മലപ്പുറത്ത് ആറുമാസം പ്രായമുള്ള കുഞ്ഞ് കിണറ്റിൽ വീണ് മരിച്ച സംഭവത്തിൽ ദുരൂഹത ; കുട്ടിയുടെ മാതാവിനെ പാണ്ടിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു.
സ്വന്തം ലേഖിക
മലപ്പുറം :പിഞ്ചുകുഞ്ഞ് കിണറ്റില്‍ വീണ് മരിച്ച സംഭവത്തില്‍ കുട്ടിയുടെ മാതാവിനെ പാണ്ടിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു.ചന്തപ്പടിയിലെ കളത്തുംപടിയൻ ഷിഹാബുദീന്റെ ഭാര്യ അരിപ്രതൊടി സുമിയ്യ (23) ആണ് അറസ്റ്റിലായത്. പാണ്ടിക്കാട് തമ്പനങ്ങാടി സുല്‍ത്താൻ റോഡ് സ്വദേശിയാണ് സുമിയ്യ.
ഡിസംബർ 10-ാം തിയ്യതി രാവിലെ 5.45ന് ആണ് കേസിനാസ്പദമായ സംഭവം. പാണ്ടിക്കാട് സുല്‍ത്താൻ റോഡിലെ വീട്ടുമുറ്റത്തെ കിണറ്റില്‍ വീണായിരുന്നു ആറ് മാസം പ്രായമായ ഹാജാ മറിയം മരിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് കണ്ടെത്തി അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിരുന്നു. പെരിന്തല്‍മണ്ണ ഡിവൈഎസ്പി പാണ്ടിക്കാട് സ്റ്റേഷൻ ഇൻസ്പെക്ടര്‍ എന്നിവരുള്‍പ്പെടുന്ന പ്രത്യേക സംഘത്തിന്റെ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്.
തുടർന്ന് പ്രതിയായ കുട്ടിയുടെ മാതാവിനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി