play-sharp-fill
ഓണാഘോഷപരിപാടികൾ റദ്ദാക്കി; പ്രളയബാധിത പ്രദേശങ്ങളിൽ ഒരുവർഷത്തേക്ക് മൊറട്ടോറിയം

ഓണാഘോഷപരിപാടികൾ റദ്ദാക്കി; പ്രളയബാധിത പ്രദേശങ്ങളിൽ ഒരുവർഷത്തേക്ക് മൊറട്ടോറിയം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ ശക്തമായ മഴക്കെടുതിയിൽ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ ഒഴിവാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ആഘോഷങ്ങൾക്കായി വിവിധ വകുപ്പുകൾക്ക് അനുവദിച്ച തുക ദുരിതാശ്വാസത്തിനായി വിനിയോഗിക്കുമെന്നും ദുരന്തബാധിതരെ സഹായിക്കാൻ ഏവരും ഒറ്റമനസോടെ മുന്നോട്ട് വരണമെന്നും കഴിയുന്ന വിധത്തിൽ എല്ലാവരും സഹായങ്ങൾ നൽകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പ്രളയബാധിത പ്രദേശങ്ങളിൽ ഒരു വർഷത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. വാർത്താസമ്മേളനത്തിനിടയ്ക്ക് നടൻ മോഹൻലാൽ ദുരിതാശ്വാസ നിധിയിലേക്ക് പ്രഖ്യാപിച്ചിരുന്ന 25 ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രിക്ക് കൈമാറി. ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുന്ന ഫണ്ടുകൾക്ക് ഏർപ്പെടുത്തിയ കമ്മീഷൻ ഒഴിവാക്കാൻ ബാങ്ക് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ദുരിതാശ്വാസ ലഭിക്കേണ്ട ആളുകളുടെ, അക്കൗണ്ടുകളിൽ മിനിമം ബാലൻസ് വേണമെന്ന് ആവശ്യം ബാങ്കുകൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ദുരിതത്തിൽ രേഖകൾ നഷ്ടപ്പെട്ടവർക്ക് കാലാതമാസമില്ലാതെ, ഫീസ് ഈടാക്കാതെയും പുതിയത് നൽകുമെന്നും ഇതിന് അദാലത്ത് നടത്തുമെന്നും അദ്ദേഹം പറഞ്ഞു. സെപ്തംബർ 3 മുതൽ 15 വരെ ഓരോ ജില്ലയിലും ഓരോ മന്ത്രിമാരുടെ മേൽനോട്ടതിത്തിൽ പ്രവർത്തനങ്ങൾ ഏകോപ്പിക്കുമെന്നും വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.


പ്രളയബാധിത പ്രദേശങ്ങളിൽ വായ്പകൾക്ക് ഒരു വർഷത്തെ മൊറട്ടോറിയം നൽകും. പ്രളയത്തിൽ മത്സ്യബന്ധന ഉപകരണം നഷ്ടപ്പെട്ടവർക്ക് സഹായം നൽകുമെന്നും അദ്ദഹം പറഞ്ഞു. മാധ്യമ പ്രവർത്തകരും എന്തു ചെയ്യാൻ കഴിയുമെന്ന് അറിയിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യം മാധ്യമ സ്ഥാപന മേധാവികളോടും പറയണമെന്നും അദ്ദേഹം പറഞ്ഞു. പ്രളക്കെടുതിയിൽ കേന്ദ്രസർക്കാർ നല്ല സഹായമാണ് ചെയ്തതെന്നും കൂടുതൽ സഹായം അവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കാലവർഷക്കെടുതി കണക്കിലെടുത്ത് 193 വില്ലേജുകൾക്കു പുറമെ 251 വില്ലേജുകൾകൂടി പ്രളയബാധിത പ്രദേശങ്ങളായി പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വീടുകളിൽനിന്ന് മാറിത്താമസിക്കേണ്ടിവന്ന ഓരോ കുടുംബത്തിനും ആശ്വാസ ധനസഹായമായി 10000 രൂപ നൽകും. പൂർണമായും തകർന്ന വീടുകൾക്ക് നാല് ലക്ഷം നൽകും. വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് 3മുതൽ 5 സെന്റ് വരെ സ്ഥലം വാങ്ങുന്നതിനായി പരമാവധി അഞ്ച് ലക്ഷം രൂപവരെ നൽകാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തെ പ്രഖ്യാപിച്ച 190 വില്ലേജുകൾക്ക് പുറമെ 251 വില്ലേജുകളെക്കൂടി പ്രളബാധിത പ്രദേശങ്ങളായി പ്രഖ്യാപിക്കും. ഇതോടെ പ്രളയബാധിത പ്രദേശങ്ങളായി പ്രഖ്യാപിക്കുന്ന വില്ലേജുകളുടെ എണ്ണം 441 ആയി. ഇടുക്കി, വയനാട് ജില്ലകൾ ഉൾപ്പെടെയാണിത്. രണ്ട് ദിവസത്തോളം വെള്ളം കെട്ടി നിന്ന് വീട് ആവാസയോഗ്യമല്ലാതായവർക്ക് 10,000 രൂപ ആശ്വാസസഹായം നൽകും. വീട് പൂർണമായും നഷ്ടപ്പെടുകയോ വാസയോഗ്യം അല്ലാതാവുകയോ ചെയ്തവർക്ക് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നൽകും. മണ്ണിടിഞ്ഞ് ഭൂമി നഷ്ടമായവർക്ക് മൂന്ന് മുതൽ അഞ്ച് സെന്റ് വാങ്ങാൻ ആറ് ലക്ഷം നൽകും. ഇവർക്ക് വീട് വയ്ക്കാൻ നാലുലക്ഷവും നൽകും. ദുരിതബാധിതർക്ക് പ്രഖ്യാപിച്ചിരിക്കുന്ന സഹായങ്ങൾ സമയബന്ധിതമായി ലഭ്യമാക്കാനുള്ള നടപടിക്രമങ്ങൾ കാര്യക്ഷമമാക്കുന്നതിന് മന്ത്രിസഭാ ഉപസമിതിയ്ക്ക് രൂപം നൽകിയിട്ടുണ്ട്. മന്ത്രിമാരായ ഇപി ജയരാജൻ, ഇ ചന്ദ്രശേഖരൻ, മാത്യടി തോമസ്, എകെ ശശീന്ദ്രൻ, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവരുൾപ്പെട്ടതാണ് ഉപസമിതി.