play-sharp-fill
വനിതാ മതിൽ : പങ്കെടുത്താൽ പിള്ളയെ എൻഎസ്എസ് പുറത്താക്കും: സഹകരിച്ചില്ലെങ്കിൽ പിണറായി ചവിട്ടി പുറത്താക്കും; വെട്ടിലായി പിള്ള

വനിതാ മതിൽ : പങ്കെടുത്താൽ പിള്ളയെ എൻഎസ്എസ് പുറത്താക്കും: സഹകരിച്ചില്ലെങ്കിൽ പിണറായി ചവിട്ടി പുറത്താക്കും; വെട്ടിലായി പിള്ള


സ്വന്തം ലേഖകൻ

ചങ്ങനാശ്ശേരി: വനിതാ മതിലിൽ പങ്കെടുത്താൽ പിള്ളയെ എൻഎസ്എസ് പുറത്താക്കും, സഹകരിച്ചില്ലെങ്കിൽ പിണറായി ചവിട്ടി പുറത്താക്കും. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ പ്രസ്താവന ആർ ബാലകൃഷ്ണപിള്ളയേയും കെ ബി ഗണേഷ് കുമാറിനേയും വെട്ടിലാക്കി. എൻഎസ്എസുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാവാണ് ബാലകൃഷ്ണപിള്ള. ഈ കാരണം കൊണ്ട് തന്നെയാണ് ഇടത് മുന്നണിയും, എൻഎസ്എസും തമ്മിലുള്ള പാലമായി വർത്തിക്കാൻ പിള്ളയ്ക്ക് കഴിഞ്ഞതും മുഖ്യമന്ത്രി പിള്ളയെ പരിഗണിക്കാൻ ഇടയാക്കിയതും. ഇപ്പോഴത്തെ അവസ്ഥയിൽ വനിതാ മതിലിനെ തള്ളി പറയാൻ കഴിയാത്ത സാഹചര്യത്തിലാണ് ബാലകൃഷ്ണപിള്ളയും, ഗണേഷ് കുമാറും. എന്നാൽ എൻഎസ്എസിനെ പിണക്കുന്നത് ഇരുവർക്കും വലിയ തിരിച്ചടിയാകുകയും ചെയ്യും. കൂടാതെ ആവശ്യമെങ്കിൽ ലോകസഭ തെരഞ്ഞെടുപ്പിൽ സമദൂരം എന്ന നിലപാട് മാറ്റുമെന്ന എൻഎസ്എസ് ജനറൽ സെക്രട്ടറിയുടെ വാക്കുകളും എൽ ഡി എഫിന് തിരിച്ചടിയാണ്.