video
play-sharp-fill

സ്വാതന്ത്ര്യ ദിനാശംസകൾ; ഇന്ന് അവധി

ടീം തേർഡ് ഐ മാന്യ വായനക്കാർക്ക് തേർഡ് ഐ ന്യൂസ് ലൈവിന്റെ സ്വാതന്ത്ര്യ ദിനാശംസകൾ. ഓഫിസ് അവധിയായതിനാൽ ഇന്ന് വാർത്ത അപ്ഡേഷൻ ഉണ്ടായിരിക്കുന്നതല്ല.

പതിനേഴ് കേസുകളിലും ജാമ്യം; മാവോയിസ്റ്റ് നേതാവ് ഷൈന ജയിൽ മോചിതയായി

സ്വന്തം ലേഖകൻ കണ്ണൂർ: പതിനേഴ് കേസുകളിലും ജാമ്യം ലഭിച്ച സി.പി.എം മാവോയിസ്റ്റ് ലെനിനിസ്റ്റ് നേതാവ് ഷൈന നീണ്ട മൂന്നു വർഷത്തെ വിചാരണത്തടവിന് ശേഷം ജയിൽ മോചിതയായി. കണ്ണൂർ സെൻട്രൽ ജയിലിലായിരുന്നു ഷൈന. ഷൈനയുടെ ഭർത്താവ് രൂപേഷ് ഇപ്പോഴും കോയമ്പത്തൂർ സെൻട്രൽ ജയിലിൽ തടവുകാരനാണ്. മാവോയിസ്റ്റ് അനുഭാവികളും മനുഷ്യാവകാശ പ്രവർത്തകരും മുദ്രാവാക്യം വിളികളോടെയാണ് ഷൈനയെ സ്വീകരിച്ചത്. അതേസമയം, ജയിലിനുള്ളിൽ കനത്ത മാനസിക പീഡനത്തിന് ഇരയായതായി ഷൈന ആരോപിച്ചു. നിയമപോരാട്ടവും രാഷ്ട്രീയ പ്രവർത്തനവും തുടരുമെന്നും അവർ വ്യക്തമാക്കി. മനുഷ്യാവകാശത്തിന് വേണ്ടി നിലകൊണ്ടതിന്റെ പേരിലാണ് തനിക്കെതിരെ കേസുകൾ എടുത്തിരിക്കുന്നത്. […]

പേരിനു പോലും ആളില്ല; മീശക്കെതിരായ ഹിന്ദു പ്രതിഷേധം പൊളിഞ്ഞു: പ്രകടനത്തിനെത്തിയത് നൂറിൽ താഴെ സ്ത്രീകൾ

സ്വന്തം ലേഖകൻ കോട്ടയം: മാതൃഭുമി ആഴ്ച പതിപ്പ് പ്രസിദ്ധീകരിക്കുകയും , വിവാദമായതിനെ തുടർന്ന് പിന്നീട് പിൻ വലിക്കുകയും ചെയ്ത മീശ നോവലിനെതിരെ സംഘപരിവാർ അനുകൂല വനിതാ സംഘടനയുടെ പ്രതിഷേധം പൊളിഞ്ഞു. മീശ പ്രസിദ്ധീകരിച്ച ഡിസി ബുക്ക്‌സിലേയ്ക്ക് വിവിധ ഹിന്ദു സംഘടനകളുടെ കൂട്ടായ്മയായ മഹിളാ ഐക്യ വേദി നടത്തിയ പ്രകടനത്തിൽ നൂറിൽ താഴെ സ്ത്രീകളാണ് പങ്കെടുത്തത്. ഹിന്ദു അമ്മമാരുടെ പ്രതിഷേധം ഇരമ്പും എന്ന രീതിയിൽ വൻ പ്രചാരണമാണ് മാർച്ചിന് ഹിന്ദു ഐക്യവേദി അടക്കമുള്ളവർ നൽകിയിരുന്നത്. എന്നാൽ പരിപാടി പൊളിഞ്ഞതോടെ നേതാക്കൻമാരുടെ പ്രസംഗങ്ങളിൽ പലതും അക്രമ സ്വഭാവവും, […]

