Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ഇടുക്കി: മൂന്നാറിൽ ഒമ്പത് വയസുകാരി പെൺകുട്ടിയെ ലൈം​ഗീകമായി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ദേവികുളം സ്വദേശി എസ്.രതീഷ് (22) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവമായിരുന്നു സംഭവം.

വീടിനു പുറത്ത് മറ്റുകുട്ടികളോടൊപ്പം കളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ പേരയ്ക്കാ പറിച്ചു നൽകാമെന്ന് പറഞ്ഞ് ഇയാൾ കൂട്ടി കൊണ്ടുപോയി സമീപത്ത് ആൾ താമസ്സമില്ലാത്ത വീട്ടിൽ കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. പെൺകുട്ടിയെ എടുത്തുകൊണ്ട്‌ പോകുന്നതുകണ്ട ഇളയ സഹോദരൻ പിന്നാലെയെത്തി ബഹളം വച്ചതിനെ തുടർന്ന് നാട്ടുകാരെത്തി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് പ്രദേശ വാസികൾ ഇടപെട്ട് ഇയാളെ തടഞ്ഞു വക്കുകയും, പൊലീസിൽ വിവരമറിയിക്കുകയുമായിരുന്നു. പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇയാൾക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. ഇടുക്കി പോക്സോ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്‌ ചെയ്തു.