ആരോ ഒരാൾ ആറ്റിലേക്ക് ചാടി; ഒഴുക്കും താഴ്ച്ചയും അറിയില്ലങ്കിലും ജീവൻ പണയം വെച്ച് യാനാസും പുറകേ ചാടി; ആറ്റിൽ ചാടിയ വില്ലേജ് ഓഫീസറെ രക്ഷിക്കാൻ പുറകേ ചാടിയത് അന്യസംസ്ഥാന തൊഴിലാളി; മണിമലയിൽ കണ്ടത് യഥാർത്ഥ മനുഷ്യ സ്നേഹം

ആരോ ഒരാൾ ആറ്റിലേക്ക് ചാടി; ഒഴുക്കും താഴ്ച്ചയും അറിയില്ലങ്കിലും ജീവൻ പണയം വെച്ച് യാനാസും പുറകേ ചാടി; ആറ്റിൽ ചാടിയ വില്ലേജ് ഓഫീസറെ രക്ഷിക്കാൻ പുറകേ ചാടിയത് അന്യസംസ്ഥാന തൊഴിലാളി; മണിമലയിൽ കണ്ടത് യഥാർത്ഥ മനുഷ്യ സ്നേഹം

Spread the love

സ്വന്തം ലേഖകൻ

മണിമല : മണിമലയിലേത് യഥാർത്ഥ മനുഷ്യ സ്നേഹത്തിൻ്റെ കഥ.

ആരോ മണിമല പാലത്തില്‍ നിന്ന് താഴേയ്ക്ക് ചാടുന്നത് മാത്രമാണ് നൂറു മീറ്റര്‍‌ അകലെ നിന്ന യാനാസ് ലുഗന്‍ കണ്ടത്. ഒഴുക്കും താഴ്ചയും വകവച്ചില്ല. നിമിഷനേരം കൊണ്ട് താഴേയ്ക്ക് ചാടി. പലതവണ കൈകള്‍ക്കൊണ്ട് ചേര്‍ത്ത് പിടിക്കാന്‍ ശ്രമിച്ചു. പക്ഷെ, എല്ലാം വിഫലമായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മണിമല മന്നാ ചിക്കന്‍ സെന്ററിലെ തൊഴിലാളി അസാം സ്വദേശി യാനാസ് ലുഗന് പ്രകാശിനെ രക്ഷിക്കാന്‍ കഴിയാത്തതിന്റെ സങ്കടമേറെയുണ്ട്.

രാവിലെ ബാങ്കിലേയ്ക്ക് പോകാനായാണ് യാനാസ് കടയില്‍ നിന്ന് ഇറങ്ങിയത്. ഒഴുകിപ്പോയ പ്രകാശിന്റെ അരികില്‍ നീന്തിയെത്തിയ യാനാസ് പലതവണ കൈയിലും ഉടുപ്പിലുമായി പിടിച്ചു. തലയില്‍ പിടിച്ച്‌ വലിക്കാനുള്ള ശ്രമം വിഫലമായതോടെ യാനാസ് തളര്‍ന്നു.
ഒടുവില്‍ നീന്തി തീരത്തേക്ക് എത്തുകയായിരുന്നു. ജീവന്‍ പോലും മറന്ന് പ്രകാശിനെ രക്ഷിക്കാന്‍ ആറ്റിലേയ്ക്ക് ചാടിയ യാനാസിനെ എല്ലാവരും അഭിനന്ദിക്കുകയാണ്. അന്യസംസ്ഥാന തൊഴിലാളികളെ പലരും ഭീതിയോടെ കാണുമ്പോഴാണ് യാനാസിന്റെ നല്ല പ്രവൃത്തി.

” അത്രയും ഒഴുക്കില്‍ ഒന്നും ചെയ്യാന്‍ പറ്റാതായി .പാലത്തില്‍ നിന്ന് താഴേയ്ക്ക് ചാടി അദ്ദേഹത്തിന്റെ അരികിലേയ്ക്ക് നീന്തി എത്തിയപ്പോഴേയ്ക്കും ശക്തമായ ഒഴുക്കായിരുന്നു. പലതവണ പിടുത്തം കിട്ടിയെങ്കിലും വഴുതിപ്പോയി. കൈ കുഴഞ്ഞ് എനിക്ക് ഒന്നും ചെയ്യാന്‍ പറ്റാതായിപ്പോയി”- യാനാസ് ലുഗന്‍ പറഞ്ഞു.

ഇതാണ് യഥാർത്ഥ മനുഷ്യ സ്നേഹം, യാനാസാണ് ഹിറോ