play-sharp-fill
കോട്ടയം നഗരസഭ അധികൃതരുടെ മൂക്കിനു താഴെ; പൊലീസ് ഉദ്യോഗസ്ഥരുടെ കൺമുന്നിൽ; കൊവിഡ് ലോക്ക് ഡൗൺ നിയന്ത്രണങ്ങളെല്ലാം ലംഘിച്ച് രാത്രി വൈകിയും പ്രവർത്തിക്കുന്ന ഹോട്ടൽ; വീഡിയോ തേർഡ് ഐ ന്യൂസ് ലൈവിന്; വീഡിയോ ഇവിടെ കാണാം

കോട്ടയം നഗരസഭ അധികൃതരുടെ മൂക്കിനു താഴെ; പൊലീസ് ഉദ്യോഗസ്ഥരുടെ കൺമുന്നിൽ; കൊവിഡ് ലോക്ക് ഡൗൺ നിയന്ത്രണങ്ങളെല്ലാം ലംഘിച്ച് രാത്രി വൈകിയും പ്രവർത്തിക്കുന്ന ഹോട്ടൽ; വീഡിയോ തേർഡ് ഐ ന്യൂസ് ലൈവിന്; വീഡിയോ ഇവിടെ കാണാം

സ്വന്തം ലേഖകൻ

കോട്ടയം: നഗരസഭ അധികൃതരുടെ മൂക്കിന് താഴെ പൊലീസ് ഉദ്യോഗസ്ഥരുടെ കൺമുന്നിൽ നിയന്ത്രണങ്ങൾ എല്ലാം ലംഘിച്ച് ഒരു ഹോട്ടൽ പ്രവർത്തിക്കുന്നു. കുമാരനല്ലൂർ നഗരസഭ ഓഫിസ് കെട്ടിടത്തിനു ചുവട്ടിലെ നിലയിലാണ് രാത്രി വൈകിയും നിയന്ത്രണങ്ങളെല്ലാം ലംഘിച്ച് ഹോട്ടൽ പ്രവർത്തിക്കുന്നത്.

എല്ലാ ദിവസവും രാത്രി പത്തു വരെ  ഈ ഹോട്ടൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് കണ്ടെത്തിയത്. ഇന്നലെ രാത്രി എട്ടരയ്ക്കും ഹോട്ടൽ പ്രവർത്തിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ തേർഡ് ഐ ന്യൂസ് ലൈവിനു ലഭിച്ചു. ഹോട്ടലിനു മുന്നിൽ നിയന്ത്രണങ്ങൾ എല്ലാം ലംഘിച്ച് ആളുകൾ കൂടി നിൽക്കുന്ന കാഴ്ചയും കാണാൻ സാധിക്കും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ കർശനമാക്കിയതിനാൽ രാത്രി ഏഴരയ്ക്ക് തന്നെ ഹോട്ടലുകളും കടകളും അടയ്ക്കണമെന്നാണ് നിർദേശം. എന്നാൽ, ഈ നിർദേശം പാലിക്കാതെ ഈ ഹോട്ടൽ തുറന്നു പ്രവർത്തിക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്.

കുമാരനല്ലൂർ ജംഗ്ഷനിൽ തന്നെയുള്ള മറ്റെല്ലാ കടകളും പൊലീസ് എത്തി ഏഴു മണിയ്ക്ക് തന്നെ അടപ്പിക്കും. എന്നാൽ, ഈ കട മാത്രം അടയ്ക്കാൻ പൊലീസ് തയ്യാറാകാറില്ലെന്നാണ് കണ്ടെത്തൽ.

രാത്രി വൈകിയും ഈ കട പ്രവർത്തിക്കാൻ അനുവദിക്കുന്നതിനു മിന്നിൽ ചില സ്ഥാപിത താല്പര്യങ്ങൾ ഉണ്ടെന്നും ആരോപണം ഉയർന്നിട്ടുണ്ട്.