video
play-sharp-fill

വാഹന പരിശോധനയ്ക്കിടെ ഓട്ടോറിക്ഷ എം.വി.ഐയെ ഇടിച്ചിട്ടു

സ്വന്തം ലേഖകൻ കോട്ടയം: വാഹന പരിശോധനയ്ക്കായി കൈകാട്ടിയ എം.വി.ഐയെ ഓട്ടോറിക്ഷ ഇടിച്ചിട്ടു. ഇടിയുടെ ആഘാതത്തിൽ എം.വി.ഐയ്ക്ക് പരിക്കേറ്റു. അമിത വേഗത്തിൽ പരിശോധന വെട്ടിച്ച് കടക്കാനുള്ള ശ്രമത്തിനിടെ ഓട്ടോ പിക്കപ്പ് വാനിലും ഇടിച്ചു. അപകടത്തിൽ കൈയ്ക്ക് സാരമായി പരിക്കേറ്റ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എം.ബി ജയചന്ദ്രനെ പാമ്പാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു സംഭവം. പാമ്പാടി കാളച്ചന്തയ്ക്ക് സമീപത്ത് വാഹന പരിശോധന നടത്തുകയായിരുന്നു ജയചന്ദ്രൻ. ഈ സമയം കെ.കെ റോഡിൽ പൊൻകുന്നം ഭാഗത്തു നിന്നു വരികയായിരുന്നു ഓട്ടോറിക്ഷ. ഇദ്ദേഹം കൈകാട്ടിയെങ്കിലും വാഹനം […]

എട്ടുവയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ വിമാനത്താവളത്തിൽ നിന്നു പൊലീസ് പിടികൂടി

സ്വന്തം ലേഖകൻ കോട്ടയം: എട്ടു വയസുകാരിയെ പീഡിപ്പിച്ച ശേഷം വിദേശത്തേയ്ക്കു നാടുവിട്ട പ്രതിയെ വിമാനത്താവളത്തിൽ വച്ച് പൊലീസ് പിടികൂടി. വിദേശത്തു നിന്നു മടങ്ങിയെത്തുന്നതിനിടെയാണ് ഇയാളെ തന്ത്രപരമായി നെടുമ്പാശേരിയിൽ നിന്നും പൊലീസ് പിടികൂടിയത്. അറസ്റ്റിലായ നെടുങ്ങാടപ്പള്ളി കണിയാംകുന്ന് ഇരുപ്പക്കൽ അനൂപ് തമ്പിയെ(30) കോടതിയിൽ ഹാജരാക്കി പൊലീസ് റിമാൻഡ് ചെയ്തു. ഒരു വർഷം മുൻപായിരുന്നു കേസിനാസ്പദമായ സംഭവം. അയൽവാസിയായ പെൺകുട്ടിയെ ഇയാൾ രണ്ടു മാസത്തോളം ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു. ഇതിനിടെയാണ സംഭവത്തിനുശേഷം ഇയാൾ വിദേശത്ത് പോകുകയുമായിരുന്നു. സ്‌കൂളിൽ നടത്തിയ കൗൺസിലിങിനിടെ കുട്ടി അധ്യാപകരോട് വിവരം പറയുകയും ചെയ്തു. തുടർന്ന് […]

വയലായിൽ ഒരു കുടുംബത്തിലെ നാലുപേർ അത്മഹത്യ ചെയ്തു: സാമ്പത്തിക പ്രതിസന്ധിയെന്ന് സൂചന

