എടിഎം കവർച്ചാ സംഘത്തെ ചങ്ങനാശേരിയിൽ എത്തിച്ചു: എത്തിച്ചത് രണ്ടു പ്രതികളെ; വെള്ളിയാഴ്ച ഏറ്റുമാനൂരിലെ ചോദ്യം ചെയ്യൽ കേന്ദ്രത്തിൽ ചോദ്യം ചെയ്യും
സ്വന്തം ലേഖകൻ കോട്ടയം: കോട്ടയത്തും, കൊച്ചിയിലും തൃശൂരിലും എടിഎം തകർത്ത് കവർച്ച നടത്തിയ സംഘത്തിലെ രണ്ടു പേരെ ചങ്ങനാശേരിയിൽ എത്തിച്ചു. കേസിലെ പ്രധാന പ്രതിയായ ഹനീഫ, നസീംഖാൻ എന്നിവരെയാണ് ചങ്ങനാശേരി ഡിവൈഎസ്പി എസ്.സുരേഷ്‌കുമാറിന്റെ ഓഫിസിൽ എത്തിച്ചത്. വെള്ളിയാഴ്ച പുലർച്ചെയുള്ള രാജധാനി എക്‌സ്പ്രസിലാണ് പ്രതികളെ ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചത്. തുടർന്ന് ഇവരെ റോഡ് മാർഗം ചങ്ങനാശേരി ഡിവൈഎസ്പി ഓഫിസിൽ എത്തിച്ചു. ഈസ്റ്റ് എസ്.ഐ ടി.എസ് റെനീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഡൽഹിയിൽ നിന്നും പ്രതികളെ കോട്ടയത്ത് എത്തിച്ചത്. കേരളത്തിൽ മോഷണം നടത്തിയ ശേഷം മുങ്ങിയ […]