play-sharp-fill
തിരിച്ചറിയൽ കാർഡ് ലാമിനേറ്റ് ചെയ്യുന്നത് നിയമവിരുദ്ധം; ഹൈക്കോടതി

തിരിച്ചറിയൽ കാർഡ് ലാമിനേറ്റ് ചെയ്യുന്നത് നിയമവിരുദ്ധം; ഹൈക്കോടതി


സ്വന്തം ലേഖകൻ

കൊച്ചി: തിരിച്ചറിയൽ കാർഡ് ലാമിനേറ്റ് ചെയ്യാൻ നിയമവും ചട്ടവും അനുവദിക്കുന്നില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ലാമിനേറ്റ് ചെയ്യുമ്പോൾ പ്ലാസ്റ്റിക്ഫിലിം കാർഡുമായി ഒട്ടിച്ചേരും. സാധാരണഗതിയിൽ അത് നീക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. ലാമിനേറ്റ് ചെയ്യുന്നതുകൊണ്ട് കാർഡ് നനയില്ലെന്നും കേടാകില്ലെന്നതുമുൾപ്പെടെയുള്ള മെച്ചമുണ്ടാകാമെങ്കിലും നിയമം അനുവദിക്കാത്തതിനാൽ ലാമിനേഷൻ അനുവദിക്കാനാകില്ലെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
ലാമിനേറ്റ് ചെയ്താൽ കാർഡിന്റെ കനം, അതിലെ മുദ്രണം, ഒപ്പ് ഉൾപ്പെടെയുള്ള തിരിച്ചറിയൽ വിവരങ്ങളുടെ സാധുത വിലയിരുത്താനാവില്ലെന്ന് കണ്ടാണിത്.
ജസ്റ്റിസ് വി. ചിദംബരേഷ്, ജസ്റ്റിസ് ആർ. നാരായണ പിഷാരടി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. രജിസ്റ്ററിലെ ഒപ്പുമായി താരതമ്യം ബുദ്ധിമുട്ടായതു കാർഡിന്റെ നിയമസാധുത ഇല്ലാതാക്കുമെന്നും ബെഞ്ച് നിരീക്ഷിച്ചു.