അഴിമതിയും കുറ്റകൃത്യങ്ങളും ഇല്ലാതാക്കാൻ ഏത് മാർഗ്ഗവും സ്വീകരിക്കും; നിലപാട് കടുപ്പിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

അഴിമതിയും കുറ്റകൃത്യങ്ങളും ഇല്ലാതാക്കാൻ ഏത് മാർഗ്ഗവും സ്വീകരിക്കും; നിലപാട് കടുപ്പിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

സ്വന്തം ലേഖകൻ

ലക്‌നൗ: കുറ്റകൃത്യങ്ങളും അഴിമതിയും ഇല്ലാതാക്കാൻ ഏത് മാർഗ്ഗവും സർക്കാർ സ്വീകരിക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കുറ്റകൃത്യങ്ങളും അഴിമതിയും സംസ്ഥാനത്ത് വെച്ച് പൊറുപ്പിക്കില്ലെന്നും യോഗി കൂട്ടിച്ചേർത്തു. ഗ്ലോബൽ ഇവന്റിൽ ജനങ്ങളെ അഭിസംബോധന ചെയ്യവേയാണ് യോഗി ഇക്കാര്യം വ്യക്തമാക്കിയത്.

സംസ്ഥാനത്ത് അഴിമതിയും കുറ്റകൃത്യങ്ങളും വെച്ചുപൊറുപ്പിക്കില്ല. ഇവ രണ്ടും പൂർണ്ണമായും ഇല്ലാതാക്കാൻ സർക്കാർ ഏത് മാർഗ്ഗവും സ്വീകരിക്കും. കുറ്റകൃത്യങ്ങളോടും അഴിമതിയോടും സഹിഷ്ണുത പുലർത്തുന്ന നയമല്ല സർക്കാരിനുള്ളത്. ഉത്തർപ്രദേശിലെ 24 കോടി ജനങ്ങളുടെ സംരക്ഷണം സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നും യോഗി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊവിഡിനെ തുടർന്ന് കുടുങ്ങിക്കിടന്ന വിവിധ ഭാഷാ തൊഴിലാളികളെ സ്വന്തം നാടുകളിലേക്ക് അയക്കാൻ തീരുമാനിച്ചപ്പോൾ തൊഴിലാളികളുടെ വലിയ പ്രവാഹമാണ് ഉത്തർപ്രദേശ് കണ്ടത്. ഏകദേശം നാല് മില്യൺ വിവിധ ഭാഷാ തൊഴിലാളികളാണ് കൊവിഡിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തേക്ക് തിരിച്ചെത്തിയത്. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഇവർക്ക് തൊഴിൽ നൽകാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. സ്വന്തം തൊഴിലിടങ്ങളിൽ പോയി ജോലി ചെയ്യാൻ താത്പര്യപ്പെടുന്നവർക്ക് അതിനുള്ള സൗകര്യവും സർക്കാർ ഒരുക്കുമെന്നും യോഗി കൂട്ടിച്ചേർത്തു.

രാജ്യത്തിന്റെ സമ്പദ്‌ വ്യവസ്ഥ ഉയർത്തുന്നതിൽ പങ്കാളികളാകാൻ എൻആർഐകളോട് ആവശ്യപ്പെടുകയാണ്. ഇന്ത്യയുടെ ബ്രാൻഡ് അംബാസിഡറായി പ്രവർത്തിക്കാൻ ഓരോരുത്തരും ശ്രമിക്കണം. കൊറോണ വൈറസ് വ്യാപനത്തിന്റെ ആരംഭത്തിൽ പിപിഇ കിറ്റുകളോ, എൻ 95 മാസ്‌ക്കുകളോ സംസ്ഥാനത്ത് ഉണ്ടായിരുന്നില്ല. എന്നാൽ ഇന്ന് പിപിഇ കിറ്റുകളും മാസ്‌ക്കുകളും കയറ്റുമതിചെയ്യാൻ സംസ്ഥാനം പ്രാപ്തി നേടി. ദിനം പ്രതി 45,000 കൊറോണ പരിശോധനയാണ് സംസ്ഥാനത്ത് നടത്തുന്നതെന്നും യോഗി വ്യക്തമാക്കി.