ചാർജ് ചെയ്യാനിട്ട മൊബൈൽ ഫോൺ ചൂടായി പൊട്ടിത്തെറിച്ചു: രണ്ടു കടമുറികൾ കത്തിനശിച്ചു

സ്വന്തം ലേഖകൻ കോട്ടയം: ചാർജ് ചെയ്യാൻ കുത്തിയിട്ട മൊബൈൽ ഫോൺ ചൂടായി പൊട്ടിത്തെറിച്ച് രണ്ട് കടമുറികൾ കത്തി നശിച്ചു. മുറിയിലെ കമ്പ്യൂട്ടറിന്റെ സി.പി.യുവിന്റെ മുകളിൽ കുത്തിയിട്ടിരുന്ന മൊബൈൽ ഫോൺ ചൂടായി പൊട്ടിത്തെറിക്കുകയായിരുന്നു. മുറിയ്ക്കുള്ളിൽ ആളിപ്പടർന്ന തീയിൽ രണ്ടു മുറികളും ഇവിടെയുണ്ടായിരുന്ന ഉപകരണങ്ങളും പൂർണമായും കത്തിനശിച്ചു. ചൊവ്വാഴ്ച വൈകിട്ട് മൂന്നരയോടെ നാട്ടകം പോളിടെക്നിക്കിനു മുന്നിൽ രേവതി ബിൽഡിംഗിലെ രണ്ടാം നിലയിലായിരുന്നു ദുരന്തം. വാഹനങ്ങളുടെ സ്പീഡ് ഗവർണ്ണർ സ്ഥാപിക്കുന്ന കമ്പനിയുടെ റെപ്രസെന്റിറ്റീവുമാരായ യുവാക്കളാണ് ഇവിടെ താമസിച്ചിരുന്നത്. ജോലിയുടെ ആവശ്യത്തിനായി ഇരുവരും പുറത്തു പോയിരിക്കുകയായിരുന്നു. ഉച്ചയ്ക്ക് മുറിയിലെത്തിയ ഇരുവരും […]

ദയവായി ഇങ്ങനെ ഇവരെ സഹായിക്കരുതേ; ദുരിതാശ്വാസ ക്യാമ്പിൽ എത്തിച്ചു നൽകിയത് കീറിയ അടിവസ്ത്രം

സ്വന്തം ലേഖകൻ വയനാട്: ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർക്ക് വീട്ടിലെ ഉപയോഗ ശൂന്യമായ വസ്തുക്കൾ എത്തിച്ചു കൊടുത്തും ചില മാന്യന്മാർ. വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിഞ്ഞ ദിവസം കിട്ടിയ തുണികെട്ടിലാണ് കീറിയ അടിവസ്ത്രം ലഭിച്ചത്. ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവരും മറ്റുള്ളവരെപ്പോലെ മാന്യതയും അന്തസ്സും ഉള്ളവരാണ്. സഹായിച്ചില്ലെങ്കിലും അവരെ അപമാനിക്കരുത്. വീട്ടിൽ ഉപയോഗ ശൂന്യമായ തുണികൾ കളയാനുള്ള ഇടമായി ദുരിതാശ്വസ കേന്ദ്രങ്ങളെ ചിലർ കാണുന്നുവെന്ന കാര്യം നേരത്തെയും പലരും സോഷ്യൽ മീഡിയയിലൂടെ പുറത്തു വന്നിരുന്നു. വസ്ത്രങ്ങളും മറ്റും ശേഖരിച്ച് ക്യാമ്പുകളിലെത്തിക്കുന്ന വളണ്ടിയർമാരിൽ പലരും നേരത്തെ തന്നെ ഇക്കാര്യം […]