ക്രൈം ഡെസ്‌ക് കോട്ടയം: വയലായിലെ ഒരു കുടുംബത്തിലെ നാലു പേർ ആത്മഹത്യ ചെയ്തു. മെയ് 18 വെള്ളിയാഴ്ച രാവിലെയാണ് കുടുംബം ആത്മഹത്യ ചെയ്ത വിവരം പുറത്ത് അറിഞ്ഞത്. മരങ്ങാട്ടുപ്പള്ളി വയലാ കൊശപ്പിള്ളിയിൽ ഷിനോജ് (40), ഭാര്യ നിഷ (38), മക്കൾ അഞ്ചാം ക്ലാസ് വിദ്യാർഥി സൂര്യതേജസ്, മൂന്നാം ക്ലാസ് വിദ്യാർഥി ശിവതേജസ്, ഷിനോജിന്റെ സഹോദരൻ എന്നിവരാണ് ജീവനൊടുക്കിയത്. രാവിലെ വീട്ടിൽ നിന്നും അനക്കമില്ലാതെ വന്നതിനെ തുടർന്നു അയൽവാസികളാണ് വിവരം അറിയിച്ചത്. തുടർന്നു നടത്തിയ പരിശോധനയിലാണ് വീടിനുള്ളിൽ നാലു പേരും തൂങ്ങി നിൽക്കുന്നത് കണ്ടെത്തിയത്. തുടർന്നു […]

ബൈക്കും ലോറിയും കൂട്ടിയിടിച്ച് മധ്യവയസ്‌കൻ മരിച്ചു

സ്വന്തം ലേഖകൻ ചങ്ങനാശേരി: പാഴ്സൽ ലോറി ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. ബൈപ്പാസ് റോഡിൽ മോർക്കുളങ്ങരയ്ക്ക് സമീപമാണ് അപകടം നടന്നത്. വാഴപ്പള്ളി പുതുപ്പറമ്പിൽ തങ്കപ്പൻ ആചാരി മകൻ സനൽകുമാർ (44) ആണ് മരിച്ചത്. ബൈപ്പാസ് മൈത്രി നഗറിൽ പാർവ്വതി നിലയത്തിൽ വാടകയ്ക്ക് താമസിക്കുയാണ്. മെയ് 17 വ്യാഴാഴ്ച ഉച്ചയ്ക്ക് 1.45ന് ആണ് അപകടം നടന്നത്. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുവാൻ വീട്ടിലേക്ക് പോയപ്പോഴാണ് അപകടം സംഭവിച്ചത്. അപകടത്തിൽ പരിക്കേറ്റ ആളെ ഉടനെ ഇടിച്ച ലോറിയിൽ തന്നെ കയറ്റി ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ […]

റോഡിൽ രക്തം വാർന്ന് കിടന്നയാളെ തിരിഞ്ഞു നോക്കാതെ ഡിവൈഎസ്പി കടന്നു പോയി; ഇരുപത് മിനിറ്റ് രക്തം വാർന്നു കിടന്നയാൾ മരിച്ചു

സ്വന്തം ലേഖകൻ കോട്ടയം: അപകടത്തിൽപ്പെട്ട് റോഡിൽ ര്ക്തം വാർന്നുകിടന്നയാളെ തിരിഞ്ഞു നോക്കാതെ ഡിവൈഎസ്പിയും സംഘവും അതിവേഗം കടന്നു പോയി. എം.സി റോഡിൽ ചിങ്ങവനം കുറിച്ചി ജംഗ്ഷനിൽ അപകടത്തിൽപ്പെട്ടയാളെ തിരിഞ്ഞു നോക്കാതെയാണ് കായംകുളം ഡിവൈഎസ്പിയും സംഘവും ഔദ്യോഗിക വാഹനത്തിൽ പാഞ്ഞത്. റോഡിൽ അരമണിക്കൂറോളം ചോരവാർന്ന് കിടന്ന മധ്യവയസ്‌കൻ ദാരുണമായി മരിച്ചു. റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ചു വീഴ്ത്തിയതിനെ തുടർന്ന് പരിക്കേറ്റാണ് കുറിച്ചി ചെറുവേലിപ്പടി കൊച്ചുപുരയ്ക്കൽ സാബു ഫിലിപ്പ് (62) മരിച്ചത്. കാർ ഇടിച്ചു റോഡിൽ വീണ സാബു ഇരുപത് മിനിറ്റോളം രക്തത്തിൽ കുളിച്ച് വീണു കിടന്നു. […]

