കുടുംബ കല്ലറ ഏത് പള്ളിയിലാണോ അവിടെ മൃതദേഹം അടക്കം ചെയ്യാം ; സർക്കാർ ഓർഡിനൻസ് പുറത്തിറക്കി

കുടുംബ കല്ലറ ഏത് പള്ളിയിലാണോ അവിടെ മൃതദേഹം അടക്കം ചെയ്യാം ; സർക്കാർ ഓർഡിനൻസ് പുറത്തിറക്കി

 

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കുടുംബ കല്ലറ ഏത് പള്ളിയിലാണോ അവിടെ മൃതദേഹം അടക്കം ചെയ്യാം. പള്ളിത്തർക്കത്തിന്റ പേരിൽ മൃദേഹങ്ങൾ കല്ലറയിൽ അടക്കം ചെയ്യുന്നതിന് തടസ്സം സൃഷ്ടിക്കാതിരിക്കാൻ സർക്കാർ ഓർഡിനൻസ് കൊണ്ടുവരുന്നു.

കുടുംബ കല്ലറ ഏത് പള്ളിയിലാണോ അവിടെ മൃദേഹം അടക്കം ചെയ്യാം. ഇതിന് നിയമ പ്രാബല്യമുണ്ടാകും. ഓർത്തഡോകസ് – യാക്കോബായ തർക്കം കണക്കിലെടുത്താണ് സർക്കാരിന്റെ നടപടി. ബുധാഴ്ച ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിൽ ഇതിന് വേണ്ട ഓർഡിനൻസ് ഇറക്കാൻ തീരുമാനിച്ചു. കുടുംബ കല്ലറ ഏത് പള്ളിയിലാണോ അവിടെ മൃദേഹം അടക്കം ചെയ്യാം. സഭാ തർക്കം ഇതിന് ബാധകമാകില്ല. തുടങ്ങിയ കാര്യങ്ങളാണ് ഓർഡിനൻസിൽ പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സഭാ തർക്കത്തിൽ ഓർത്തഡോക്‌സ് വിഭാഗത്തിന് അനുകൂലമായി വന്ന സുപ്രീംകോടതി വിധി വന്നതിന് ശേഷം സംസ്ഥാനത്ത് മൃദേഹം സംസ്‌കരിക്കുന്നത് സംബന്ധിച്ചുള്ള തർക്കം പല പള്ളികളിലുമുണ്ടായി. അടിയന്തര ഇടപെടൽ വേണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷനടക്കം നിർദേശിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് സർക്കാർ പുതിയ നിയമനിർമാണം നടത്താനൊരുങ്ങുന്നത്.