ചെരുപ്പും പഴ്സും പാലത്തില്‍ ഉപേക്ഷിച്ച നിലയില്‍; യുവതി പമ്പാനദിയില്‍ ചാടിയെന്ന് വഴിയാത്രക്കാർ

ചെരുപ്പും പഴ്സും പാലത്തില്‍ ഉപേക്ഷിച്ച നിലയില്‍; യുവതി പമ്പാനദിയില്‍ ചാടിയെന്ന് വഴിയാത്രക്കാർ

സ്വന്തം ലേഖിക

റാന്നി: പാലത്തില്‍ നിന്ന് സ്ത്രീ പമ്പാനദിയിലേക്ക് ചാടിയെന്ന് സംശയം.

ചെരുപ്പും പഴ്സും പാലത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.
അടൂര്‍ തുവയൂര്‍ മണക്കാല കളവേലില്‍ ലക്ഷ്മി (48) എന്നാണ് പഴ്സില്‍ നിന്ന് പൊലീസിന് ലഭിച്ച വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റാന്നി വലിയപാലത്തില്‍ നിന്നും സ്ത്രീ പമ്പാനദിയിലേക്കു ചാടിയെന്നാണ് സംശയിക്കുന്നത്. തിങ്കളാഴ്ച വൈകുന്നേരം വരെ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഞായറാഴ്ച രാത്രി ഒൻപതരയോടെയാണ് സംഭവം.

പാലത്തില്‍ നിന്ന് സ്ത്രീ ചാടുന്നത് വഴിയാത്രക്കാരാണ് കണ്ടത്. പൊലീസിൻ്റെ അന്വേഷണത്തില്‍ ലക്ഷ്മി ഞായറാഴ്ച രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങിയതായി അറിയാന്‍ കഴിഞ്ഞു. ഫയര്‍ഫോഴ്സിന്റെ പത്തനംതിട്ടയില്‍ നിന്നുള്ള സ്കൂബ ടീമും റാന്നി യൂണിറ്റും തിങ്കളാഴ്ച്ച വൈകുന്നേരം 6.30 വരെ തെരച്ചില്‍ നടത്തി.