ഭീകരവാദം സ്‌പോൺസർ ചെയ്യുന്ന പരിപാടി പാകിസ്ഥാൻ നിർത്തണം,ഇല്ലെങ്കിൽ അങ്ങോട്ട് കയറി ആക്രമിക്കും ; മുന്നറിയിപ്പുമായി കരസേന മേധാവി

ഭീകരവാദം സ്‌പോൺസർ ചെയ്യുന്ന പരിപാടി പാകിസ്ഥാൻ നിർത്തണം,ഇല്ലെങ്കിൽ അങ്ങോട്ട് കയറി ആക്രമിക്കും ; മുന്നറിയിപ്പുമായി കരസേന മേധാവി

 

സ്വന്തം ലേഖിക

ഡൽഹി: ഇന്ത്യയുടെ പുതിയ കരസേന മേധാവിയായി ചുമതലയേറ്റു മണിക്കൂറുകൾക്കകം തന്നെ പാകിസ്ഥാനെതിരെ ശക്തമായി രംഗത്തെത്തിയിരിക്കുകയാണ്. ഭീകരവാദത്തെ സ്‌പോൺസർ ചെയ്യുന്നതിൽ നിന്നും പാകിസ്ഥാൻ പിന്മാറണം എന്നാണ് ജനറൽ എം.എം നരവാനെ മുന്നറിയിപ്പ് നൽകി. ” തീവ്രവാദ ഉറവിടങ്ങളിൽ മുൻകൂട്ടി ആക്രമണം നടത്താനുള്ള അവകാശം ഞങ്ങൾക്കുണ്ട്. പാകിസ്ഥാൻ നടത്തുന്ന ഭീകര പ്രവർത്തനളെ നേരിടാൻ ഇന്ത്യക്ക് ഏതു സമയത്തും കഴിയു”മെന്നും നരവാനെ വ്യക്തമാക്കി.


4,000 കിലോമീറ്റർ നീളമുള്ള ഇന്ത്യ – ചൈന അതിർത്തി സംരക്ഷണത്തിന്റെ ഈസ്റ്റേൺ കമാൻഡ് തലവനായിരുന്നു നരവാനെ. ജനറൽ ബിപിൻ റാവത്ത് കരസേന മേധാവി സ്ഥാനം ഒഴിഞ്ഞപ്പോൾ നരവാനെ പുതിയ മേധാവിയായി അധികാരമേറ്റു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

” നിങ്ങൾക്ക് എല്ലായ്പ്പോഴും എല്ലാവരേയും കബളിപ്പിക്കാൻ കഴിയില്ല. ഇത്തരം പ്രവർത്തനങ്ങൾ അധികകാലം നിലനിൽക്കില്ല” എന്നും അദ്ദേഹം വ്യക്തമാക്കി. ഭീകരത ലോകമെമ്ബാടുമുള്ള പ്രശ്‌നം ആണ്. എന്നാൽ അത് എത്ര മാത്രം ഗുരുതരമാണെന്ന് ഇപ്പോൾ മാത്രമാണ് ലോക രാജ്യങ്ങൾ തിരിച്ചറിഞ്ഞതെന്നും നരവാനെ വ്യക്തമക്കി.

രാജ്യത്ത് തീവ്രവാദ ആക്രമണങ്ങൾ നടത്തിയതിന് ഇന്ത്യ പലതവണ പാകിസ്ഥാന് മുന്നറിയിപ്പ് നൽകിയിരുന്നു. തങ്ങളുടെ മണ്ണിൽ നിന്ന് പ്രവർത്തിക്കുന്ന ഭീകര സംഘടനകളെ പിന്തുണയ്ക്കുന്നത് നിർത്താൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഭീകരതയ്ക്കെതിരെ ഒന്നിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വർഷം ആദ്യം ലോകനേതാക്കളോട് ആവശ്യപ്പെട്ടിരുന്നു.