സ്ത്രീകളുടെ മാനത്തിന് വിലപറഞ്ഞവരെ ആഭ്യന്തര വകുപ്പ് സംരക്ഷിക്കുന്നു: ശശികല ടീച്ചർ

സ്വന്തം ലേഖകൻ കോട്ടയം: സ്ത്രീകളുടെ മാനത്തിന് വിലപറഞ്ഞവരെ ആഭ്യന്തര വകുപ്പ് സംരക്ഷിക്കുകയാണെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല ടീച്ചർ. സ്ത്രീ വിരുദ്ധതയ്ക്ക് കൂട്ടുനിൽക്കുന്ന ഡിസി ബുക്സിനെ ഹിന്ദു സമൂഹത്തിന്റെ മനസ്സിൽ നിന്ന് പടിയിറക്കി. ഒരു കാലത്ത് മാതൃഭൂമി വായിക്കുന്നത് അഭിമാനമായി കരുതിയിരുന്നു. എന്നാൽ ഇന്ന് മാതൃഭൂമിയെ വായനക്കാർ കൈയ്യൊഴിഞ്ഞു. കെ.പി. കേശവമേനോനെപ്പോലുള്ള മഹത് വ്യക്തികൾ തെണ്ടിപ്പിരിച്ചുണ്ടാക്കിയതാണ് മാതൃഭൂമി. ധാരാളം പേരുടെ വിയർപ്പ് അതിന് പിന്നിലുണ്ട്. ഡിസി ബുക്സിന്റെ പണക്കൊതിക്ക് മാതൃഭൂമിയുടെ താളുകൾ വിട്ടുനൽകിയത് ചിന്തികണം. മാതൃഭൂമിക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടായത്. ബൈബിൾ വിറ്റല്ല […]

പുതുവൈപ്പ് എൽഎൻജി പ്ലാൻറിന് സമീപം തലയോട്ടി കണ്ടെത്തി; കുരങ്ങന്റെയോ മനുഷ്യന്റെയോ എന്ന് ആശങ്ക

സ്വന്തം ലേഖകൻ കൊച്ചി: പുതുവൈപ്പ് എൽഎൻജി പ്ലാന്റിന്റെ നിർമാണ സ്ഥലത്തിന് സമീപം കണ്ടെത്തിയ തലയോട്ടി മനുഷ്യന്റേതാണോ കുരങ്ങിന്റേതാണോ എന്ന സംശയമാണ് ആശങ്ക പരത്തിയത്. ടാങ്കുകൾ നിർമിക്കുന്നതിന് സമീപത്തായി കൂട്ടിയിട്ടിരിക്കുന്ന മെറ്റലിന് സമീപമാണ് തലയോട്ടി കാണപ്പെട്ടത്. മുഖത്തിന്റെ ചെറിയൊരു ഭാഗവും നട്ടെല്ലിനോട് സാദൃശ്യമുള്ള ഒരു അസ്ഥിയും ഒപ്പമുണ്ടായിരുന്നു. മനുഷ്യന്റെ തലയോട്ടിയും അസ്ഥികൂടവുമാണെന്ന സംശയത്തെ തുടർന്നു തൊഴിലാളികളും നാട്ടുകാരും പൊലീസിൽ അറിയിച്ചു. മുളവ്കാട് എസ്ഐ ജയചന്ദ്രന്റെ നേതൃത്വത്തിൽ എത്തിയ പൊലീസിനും തലയോട്ടി മനുഷ്യന്റേതാണോ, ഏതെങ്കിലും മൃഗത്തിന്റേതാണോ എന്നു തിരിച്ചറിയാൻ സാധിച്ചില്ല. കുരങ്ങന്റേതാകാം എന്നു സംശയം ഉയർന്നെങ്കിലും വിദഗ്ധ […]

