മുൻ മിസ് കേരള ഉൾപ്പടെ മൂന്ന് പേർ വാഹനാപകടത്തിൽ മരിച്ച കേസ്; പഞ്ചനക്ഷത്ര വേശ്യാലയ സൗകര്യങ്ങളുള്ള കാര്‍ വനിതാ ഡോക്ടറുടേതെന്ന് സംശയം

മുൻ മിസ് കേരള ഉൾപ്പടെ മൂന്ന് പേർ വാഹനാപകടത്തിൽ മരിച്ച കേസ്; പഞ്ചനക്ഷത്ര വേശ്യാലയ സൗകര്യങ്ങളുള്ള കാര്‍ വനിതാ ഡോക്ടറുടേതെന്ന് സംശയം

Spread the love

സ്വന്തം ലേഖിക

കൊച്ചി: മുൻ മിസ് കേരള ഉൾപ്പടെ മൂന്ന് പേർ വാഹനാപകടത്തിൽ മരിച്ച കേസിലെ പഞ്ചനക്ഷത്ര വേശ്യാലയ സൗകര്യങ്ങളുള്ള കാര്‍ വനിതാ ഡോക്ടറുടേതെന്ന് സംശയം.

സൈജു തങ്കച്ചൻ്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വനിതാ ഡോക്ടറെ കുറിച്ച്‌ പറയുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പൊലീസ് നല്‍കിയിരിക്കുന്ന ഫോണ്‍ നമ്പറും പഞ്ചനക്ഷത്ര ഔഡിക്കാറിലെ ഉടമയുടേതായി കൊടുത്തിരിക്കുന്ന നമ്പറും ഒന്നാണ്. ഇതില്‍ നിന്നും രണ്ടു പേരും ഒന്നാണെന്ന നിഗമനത്തില്‍ എത്താം. അപ്പോഴും ദുരൂഹതകളും നിഗൂഡതകളും ഏറെയാണ്.

എന്നാല്‍ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പൊലീസ് ഔഡി കാറുടമയായി പറയുന്നത് ഫെബി ജോണിനെയാണ്. ഫെബി ജോണും സൈജുവും സുഹൃത്തുക്കളാണെന്നും കാക്കനാട് ഡിഎല്‍എഫ് ടവറിൻ്റെ പി ടവറില്‍ നടന്ന പാര്‍ട്ടിയില്‍ ആഷ് കളര്‍ ധരിച്ച്‌ കണ്ണാടി ഉപയോഗിക്കുന്ന സ്ത്രീ ഡോക്ടറാണ് എന്നും സൈജുവിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്.

സൈജു ലഹരി ഇടപാടുകളും ഇരകളുടെ ലഹരി ഉപയോഗവും മൊബൈലില്‍ റെക്കോര്‍ഡ് ചെയ്തു സൂക്ഷിച്ച്‌ ബ്ലാക്‌മെയില്‍ ചെയ്തതായും വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. ഈ ബ്ലാക് മെയില്‍ ചതി അറിയാവുന്നതു കൊണ്ടാണ് മോഡലുകള്‍ അതിവേഗതയില്‍ കാറില്‍ പാഞ്ഞത്. ഇതാണ് അപകടമായി മാറിയത്.

മോഡലുകളുടെ അപകടമരണക്കേസില്‍ അറസ്റ്റിലായ സൈജു തങ്കച്ചൻ്റെ ലഹരിപ്പാര്‍ട്ടിയുമായി ബന്ധപ്പെട്ട് കൊച്ചിയിലെ ഫ്ളാറ്റുകളില്‍ പൊലീസ് പരിശോധന നടന്നിരുന്നു. ലഹരിപാര്‍ട്ടികള്‍ നടന്നതായി വെളിപ്പെടുത്തിയ ഇന്‍ഫോ പാര്‍ക്കിന് സമീപത്തെ ഫ്ളാറ്റുകളിലാണ് പരിശോധന നടത്തിയത്. ലഹരിവസ്തുക്കള്‍ കണ്ടെത്താന്‍ വൈദഗ്ധ്യം ലഭിച്ച ഡോഗ് സ്‌ക്വാഡിൻ്റെ സഹായത്തോടെയായിരുന്നു പരിശോധന.

സൈജു തങ്കച്ചൻ്റെ മൊബൈല്‍ഫോണില്‍ നിന്നും ലഭിച്ച ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിലായിരുന്നു റെയ്ഡ് നടത്തിയത്. പൊലീസ് പരിശോധന നടത്തിയ ഫ്ളാറ്റുകളിലൊന്ന് സൈജു തങ്കച്ചൻ്റെതാണ്.