ആദ്യ സംയുക്ത സേനാ മേധാവിയായി ബിപിൻ റാവത്ത് ചുമതലയേറ്റു

ആദ്യ സംയുക്ത സേനാ മേധാവിയായി ബിപിൻ റാവത്ത് ചുമതലയേറ്റു

Spread the love

 

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഇന്ത്യയുടെ ആദ്യത്തെ സംയുക്ത സേനാ മേധാവിയായി ജനറൽ ബിപിൻ റാവത്ത് ചുമതലയേറ്റു. പ്രതിരോധ മന്ത്രാലയത്തിൽ രാവിലെ പത്തിന് നടന്ന ചടങ്ങിലാണ് അദ്ദേഹം അധികാരമേറ്റത്. ചുമതലയേൽക്കുന്നതിന് മുന്നോടിയായി ബിപിൻ റാവത്ത് ദേശീയ യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ചു.

നാവിക സേനയും, വ്യോമസേനയും കരസേനയും ഇനി ഒരു ടീമായി പ്രവർത്തിക്കുമെന്നും രാഷ്ട്രീയത്തിൽ നിന്നും അകന്നാണ് പ്രവർത്തിക്കുന്നതെന്നും ജനറൽ ബിപിൻ റാവത്ത് പറഞ്ഞു. അധികാരത്തിലിരിക്കുന്ന സർക്കാരിന്റെ നിർദ്ദേശങ്ങൾക്ക് അനുസരിച്ച് മാത്രമേ പ്രവർത്തിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

65 വയസ് വരെ പ്രായമുള്ളവർക്കേ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് പദവിയിലെത്താനാവൂ. മൂന്ന് വർഷമാണ് കാലാവധി. രാഷ്ട്രപതിക്ക് കീഴിൽ മൂന്ന് സേനകളും തമ്മിലുള്ള ഏകോപനച്ചുമതലയും പ്രതിരോധമന്ത്രിയുടെ പ്രിൻസിപ്പൽ മിലിട്ടറി ഉപദേശകനും ഇനി ബിപിൻ റാവത്തായിരിക്കും.