മദ്യലഹരിയിൽ റോഡിൽ വീണയാൾ കാർ കയറിയിറങ്ങി മരിച്ചു

സ്വന്തം ലേഖകൻ കോട്ടയം: മദ്യലഹരിയിൽ റോഡിൽ തലയടിച്ചു വീണയാൾ കാർ കയറിയിറങ്ങി മരിച്ചു. എസ്.എച്ച് മൗണ്ട് കണിയാപറമ്പിൽ മോഹൻദാസ് (50)ആണ് മരിച്ചത്. മെയ് 17 വ്യാഴാഴ്ച രാത്രി 8.20 ന് എം.സി റോഡിൽ എസ്എച്ച് മൗണ്ട് ചവിട്ടു വരി ജംഗ്ഷനിലായിരുന്നു സംഭവം. മദ്യലഹരിയിൽ റോഡ് മുറിച്ചു കടക്കാൻ ശ്രമിച്ച മോഹൻദാസ് റോഡിൽ തലയടിച്ചു കുഴഞ്ഞു വീഴുകയായിരുന്നുവെന്നു പ്രദേശവാസികളും, സമീപത്തെ ഫ്‌ളാറ്റിലെ സെക്യൂരിറ്റി ജീവനക്കാരും പറയുന്നു. ഈ സമയം ഇതുവഴി എത്തിയ കാർ റോഡിൽ വീണു കിടക്കുന്ന മോഹൻദാസിനെ കാണാതെ ഇയാളുടെ ശരീരത്തിലൂടെ കയറിയിറങ്ങിപോകുകയായിരുന്നു. നാഗമ്പടത്തു […]

കരിമ്പിൻ ജ്യൂസ് യന്ത്രത്തിൽ കുരുങ്ങി യുവാവിന്റെ കൈ അറ്റു

സ്വന്തം ലേഖകൻ ഏറ്റുമാനൂർ: റോഡരികിൽ കരിമ്പിൻ ്ജ്യൂസ് ഉണ്ടാക്കുന്നതിനിടെ ജ്യൂസ് യന്ത്രത്തിനുള്ളിൽ കുടുങ്ങി യുവാവിന്റെ കൈ അറ്റു. യന്ത്രം പ്രവർത്തിപ്പിക്കാനറിയാവുന്ന ആളുകളെ കിട്ടാതെ വന്നതോടെ അരമണിക്കൂറോളം കൈ യന്ത്രത്തിനുള്ളിൽ കുടുങ്ങിക്കിടന്നു. ഒടുവിൽ സമീപ പ്രദേശങ്ങളിൽ നിന്നെത്തിയ മറ്റൊരു ഇതര സംസ്ഥാന തൊഴിലാളിയാണ് ഇയാളുടെ കൈ യന്ത്രം പ്രവർത്തിപ്പിച്ച് പുറത്തെടുത്തത്. യു.പി. സ്വദേശിയും പാലാ വള്ളിച്ചിറയിൽ വാടകയ്ക്ക് താമസിക്കുന്നയാളുമായ ഗൗരവി(23)നെയാണ് പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വ്യഴാഴ്ച വൈകിട്ട് മൂന്നരയോടെ എം.സി റോഡിൽ വെമ്പള്ളി കവലയ്ക്കു സമീപമായിരുന്നു സംഭവം. കരിമ്പിൻ ജ്യൂസ് നിർമ്മിക്കുന്നതിനിടെ കൈ […]

നാട്ടകം ബാങ്കിന്റെ കാർഷിക സേവന കേന്ദ്രം ആരംഭിച്ചു

സ്വന്തം ലേഖകൻ നാട്ടകം: 3839 -ാം നമ്പർ സർവീസ് സഹകരണ ബാങ്കിന്റെ സിമന്റ് കവല ശാഖയിൽ ആരംഭിച്ച കാർഷിക സേവന കേന്ദ്രം സി.പി.എം ജില്ലാ സെക്രട്ടറി വി.എൻ വാസവൻ അധ്യക്ഷത വഹിച്ചു. ബാങ്ക് പ്രസിഡന്റ് ടി.എം രാജൻ അധ്യക്ഷത വഹിച്ചു. ജോയിന്റ് രജിസ്ട്രാർ എം.ബിനോയ്കുമാർ മുഖ്യപ്രഭാഷണം നടത്തി. ഭരണസമിതി അംഗം ബി.ശശികുമാർ പദ്ധതി വിശദീകരണം നടത്തി. വൈസ് പ്രസിഡന്റ് കെ.ആർ ചന്ദ്രബാബു, ടി.സി ബിനോയ്, ഭരണസമിതി അംഗങ്ങളായ പി.എം ജെയിംസ്, വി.കെ സാബു, സജി നൈനാൻ, രാജു ജോൺ, ടി.ആർ കൃഷ്ണൻകുട്ടി, കെ.കെ വിജയൻ, […]

