ടൊയോട്ടയുടെ റെയ്‌സ് കോംപാക്ട് എസ്.യു.വി പിറന്നു ; വില 10. 94 ലക്ഷം മുതൽ 13.42 ലക്ഷം വരെ

ടൊയോട്ടയുടെ റെയ്‌സ് കോംപാക്ട് എസ്.യു.വി പിറന്നു ; വില 10. 94 ലക്ഷം മുതൽ 13.42 ലക്ഷം വരെ

Spread the love

കൊച്ചി : കോംപാക്ട് എസ്.യു.വി വാഹനശ്രേണിയിലെ സാന്നിധ്യമാകാൻ ടൊയോട്ട റെയ്‌സ് അവതരിപ്പിച്ചു. ദെയ്ഹാസ്തു ഡി.എൻ.ജി.എ പ്ലാറ്റ്‌ഫോമിൽ നിർമിച്ചിരിക്കുന്ന ടൊയോട്ട റെയ്‌സിന് 10.94 ലക്ഷം രൂപ മുതൽ 13.42 ലക്ഷം രൂപ വരെ വില വരും.

ടോക്യോ മോട്ടോർ ഷോയിൽ ദെയ്ഹാസ്തു അവതരിപ്പിച്ച റോക്കി എന്ന മോഡലിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് റെയ്‌സ് വരുന്നത്. 3995 എം.എം നീളവും 1695 എം.എം വീതിയും 1620 എം.എം ഉയരവുമാണ് ടൊയോട്ട റെയ്‌സിനുള്ളത്. ഏറെ ആകർഷമുള്ള ഡിസൈനാണ് ഈ വാഹനത്തിലുള്ളത്. ഗ്രില്ലിന്റെ അഭാവം നിഴലിക്കുന്ന മുഖമാണ് റെയ്‌സിന്റേത്. നീളമുള്ള ഹെഡ്‌ലാമ്പ്, ഇതിന് മുകളിലായി എൽ.ഇ.ഡി ഡി.ആർ.എൽ, വലിയ എയർഡാമും, മസ്‌കുലർ ബമ്പർ എന്നിവയാണ് മുന്നിലുള്ളത്.

17 ഇഞ്ച് അലോയി വീലുകളും പ്ലാസ്റ്റിക് വീൽ ആർച്ചും കറുപ്പിലൊരുങ്ങിയ പില്ലറുകളുമാണ് വശങ്ങളിലുള്ള ആകർഷത. കുത്തനെയുള്ള പിൻവശമാണ് റെയ്‌സിൽ. ഫൈബർ സ്ട്രിപ്പിൽ ബന്ധിപ്പിച്ചിരിക്കുന്ന ടെയിൽ ലൈറ്റുകൾ, പ്ലാസ്റ്റിക് ക്ലാഡിങ്ങുകളുള്ള ഡ്യുവൽ ടോൺ ബമ്പർ ഷാർക്ക് ഫിൻ ആന്റിന തുടങ്ങിയവ പിൻവശത്തെ ആകർഷകമാക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രീമിയം ലുക്കിലുള്ള ഇന്റീരിയറായിരിക്കും റെയ്‌സിന്റേത്. ഒമ്പത് ഇഞ്ച് ടച്ച് സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, കോക്പിറ്റ് മാതൃകയിലുള്ള സെന്റർ കൺസോൾ, ത്രീ സ്‌പോക്ക് മൾട്ടി ഫങ്ഷൻ സ്റ്റീയറിങ് വീൽ, ക്രോമിയം ബിട്ടുകൾ നൽകിയുള്ള ഡാഷ്‌ബോർഡ് എന്നിവയാണ് ഇന്റീരിയറിലുള്ളത്.

എട്ട് നിറങ്ങളിലും മൂന്ന് ഡ്യുവൽ ടോൺ ഓപ്ഷനിലുമാണ് റെയ്‌സ് പുറത്തിറങ്ങുന്നത്. X,XZ,G,Z എന്നീ നാല് വേരിയന്റുകളിൽ ടു വീൽ ട്രൈവ്, ഫോർ വീൽ പതിപ്പുകളിൽ ഈ വാഹനമെത്തും. ക്രാഷ് അവോയിഡൻസ് ബ്രേക്കിങ് ഫങ്ഷൻ ഉൾപ്പെടെ ആധുനിക സുരക്ഷാ സംവിധാനങ്ങൾ റെയ്‌സിലുണ്ട്.

1.0 ലിറ്റർ ത്രീ സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എൻജിനായിരിക്കും വാഹനത്തിന് കരുത്തേകുക. 98 ബിഎച്ച്പി പവറും 140.2 എൻഎം ടോർക്കുമേകുന്നതായിരിക്കും ഈ എൻജിൻ. 6 സ്പീഡ് മാനുവൽ, സിവിടി ആയിരിക്കും ട്രാൻസ്മിഷൻ.