ബിഷപ്പിനെ അറസ്റ്റ് ചെയ്തില്ല; കന്യാസ്ത്രീ നിയമനടപടി സ്വീകരിക്കും

സ്വന്തം ലേഖകൻ കോട്ടയം: ജലന്ധർ ബിഷപ്പിനെ അറസ്റ്റ് ചെയ്തില്ലെങ്കിൽ നിയമനടപടികൾ സ്വീകരിക്കുമെന്ന് പരാതിക്കാരിയായ കന്യാസ്ത്രീയുടെ സഹോദരൻ. അറസ്റ്റ് നടക്കാത്തത് ഉന്നതരാഷ്ട്രീയ സമ്മർദം മൂലമാണെന്നും നീതി ലഭിച്ചില്ലെങ്കിൽ ബിഷപ്പിനെതിരായി പോലീസിനു നൽകിയ തെളിവുകൾ മാധ്യമങ്ങൾക്കു കൈമാറുമെന്നും ബിഷപ്പിനെതിരായ കേസിൽനിന്ന് പിന്മാറില്ലെന്നും കന്യാസ്ത്രീയുടെ സഹോദരൻ വ്യക്തമാക്കി. മറ്റു കന്യാസ്ത്രീകളുടെ വീട്ടുകാരുമായി ആലോചിച്ചശേഷം കോടതിയിൽ ഹർജി കൊടുക്കാനാണ് തീരുമാനം. ഇന്നു വൈകുന്നേരത്തോടെ അടുത്ത നടപടിയുമായി മുന്നോട്ടു പോകും. കേസിൽനിന്ന് ഒരു കാരണവശാലും പിന്മാറില്ലെന്നും അദ്ദേഹം പറഞ്ഞു.

ഓണാഘോഷപരിപാടികൾ റദ്ദാക്കി; പ്രളയബാധിത പ്രദേശങ്ങളിൽ ഒരുവർഷത്തേക്ക് മൊറട്ടോറിയം

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ ശക്തമായ മഴക്കെടുതിയിൽ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ ഒഴിവാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ആഘോഷങ്ങൾക്കായി വിവിധ വകുപ്പുകൾക്ക് അനുവദിച്ച തുക ദുരിതാശ്വാസത്തിനായി വിനിയോഗിക്കുമെന്നും ദുരന്തബാധിതരെ സഹായിക്കാൻ ഏവരും ഒറ്റമനസോടെ മുന്നോട്ട് വരണമെന്നും കഴിയുന്ന വിധത്തിൽ എല്ലാവരും സഹായങ്ങൾ നൽകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പ്രളയബാധിത പ്രദേശങ്ങളിൽ ഒരു വർഷത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. വാർത്താസമ്മേളനത്തിനിടയ്ക്ക് നടൻ മോഹൻലാൽ ദുരിതാശ്വാസ നിധിയിലേക്ക് പ്രഖ്യാപിച്ചിരുന്ന 25 ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രിക്ക് കൈമാറി. ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുന്ന […]

തന്ത്രിയുടെ വഴി മുടക്കി പമ്പയിൽ പ്രളയം; നിറപുത്തരിക്കുള്ള നെൽക്കതിർ സന്നിധാനത്തെത്തിക്കാൻ സഹായം തേടി ദേവസ്വം ബോർഡ്

സ്വന്തം ലേഖകൻ പത്തനംതിട്ട : നിറപുത്തരിക്കുള്ള നെൽക്കതിർ സന്നിധാനത്തെത്തിക്കാൻ സഹായം തേടി ദേവസ്വം ബോർഡ്. നിറപുത്തരിക്കായി ഇന്ന് ശബരിമല നട തുറക്കുകയാണ്. വെള്ളപ്പൊക്കം രൂക്ഷമായതോടെ നിറപുത്തരി പൂജകൾക്കായി തന്ത്രിയെയും, പൂജകൾക്കുള്ള നെൽക്കതിരും സന്നിധാനത്ത് എത്തിക്കാനുള്ള ആലോചനയിലാണ് ദേവസ്വം അധികൃതർ. വെള്ളം ഉയർന്നതോടെ, പമ്പയും ത്രിവേണിയും പൂർണമായും വെള്ളത്തിൽ മുങ്ങി. സന്നിധാനത്തേക്കുള്ള യാത്ര വിലക്കിയിരിക്കുകയാണ് ജില്ലാ ഭരണകൂടവും പൊലീസും. എന്നാൽ നിറപുത്തരി പൂജകൾക്ക് മുടക്കമുണ്ടാകില്ലെന്ന് ദേവസ്വം അധികൃതർ വ്യക്തമാക്കി. മേൽശാന്തി സന്നിധാനത്ത് ഉള്ളതിനാൽ പൂജകൾക്ക് തടസ്സമുണ്ടാകില്ല. നിറപുത്തരി പൂജകൾക്കുള്ള നെൽക്കതിർ പുല്ലുമേട് വഴി സന്നിധാനത്ത് എത്തിക്കുന്നതിനെകുറിച്ചും […]