ചുഴലിക്കാറ്റിൽ ഒഴുകിപ്പോയത് രണ്ടു കോടി

സ്വന്തം ലേഖകൻ കോട്ടയം: കനത്തമഴയിലും ചുഴലിക്കാറ്റിലും ഇടിയിലും മിന്നലിലും കോട്ടയത്ത് ഒഴുകിപ്പോയത് രണ്ടു കോടിയിലധികം രൂപ. വീടുകളും കെട്ടിടങ്ങളും മരങ്ങളും കൃഷിയും വൻ തോതിൽ നശിച്ചതോടെ നഗരത്തിന്റെ ഒരു ഭാഗം തന്നെ തകർന്നു തരിപ്പണമായി. മൂന്ന് വില്ലേജുകളിലായി 300 ഓളം വീടുകൾ തകർന്നു. നാല് വൈദ്യുതി സെക്ഷനുകളിലായി 107 വൈദ്യുത പോസ്റ്റുകളും ഒടിഞ്ഞുവീണു. ആയിരത്തോളം മരങ്ങളും കടപുഴകി വീണു. രണ്ട് കോടിയിലേറെ രൂപയുടെ നഷ്ടം കണക്കാക്കുന്നു. പെരുമ്പായിക്കാട്, വേളൂർ, കോട്ടയം, അയ്മനം വില്ലേജുകളിലാണ് ഏറെ നഷ്ടം. നഗരസഭയുടെ 9,10,11,12,50,51,52 വാർഡുകളിലും വാരിശേരി, ചുങ്കം, പുല്ലരിക്കുന്ന്, […]

കർണ്ണാടകത്തിൽ വീണ്ടും ട്വിസ്റ്റ്: യദ്യൂരിയപ്പ മാത്രം സത്യപ്രതിജ്ഞ ചെയ്തു; ഭൂരിപക്ഷം തെളിയിക്കാൻ 15 ദിവസം സമയം

പൊളിറ്റിക്കൽ ഡെസ്‌ക് ബംഗളൂരു: കർണ്ണാടകത്തിൽ ബിജെപി സർക്കാർ അധികാരത്തിൽ എത്തി. വീണ്ടും മുഖ്യമന്ത്രിയായി ബി.എസ് യദ്യൂരിയപ്പ അധികാരമേറ്റു. വ്യാഴാഴ്ച രാവിലെ നടന്ന ചടങ്ങിൽ പതിനായിരക്കണക്കിനു പ്രവർത്തകരെ സാക്ഷിയാക്കി വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് മുഖ്യമന്ത്രിയായി യദ്യൂരിയപ്പ സത്യപ്രതിജ്ഞ ചെയ്ത് ആധികാരമേറ്റത്. ബുധനാഴ്ച രാത്രി ആരംഭിച്ച് വ്യാഴാഴ്ച പുലർച്ചെ വരെ നീണ്ട നിയമയുദ്ധത്തിനു ശേഷം ലഭിച്ച ആശ്വാസത്തോടെയാണ് ബിജെപി സർക്കാർ അധികാരത്തിൽ എത്തിയത്. അതിവേഗത്തിൽ കർണ്ണാടക രാജ്ഭവനു മുന്നിൽ ക്രമീകരിച്ച പന്തലിൽ വൻ സുരക്ഷാ സന്നാഹങ്ങളാണ് സത്യപ്രതിജ്ഞയ്ക്കായി ഒരുക്കിയിരുന്നത്. നിലവിൽ 104 അംഗങ്ങളുടെ മാത്രം പിൻതുണയാണ് ബിജെപിയ്ക്ക് കർണ്ണാടകത്തിലുള്ളത്. […]