എല്ലാം അമ്പാടിമുക്ക് സഖാക്കളുടെ പണി’; പി ജയരാജന് പാര്‍ട്ടിയുടെ ക്ലീന്‍ചിറ്റ്
സ്വന്തം ലേഖകന്‍ കണ്ണൂര്‍: വ്യക്തി പ്രഭാവം വളര്‍ത്താന്‍ കണ്ണൂരില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് പി ജയരാജന്‍ ശ്രമിച്ചെന്ന വിവാദം സിപിഐഎം അവസാനിക്കുന്നു. വ്യക്തിപരമായി പ്രത്യേക രീതിയില്‍ ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിച്ച കാര്യത്തില്‍ പി ജയരാജന് പങ്കില്ലെന്ന അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി . ജില്ലാ കമ്മിറ്റി നിയോഗിച്ച മൂന്നംഗ കമ്മിഷന്റെ റിപ്പോര്‍ട്ട് ജില്ലാ സെക്രട്ടേറിയറ്റ് വിശദമായി ചര്‍ച്ചചെയ്തെന്നും ഇതിന് പിന്നാലെയാണ് വിവാദം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നതെന്നും റിപ്പോര്‍ട്ട് ചെയ്യുന്നു. എഎന്‍ ഷംസീര്‍, എന്‍ ചന്ദ്രന്‍, ടിഐ മധുസൂദനന്‍ എന്നിവരടങ്ങിയ കമ്മിഷനാണ് വിവാദവും ജയരാജന് എതിരായ ആരോപണങ്ങള്‍ […]