ഏറ്റുമാനൂരിലെ കുരുക്കഴിക്കാൻ പൊലീസിന്റെ പദ്ധതി: ഗതാഗതം അടിമുടി അഴിച്ചു പണിതു: ഇനി മാറേണ്ടത് വാഹനയാത്രക്കാർ
സ്വന്തം ലേഖകൻ ഏറ്റുമാനൂർ: ജില്ലയിലെ ഏറ്റവും തിരക്കേറിയ ജംഗ്ഷനുകളിൽ ഒന്നായ ഏറ്റുമാനൂരിലെ കുരുക്കഴിക്കാൻ പുത്തൻ പദ്ധതിയുമായി പൊലീസ്. പല തവണ പരീക്ഷിച്ച പരാജയപ്പെട്ട പല ഗതാഗത പരിഷ്‌കാരങ്ങൾ ഉപേക്ഷിച്ചാണ് പൊലീസ് പുതിയ പരിഷ്‌കാരം ഏർപ്പെടുത്തുന്നത്. തിങ്കളാഴ്ച മുതൽ പുതിയ പരിഷ്‌കാരങ്ങൾ നിലവിൽ വന്നു. എംസി റോഡ് അടക്കമുള്ള പ്രധാന റോഡുകളിലൂടെ വാഹന ഗതാഗതം കുറച്ച് മറ്റ് റോഡുകളിലേയ്ക്ക് ഇത് തിരിച്ചു വിടുന്നതിനുള്ള പദ്ധതിയാണ് ഇപ്പോൾ തയ്യാറാക്കിയിരിക്കുന്നത്. ഇതിനു മുന്നോടിയായി ടൗണിലെത്താതെ വാഹനങ്ങൾ തിരിയേണ്ട സ്ഥലങ്ങളിൽ പോലീസ് ദിശാ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. സെൻട്രൽ ജംഗ്ഷനിലും കുരിശുപള്ളി […]