമാണ് ശാസ്ത്രി റോഡരികിൽ പാർക്കിനു മുന്നിൽ പ്രവർത്തിക്കുന്ന തട്ടുകടയ്ക്കു ലൈസൻസില്ലെന്നു വ്യക്തമാക്കി മറുപടി നൽകിയത്. എന്നാൽ, ഇതിനിടെ കൊവിഡ് കാലം എത്തിയതോടെ തട്ടുകട അടച്ചു .

ഇതിനു ശേഷം കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതോടെ തട്ടുകട വീണ്ടും തുറന്നു പ്രവർത്തിക്കാൻ ആരംഭിച്ചത്. ഈ സാഹചര്യത്തിൽ നഗരസഭയിലെ ഒരു വിഭാഗം ജീവനക്കാരും കൗൺസിലർമാരും കൈക്കൂലി വാങ്ങി തട്ടുകട തുറന്ന് പ്രവർത്തിക്കാൻ അനധികൃത അനുമതി നല്കിയതാണെന്നും അടിയന്തിര നടപടി ഉണ്ടായില്ലങ്കിൽ ശക്തതമായ പ്രതിഷേധം ഉണ്ടാകുമെന്നും പരിസരവാസികൾ തേർഡ് ഐയോട് പറഞ്ഞു.