ക്രിസ്മസ് പുതുവത്സര ആഘോഷവും പ്രതിഭകളെ ആദരിക്കലും സംഘടിപ്പിച്ചു

ക്രിസ്മസ് പുതുവത്സര ആഘോഷവും പ്രതിഭകളെ ആദരിക്കലും സംഘടിപ്പിച്ചു

Spread the love

 

സ്വന്തം ലേഖകൻ

കുമരകം: ശ്രീനാരായണ ജയന്തി പബ്ലിക്ക് ബോട്ട് റെയ്സ് ക്ലബ് ക്രിസ്
മസ് പുതുവത്സര ആഘോഷവും പ്രതിഭകളെ ആദരിക്കലും സംഘടിപ്പിച്ചു. ക്ലബ് അങ്കണത്തിൽ വച്ച് നടന്ന ചടങ്ങ് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു ഉദ്ഘാടനം ചെയ്തു.

കുമരകം വള്ളാറ പള്ളി വികാരി റവ ഫാ. മാത്യു കുഴിപ്പള്ളി ക്രിസ്മസ് സന്ദേശം നൽകി. ക്ലബ് പ്രസിഡന്റ് വി.എസ് സുഗേഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തിന് ക്ലബ് ജനറൽ സെക്രട്ടറി പി.എസ് രഘു സ്വാഗതം ആശംസിച്ചു. ചടങ്ങിൽവച്ച് വിവിധ മേഖലകളിൽ മികവ് തെളിയിച്ച ഗാഥ എസ് കുമാർ , ശ്രീലക്ഷ്മി രജീഷ്, ആദി അഭിലഷ് എന്നിവരെ പ്രശസ്തിഫലകം നൽകി ആദരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബ്ലോക്ക് പഞ്ചായത്തംഗം മേഖല ജോസഫ്, വി.സി അഭിലാഷ്, വി.എൻ ജയകുമാർ , കെ.പി. ആനന്ദക്കുട്ടൻ, കെ. കേശവൻ, ഏ.വി തോമസ്, കെ. എം ഇന്ദു ടീച്ചർ, പി. എസ്സ് അനീഷ്, പി. കെ മനോഹരൻ , സാൽവിൻ കൊടിയന്ത്ര, പി. ഐ എബ്രഹാം , വി. എൻ കലാധരൻ എന്നീ പ്രമുഖർ ആശംസകൾ അർപ്പിച്ചു. പി. ഐ എബ്രഹാം മേഖല ജോസഫ് എന്നിവർ നയിച്ച കരോൾ ഗാന സന്ധ്യയും പരിപാടിയോടനുബന്ധിച്ച് അരങ്ങേറി. ക്ലബ്ബ് വൈസ്. പ്രസിഡന്റ് കെ. പി പുഷ്കരൻ നന്ദി പറഞ്ഞു .