അമ്മ മൊബൈൽ ഫോൺ ഉപയോഗം വിലക്കി; കോട്ടയം കുമ്മണ്ണൂരിൽ പതിനൊന്നു വയസുകാരൻ വീടിനുള്ളിൽ തൂങ്ങി മരിച്ചു; മൊബൈൽ ഉപയോഗം വിലക്കിയതിൻ്റെ പേരിൽ കോട്ടയത്ത് കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ മരിച്ചത് രണ്ട് കുട്ടികൾ
സ്വന്തം ലേഖകൻ
കോട്ടയം: സ്‌കൂളിൽ പോയി തിരികെ എത്തിയ കുട്ടിയുടെ കയ്യിൽ നിന്നും അമ്മ ഫോൺ വാങ്ങി വച്ചതിനെ തുടർന്നു 11 വയസുകാരൻ തൂങ്ങി മരിച്ചു.
കുമ്മണ്ണൂർ പറയ്ക്കാട്ട് രാജു സെബാസ്റ്റ്യൻ- സിനി ദമ്പതികളുടെ മകൻ സിയോൺ രാജുവാണ് വീടിനുള്ളിൽ തൂങ്ങി മരിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൂടല്ലൂർ സെന്റ് ജോസഫ് സ്‌കൂളിലെ വിദ്യാർത്ഥിയാണ് സിയോൺ. സ്‌കൂളിൽ പോയ ശേഷം തിരികെയെത്തിയിട്ടും ഏറെ നേരമായി ഫോൺ ഉപയോഗിച്ചുകൊണ്ടിരുന്ന സിയോണിൻ്റെ കൈയിൽ നിന്നും വീട്ടുകാർ ഫോൺ വാങ്ങി വച്ചു.
ഇതിൽ പിണങ്ങിയാണ് സിയോൺ മുറിക്കുള്ളിൽ കയറി വാതിലടച്ചത്.
പുറത്തുപോയ വീട്ടുകാർ തിരികെയെത്തി വിളിച്ചിട്ടും വാതിൽ തുറക്കാത്തതിനാൽ വാതിൽ തകർത്ത് അകത്തു കയറിയപ്പോഴാണ് കുട്ടിയെ ഷാളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിലെ കോവിഡ് ടെസ്റ്റിന് ശേഷം ഞായറാഴ്ച കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം ചെയ്യും. മൃതദേഹം കിടങ്ങൂരിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി.
കഴിഞ്ഞ മാസം കൂട്ടിക്കലിന് സമീപം മൊബൈൽ ഉപയോഗം അമ്മ വിലക്കിയതിൻ്റെ പേരിൽ 11 വയസുകാരൻ തൂങ്ങി മരിച്ചിരുന്നു.